ഒരു കുഞ്ഞിക്കാല് കാണുവാൻ 15 മിനിറ്റ് മാറ്റി വയ്ക്കൂ കോടികൾ സമ്പാദിക്കുന്നതിൽ അല്ല കാര്യം: ആഢംബരക്കാറിന്റെ ഫോട്ടോയ്ക്ക് താഴെ ഫഹദിനേം നസ്‌റിയേം തേച്ചൊട്ടിച്ച് യുവതി

15

സംവിധായകൻ ഫാസിലിന്റെ മകനും മലയാളത്തിലെ ശക്തനായ യുവതാരവുമാണ് ഫഹദ് ഫാസിൽ. പിതാവ് തന്നെ സംവിധാനം ചെയ്ത അരങ്ങേറ്റ ചിത്രം വൻ പരാജയമായപ്പോൾ അമേരിക്കയിലേക്ക് പോയ ഫഹദ് വർഷങ്ങൾക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു.

ഇപ്പോൾ വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് മുന്നേറുന്ന ഫഹദിന്റെ അഭിനയത്തെ പഴയ മോഹൻലാലിന്റെ അഭിനയവുമായിട്ടാണ് സിനിമാ ലോകം താരതമ്യപെടുത്തുന്നത്. അതേ സമയം മലയാളത്തിലെ തന്നെ യുവ താരസുന്ദരിയായിരുന്ന നസ്‌റിയയെയാണ് ഫഹദ് വിവാഹം കഴിച്ചത്.

കഴിഞ്ഞ ദിവസം ഫഹദും നസ്രിയയും ഒരു പുതിയ കാർ വാങ്ങിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പോർഷെ 911 മോഡൽ കാർ ആണ് ഇരുവരും സ്വന്തമാക്കിയത്. പൈത്തൺ ഗ്രീൻ കളറിലുള്ള കാറാണ് ഇരുവരും തിരഞ്ഞെടുത്തത്.

ഇന്ത്യയിൽ തന്നെ ഈ കളർ ഉള്ള ഏക ഉടമകൾ ഇനി ഇവർ ആണ്. ഒരുകോടി 90 ലക്ഷം രൂപയാണ് കാറിൻറെ എക്‌സ് ഷോറൂം വില. എല്ലാ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. വലിയ കൗതുകത്തോടെ ആണ് എല്ലാവരും ഈ വാർത്ത ഏറ്റെടുത്തതും.

കാർ എടുത്തതിന് എല്ലാവരും ഒരുപോലെ അഭിനന്ദനമാണ് അറിയിച്ചത് എങ്കിലും ചിലർ അനാവശ്യ ആർഭാടമാണ് ഇത് എന്ന് ചൂണ്ടിക്കാണിക്കുകയും ഉണ്ടായി. എന്നാൽ ഇതിനു താഴെ വന്ന ഒരു കമന്റ് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഒരു യുവതിയാണാ ഈ കമന്റ് ഇട്ടിരിക്കുന്നത്. ഫഹദിനെയും നസ്രിയയെയും ഒരു മൂത്ത സഹോദരി എന്ന നിലയിൽ ഉപദേശിക്കുന്ന ഒരു പാവം സഹോദരിയെ ആണ് കമന്റിൽ കാണാൻ സാധിക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് ഏട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പോലും ഇതുവരെ ഒരു കുഞ്ഞിക്കാൽ വേണമെന്ന ആഗ്രഹം നിങ്ങൾക്ക് ഇല്ലേ എന്നാണ് യുവതി ചോദിച്ചത്.

രണ്ടു കോടിയുടെ കാർ വാങ്ങുന്നതിലും കോടികൾ സമ്പാദിക്കുന്നതിലും അല്ല കാര്യം. ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്ക്. ആറേഴു വർഷം കഴിഞ്ഞല്ലോ കല്യാണം കഴിഞ്ഞിട്ട്, എന്തെ അതിനുമാത്രം ഒരു 15 മിനിറ്റ് സമയം കിട്ടിയില്ലേ? എന്നായിരുന്നു യുവതിയുടെ കമന്റ്.

നിരവധി ആളുകളാണ് യുവതിയുടെ കമന്റിനെ പിന്തുണച്ചുകൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തുന്നത്. ഇത് ഫെയ്ക്ക് ഐഡി ആണ് എന്ന് വാദിക്കുന്നവർ ആണ് അധികവും. ഫെയ്ക്ക് ഐഡി ആണെങ്കിൽ പോലും ഇവർ പറഞ്ഞതിൽ കാര്യമുണ്ട് എന്നാണ് വേറെ ഒരു വിഭാഗം ആളുകളുടെ അഭിപ്രായം.

സർക്കാസം കമൻറ് ആണ് ഇതെങ്കിലും പറഞ്ഞത് മുഴുവൻ ശരിയാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെടുന്നത്. ഏതായാലും യുവതി പറഞ്ഞതിനെ പറ്റി ഇനിയെങ്കിലും ഫഹദും നസ്‌റിയയും സീരിയസായി ചിന്തിക്കണമെന്നാണ് പലരും പറയുന്നത്.