കടം പെരുകിയപ്പോൾ നീ ആ പണിക്കു പോകുമോ എന്ന് എന്നോട് വളരെ അടുത്ത ഒരു സുഹൃത്ത് ചോദിച്ചു; സങ്കടത്തോടെ മഞ്ജു പത്രോസ് പറഞ്ഞത്

894

മലയാളികൾ വളരെ വേഗത്തിൽ തന്നെ സുപരിചിതയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമ ചാനലിലെ വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റിഷോയിൽ ഭർത്താവ് സുനിച്ചനും ഒത്ത് മൽസരിക്കാൻ എത്തിയ മഞ്ജു പത്രോസ് അവിടെ നിന്നും സിനിമയിലേക്ക് എത്തുകയായിരുന്നു.

പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകളിൽ അഭിനയിച്ച മഞ്ജു പത്രോസ് ബിഗ്‌ബോസിലും എത്തിരുന്നു.
തന്റെ ജീവിതത്തിലെ ചില ദുരിതങ്ങൾ മഞ്ജു പത്രോസ് ബിഗ്‌ബോസിൽ വെച്ച് ആരാധകരുമായി പങ്കുവെച്ചത് ആണ് ഇപ്പോൾ വീണ്ടും വൈറൽ ആയി മാറുന്നത്. ഞാൻ ഒരു കുഗ്രാമത്തിലാണ് ജനിച്ചു വളർന്നത്. വളരെ ദാരിദ്രാവസ്ഥയിലാണ് ജീവിച്ചത്.

Advertisements

കൂലിപ്പണിക്കാരായ അച്ഛനുമമ്മയും വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്. സൂപ്പർമാനെ പോലെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അച്ഛൻ നടത്തി തരുമായിരുന്നു. അതു കൊണ്ടു തന്നെ വലിയ കഷ്ടപാടുകളൊന്നും അറിഞ്ഞിരുന്നില്ല. എന്നാൽ വിവാഹത്തിന് ശേഷം ജീവിതം മാറി മറിയുകയായിരുന്നു. ഭർത്താവിന് വളരെയധികം കടബാധ്യതകൾ ഉണ്ടെന്നു ഭർത്താവ് പറഞ്ഞാണ് അറിയുന്നത്.

Also Read
അയാൾ എന്നെ മുറിയിലേക്ക് കൊണ്ടുപോയി വാതിലടച്ചു, എന്നിട്ട് വസ്ത്രങ്ങൾ അഴിക്കുവാൻ തുടങ്ങി: പ്രശസ്ത സംവിധായകന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി യുവനടി

തന്റെ സ്വർണ്ണം മുഴുവനും തൻ കടം വീട്ടാനായി നൽകി. എന്നാൽ അതുകൊണ്ടൊന്നും അവസാനിച്ചില്ല. താൻ അതിനു ശേഷം തന്റെ സ്വർണ്ണം തിരികെ കണ്ടിട്ടില്ല. കടം പെരുകി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലായി. ഭർത്താവിന് ഇടയ്ക്കിടയ്ക്ക് മാത്രമേ ജോലി ഉണ്ടാകുകയുള്ളൂ. ആ സമയങ്ങളിൽ വീട്ടു ചെലവിനായി വീണ്ടും കടം വാങ്ങി.

ഇനി കടം വാങ്ങാത്തതായി ആരും തന്നെ ഉണ്ടായിരുന്നില്ല. വീടുകളും സ്ഥലവും മാറി മാറി താമസിച്ചു. പൂച്ചയെ പോലെയാണ് തങ്ങളുടെ ജീവിതമെന്നു പലരും കളിയാക്കി. പൈസ കൊടുക്കാനുള്ളവർ വീട്ടിൽ വന്നും ഫോൺ വിളിച്ചും ഭീഷണിപ്പെടുത്താൻ തുടങ്ങി.

തനിക്ക് കാളിങ് ബെൽ കേൾക്കുമ്പോഴും ഫോണിന്റെ റിങ് കേൾക്കുമ്പോഴും പേടി ആയിരുന്നു. കടക്കാരാണോ വിളിക്കുന്നതെന്നോർത്തു. തന്നോട് വളരെ മോശമായി കടം കൊടുക്കാനുള്ളവർ സംസാരിച്ചിട്ടുണ്ട്. അതൊക്കെ കേൾക്കുമ്പോൾ താൻ പൊട്ടി കരഞ്ഞിട്ടുണ്ട്, സഹിക്കാൻ പറ്റുമായിരുന്നില്ല.

Also Read
ഷാജോൺ മോഹൻലാലിനെ മുറിയിലിട്ട് ഇടിക്കുന്നത് കണ്ട് ആന്റണി പെരുമ്പാവൂർ കരഞ്ഞു, പിന്നെ ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തൽ

നീയാ പണിക്കു പോകുമോ എന്ന് തന്നോട് വളരെ അടുത്ത ഒരു സുഹൃത്തു ചോദിച്ചു. വളരെ മോശം അവസ്ഥയിലും തനിക്കങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല. തനിക്കതും സഹിക്കാനായില്ല. ഒരു സുഹൃത്തുക്കളും ആരോടും അങ്ങനെ ഒരിക്കലും ചോദിക്കരുത്.

കടം എല്ലാം തീർത്തു ഒരു കുഞ്ഞു വീട് വെക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്നുമായിരുന്നു പൊട്ടിക്കരഞ്ഞു കൊണ്ട് മഞ്ജു പത്രോസ് വെളിപ്പെടുത്തിയത്. അതേ സമയം ഇപ്പോൾ സിനിമയിലും ടിവി പരമ്പരകളിലും ഒക്കെ സജീവമാണ് താരം. മോഹൻലാൽ അടക്കമുള്ള സൂപ്പർതാര സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിരിക്കുയാണ്.

Advertisement