ആദ്യം സ്റ്റാഫ് നേഴ്‌സ്, ബാഹുബലിയിലും ബാഗ്മതിയിലും വരെ സാന്നിധ്യം: സാന്ത്വനത്തിലെ സാവിത്രി അമ്മായി ചില്ലറക്കാരിയല്ല കേട്ടോ, ദിവ്യാ ബിനുവിന്റെ അറിയാക്കഥകൾ ഇങ്ങനെ

3588

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സിരീയൽ. ടിആർ പി റേറ്റിങ്ങിലും മുൻപന്തിയിലാണ് സാന്ത്വനം. തമിഴിൽ വൻഹിറ്റായി സംപ്രേക്ഷണം തുടർന്നു കൊണ്ട് ഇരിക്കുന്ന പാണ്ഡ്യൻ സോഴ്‌സ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം.

മുൻകാല ചലച്ചിത്ര നായികാ നടി ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാായി എത്തുന്ന സാന്ത്വനം സീരിയലിലെ താരങ്ങൾ ഓരോരുത്തരം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

Advertisements

ഈ സീരിയലിൽ നെഗറ്റീവ് കഥാപാത്രമായ സാവിത്രി അമ്മായിയായെത്തുന്നത് നടി ദിവ്യ ബിനുവാണ്. സാവിത്രി എന്ന നെഗറ്റീവ് ഷേഡുള്ള അമ്മായിയായി താരം തകർക്കുകയാണ്. എന്നാൽ ദിവ്യ ബിനു അത്ര ചില്ലറക്കാരിയല്ല.

വെറുമൊരു അഭിനേത്രി മാത്രമല്ല താരം, സിനിമയിലും ടെലിവിഷനിലും തിളങ്ങുന്ന ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. ബാഹുബലി മലയാളത്തിൽ രമ്യാ കൃഷ്ണന് ശബ്ദം നൽകിയത് ദിവ്യയാണ്. ബാഗ്മതിയിൽ അനുഷ്‌ക്കക്കും ശബ്ദം നൽകിയത് ദിവ്യയാണ്. ഡബ്ബിങ് ആർടിസ്റ്റ് ആകുന്നതിന് മുന്നേ ഒരു സ്റ്റാഫ് നേഴ്‌സായിരുന്നു ദിവ്യ.

Also Read
മിഠായി കഴിച്ചാൽ പുഴുപ്പല്ല് വരും, മിഠായി വേണോ എന്നു ചോദിച്ചയാളോട് മഹാലക്ഷ്മി പറഞ്ഞത് കേട്ടോ, വൈറലായി വീഡിയോ

ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി നോക്കിയിരുന്നു ദിവ്യ. സർക്കാർ കോളനി എന്ന ചിത്രത്തിൽ കൊച്ചുപ്രേമൻ, പൊന്നമ്മ ബാബു എന്നിവർ അഭിനയിച്ച കഥാപാത്രങ്ങളുടെ മകളായി ആ ചിത്രത്തിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്.

ഇന്ന് പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പല സീരിയലുകളിലും ദിവ്യയുടെ ശബ്ദമുണ്ട്. കുടുംബവിളക്കിലെ വേദിക, അമ്മയറിയാതെയിലെ നീരജ മഹാദേവൻ, മൗനരാഗത്തിലെ രൂപ, പാടാത്ത പൈങ്കിളിയിലെ സ്വപ്ന, എന്റെ കുട്ടികളിലെ അച്ഛനിലെ സംഗീത അങ്ങനെ ഒരേ സമയം ഒട്ടേറെ സീരിയലുകളിലാണ് താരം ഡബ്ബ് ചെയ്തു കൊണ്ടിരിക്കുന്നത്.

മഴവിൽ മനോരമയിൽ നേരത്തെ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ആത്മസഖി എന്ന സീരിയയിലിൽ നായികയായ അവന്തികയ്ക്ക് ശബ്ദം നൽകിയത് ദിവ്യയായിരുന്നു. അന്ന് സീരിയൽ അവസാനിക്കുന്നതിന് അടുത്താണ് ഗർഭിണിയായതിനെ തുടർന്ന് അവന്തിക ആ പ്രൊജക്ടിൽ നിന്നും പിന്മാറിയത്.

പെട്ടെന്നൊരു പുതിയ നായികയെ കൊണ്ടുവരാനുള്ള ബുദ്ധിമുട്ട് കൊണ്ടും സീരിയൽ അവസാനിക്കാറായത് കൊണ്ടും ആ കഥാപാത്രം ദിവ്യയെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ദിവ്യയുടെ ശബ്ദത്തെ സ്വീകരിച്ച പ്രേക്ഷകർ ആ കഥാപാത്രമായി ദിവ്യയെ ഇഷ്ടപ്പെട്ടില്ല.

Also Read
ആമിർ ഖാനുമായി ഉടൻ വിവാഹം ഉണ്ടാകുമോ: മറുപടിയുമായി നടി ഫാത്തിമ സന ഷെയ്ക്ക്

അന്ന് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ദിവ്യ നേരിട്ടത്. മുന്നേ പല കഥാപത്രങ്ങളിലും തിളങ്ങിയിട്ടുള്ള ദിവ്യയ്ക്ക് അത് ഏറെ വേദനകൾ നൽകിയ സമയമായിരുന്നു. എന്തിന്, സ്വന്തം മകൻ പോലും അമ്മ ആ വേഷം ചെയ്തത് എന്തിനായിരുന്നുവെന്ന് ചോദിച്ചതായി ദിവ്യ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

നടിയാകാനാണോ ഡബ്ബിങ് ആർട്ടിസ്റ്റ് ആകാൻ ആണോ ഏറ്റവും അധികം ഇഷ്ടം എന്ന് ചോദിച്ചാൽ ഡബ്ബിങ് ആർട്ടിസ്റ്റ് എന്നാണ് ദിവ്യ പറയുക. ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടാണ് സ്‌ക്രീനിലേക്ക് താരം എത്തുന്നത്. കെകെ രാജീവിന്റെ മഴയറിയാതെ എന്ന പരമ്പബരിയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്.

മകളുടെ അമ്മ, എന്റെ പെണ്ണ്, നിലാവും നക്ഷത്രങ്ങളും പ്രണയം തുടങ്ങിയവ സീരിയലിലൊക്കെ ദിവ്യ അഭിനയിച്ചിരുന്നു.

Advertisement