ഒരു സാധാരണ കുടുംബമാണ് ഞങ്ങളുടേത്, ആ ഡ്രെസ്സിന് പിന്നിൽ ഒരു കഥയുണ്ട്: വിവാദമായ വസ്ത്ര ധാരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അനശ്വര രാജൻ

128

മലയാളത്തിന്റെ ലേഡി സൂപ്പർതാരം മഞ്ജുവാര്യർക്ക് ഒപ്പം ഉദാഹരണം സുജാതയിലൂടെ സിനിമയിലെത്തി
പിന്നീച് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ യുവ സിനിമാ പ്രേക്ഷകരുടെ ഹരമായി മാറിയ പ്രിയനടിയാണ് അനശ്വര രാജൻ. അടുത്തിടെ സോഷ്യൽ മീഡിയയിൽ നടി അനശ്വര രാജൻ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ താഴെ സൈബർ ആങ്ങളമാർ കടുത്ത വിമർശവുമായി എത്തിയിിരുന്നു.

അനശ്വര ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലാണ് ആ സൈബർ സദാചാരവാദികൾ കലിതുള്ളിയത്. കാലുകൾ കാണുന്ന തരത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചത്. സദാചാര ആങ്ങളമാരുടെ അഭിപ്രായങ്ങളും കമന്റുകളും കൂടി വന്നതോടെ ഇവർക്കുള്ള മറുപടിയുമായി അനശ്വര എത്തി.

Advertisements

പിന്നാലെ അനശ്വരക്ക് പിന്തുണ അറിയിച്ചു സഹതാരങ്ങളുമെത്തി. അനശ്വരയെ പിന്തുണച്ചു വി ഹാവ് ലെഗ്‌സ് കാമ്പയിനും സോഷ്യൽ മീഡിയയിൽ നടന്നു. ഇപ്പോളിതാ വനിതക്ക് നൽകിയ അഭിമുഖത്തിൽ ആ ഡ്രസ്സ് തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് പറയുകയാണ് അനശ്വര.

തന്റെ പിറന്നാളിന് ചേച്ചി വാങ്ങിത്തന്ന സ്‌നേഹ സമ്മാനമായിരുന്നു അത് എന്നാണ് അനശ്വര പറയുന്നത്. അനശ്വരയുടെ വാക്കുകൾ ഇങ്ങനെ:

എന്റെ പതിനെട്ടാം പിറന്നാൾ ആയിരുന്നു സെപ്റ്റംബർ എട്ടിന്. ഇത്തവണ കൊറോണയും പ്രശ്‌നങ്ങളും ഒക്കെ ആയിരുന്നതിനാൽ വീട്ടിൽ തന്നെയായിരുന്നു. ചേച്ചി സ്‌നേഹത്തോടെ സമ്മാനിച്ചതാണ് വിവാദങ്ങളിൽ അകപ്പെട്ട എന്റെ ഷോർട്‌സും ടോപ്പും.

പതിനെട്ടാം ബെർത്‌ഡേയ്ക്ക് പതിനെട്ടു സമ്മാനങ്ങളാണ് ഒരുക്കി വച്ചത്. അത് ഞാൻ പലപ്പോഴായി പറഞ്ഞ ആഗ്രഹങ്ങൾ ഒക്കെ ഓർത്തു വച്ചു ചേച്ചി ഓൺലൈൻ ആയി ബുക്ക് ചെയ്യും. എന്നിട്ട് ഞാൻ കാണാതെ അപ്പുറത്തെ വീട്ടിൽ അതൊക്കെ കൊണ്ട് വയ്ക്കും.

ബർത്‌ഡേയുടെ തലേനാൾ ഇതെല്ലാം നിരത്തി ഒരു കിടിലൻ പ്രസന്റ് എനിക്ക് തന്നു ചേച്ചി. ഓരോ സമ്മാനവും പൊളിക്കുമ്പോൾ സന്തോഷം കൊണ്ടെന്റെ മനസ് തുളുമ്പി. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സമ്മാനമായിരുന്നു ആ ടോപ്പും ഷോർട്‌സും, പിറ്റേ ദിവസം ഒരു ഫ്രണ്ടിനെ വിളിച്ചു ആ ഡ്രസ്സ് അണിഞ്ഞുള്ള കുറച്ചു ചിത്രങ്ങൾ എടുപ്പിച്ചു.

അതിലൊരെണ്ണം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചതോടെ ആണ് കോലാഹലങ്ങളുടെ തുടക്കം. ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. എനിക്ക് വെസ്റ്റേൺ ഭയങ്കര ഇഷ്ടമാണെന്ന് ചേച്ചിക്ക് അറിയാം. ഞാനത് വാങ്ങി തരുമോ എന്ന് ചോദിക്കുമ്പോൾ, ഒരു ജോലി കിട്ടിയിട്ട് ആദ്യം നിനക്കായിരിക്കും വാങ്ങിത്തരുക എന്നാണ് ചേച്ചി പറയാറുള്ളതെന്നും അനശ്വര വ്യക്തമാക്കുന്നു.

Advertisement