കുടുംബവിളക്കിൽ നിന്ന് അമേയ നായർ പെട്ടെന്ന് പിൻമാറിയതിന്റെ കാരണം പുറത്ത്

321

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരായായ കുടുംബവിളക്ക് നിരവധി ആരാധകരുള്ള സീരിയലാണ്. ഈപരമ്പരയിലെ കഥാപാത്രങ്ങളെല്ലാം ഇതിനോടകം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.

പ്രശസ്ത സിനിമാ നടികൂടിയായ മീര വാസുദേവാണ് സീരിയലിൽ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സിദ്ദാർത്ഥാണ് സുമിത്രയുടെ ഭർത്താവായി വേഷമിടുന്നത്. സീരിയലിൽ സുമിത്രയ്ക്ക് മൂന്ന് മക്കളാണ് ഉളളത്.

Advertisements

അനിരുദ്ധ്, പ്രതീഷ്, ശീതൾ എന്നിവരാണ് സുമിത്രയുടെ മക്കൾ. മൂത്ത മകൻ അനിരുദ്ധ് ആയി എത്തുന്നത് നടൻ ആനന്ദ് ആണ്. പ്രതീഷായി നൂബിൻ, ശീതൾ ആയി അമൃതയുമാണ് എത്തുന്നത്.മറ്റു രണ്ട് മക്കളും മരുമകളും സുമിത്രയെ അകറ്റി നിർത്തുമ്പോൾ പ്രതീഷാണ് അമ്മയ്‌ക്കൊപ്പം നിൽക്കുന്നത്.

നടൻ നൂബിൻ ജോണിയാണ് സീരിയലിൽ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യം വില്ലത്തി വേദിക എന്ന കഥാപാത്രമായി അമേയ നായർ ആണ് എത്തിയിരുന്നത്. എന്നാൽ അമേയ പെട്ടെന്ന് തന്നെ ഈ സീരിയലിൽ നിന്നും മാറിയിരുന്നു.

സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോകവെയാണ് വേദിക എന്ന കഥാപാത്രത്തിൽ നിന്ന് അമേയ നായർ മാറിയത്. അതേ സമയം അമേയ മറ്റൊരു പരമ്പരയിൽ അഭിനയിക്കാൻ എത്തിയതോടെയാണ് കുടംബവിളക്കിൽ നിന്നുമുള്ള താരത്തിന്റെ പിൻമാറ്റം എന്തിനായിരുന്നു വെന്ന് പ്രേക്ഷകർ അറിയുന്നത്.

കൂടത്തായി എന്ന പരമ്പരയിൽ ആണ് അമേയ ഇപ്പോൾ എത്തിയിരിക്കുന്നത്. ഇതിനു വേണ്ടിയാണോ വേദികയെ ഉപേക്ഷിച്ചത് എന്നാണ് ഇപ്പോൾ ആരാധകർ സംശയപ്പെടുന്നത്. കുടുംബവിളക്കിൽ നിന്നുള്ള താരങ്ങളുടെ പിന്മാറ്റം അടുത്തിടക്ക് ഏറെ ചർച്ച ആകുന്നുണ്ട്. നടൻ ശ്രീജിത്ത് വിജയിന്റെ പിന്മാറ്റവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

തിരുവോണം നാളിൽ ഒരു മണിക്കൂർ നീണ്ടു നിന്ന മെഗാ എപ്പിസോഡിലായിരുന്നു പുതിയ വേദിക എത്തിയത്. അമേയ നായർക്ക് പകരം നടി ശരണ്യ ആനന്ദാണ് ഇപ്പോൾ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്‌സ,് അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2, എന്നിവയിലൂടെ മലയാളികൾക്കും സുപരിചിതയാണ് ശരണ്യ.

Advertisement