ആമിർ ഖാനുമായി ഉടൻ വിവാഹം ഉണ്ടാകുമോ: മറുപടിയുമായി നടി ഫാത്തിമ സന ഷെയ്ക്ക്

89

വളരെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ ബോളിവുഡ് ആരാധകരുടെ ഇഷ്ടം നേടിയെടുത്ത താരസുന്ദരിയാണ് ഫാത്തിമ സന ഷെയ്ക്ക്. സുരജ് പേ മംഗൽ ഭാരി, ബൂട്ട് പോലീസ്, ദംഗൽ തുടങ്ങി നിരവധി സിനിമകളിലെ മികവുറ്റ പ്രകടനത്തിലൂടെയാണ് ഫാത്തിമ സന ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.

അതേസമയം ബോളിവൂഡിന്റെ മിസ്റ്റർ പെർഫക്ഷനിസ്റ്റ് സൂപ്പർസ്റ്റാർ ആമിർ ഖാനും ഫാത്തിമ സനയും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകളിൽ കുടുങ്ങി കിടക്കുകയാണ് നടി ഇപ്പോൾ. ദംഗൽ എന്ന ചിത്രത്തിൽ ആമിർ ഖാന്റെ മകളുടെ വേഷത്തിലാണ് ഫാത്തിമ അഭിനയിച്ചത്.

Advertisements

ഈ സിനിമയ്ക്ക് ശേഷം മറ്റ് ചിത്രങ്ങളിലും താരങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ഇതോടെ രണ്ടാളും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് ശക്തിയേറി. അടുത്തിടെ ആമിർ ഖാനും ഭാര്യ കിരൺ റാവുവും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്തിയതോടെ ഫാത്തിമയുടെ പേരിലായി വാർത്തകൾ മുഴുവൻ.

Also Read
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

ആമിറുമായി നടിയ്ക്കുള്ള ബന്ധമാണ് ദമ്പതിമാർക്കിടയിലെ പ്രശ്നത്തിന് കാരണമെന്നും വൈകാതെ ഫാത്തിമയും ആമിർ ഖാനും വിവാഹിതരായേക്കും എന്ന തരത്തിലും റിപ്പോർട്ടുകൾ വന്നു. എന്നാലിപ്പോൾ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾക്ക് ഫാത്തിമ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.

ഇത്തരം വാർത്തകൾ നേരത്തെ തന്നെ ബാധിച്ചിരുന്നു. എനിക്കൊത്തിരി സങ്കടം വരികയും ചെയ്തു. കാരണം ഇത്രയും വലിയൊരു തലത്തിൽ നിന്നുള്ള കാര്യങ്ങൾ താൻ കൈകാര്യം ചെയ്തിരുന്നില്ല. ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂട്ടം അപരിചിതർ എന്നെ കുറിച്ച് കാര്യങ്ങൾ നിരന്തരം എഴുതി കൊണ്ടേ ഇരുന്നു.

അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് പോലും അവർക്കറിയില്ല. ഇത് വായിക്കുന്ന ആളുകൾ ഞാൻ ഒരു നല്ല ആളല്ലെന്നാണ് കരുതുന്നത്. അങ്ങനെയുള്ള എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നിങ്ങൾ നേരിട്ട് എന്നോട് ചോദിക്കൂ, അതിനുള്ള ഉത്തരം ഞാൻ തന്നെ തരാം.

ആളുകൾ തെറ്റായ കാര്യങ്ങൾ ധരിക്കാതെ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നതിനാൽ ഇതെന്നെ അസ്വസ്ഥനാക്കുന്നുണ്ട്. പക്ഷെ അത് അവഗണിക്കാനും ഞാൻ പഠിച്ചു. എന്നിട്ടും ഇതൊക്കെ എന്നെ ബാധിച്ച ചില ദിവസങ്ങളുണ്ടെന്നും ഫാത്തിമ പറയുന്നു.

നിലവിൽ സംവിധായികയും എഴുത്തുകാരിയുമായ കിരൺ റാവുവുമായിട്ടുള്ള പതിനഞ്ച് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ആമിർ ഖാൻ അവസാനിപ്പിച്ചത്. ഇതെല്ലാം ചെന്ന് നിൽക്കുന്നത് ഫാത്തിമയുമായി മൂന്നാമതും വിവാഹം കഴിക്കാൻ ആണെന്ന വാർത്തകളിലേക്ക് ആയിരുന്നു.

ആമിർ ഖാനെ നായകനാക്കി നിധിഷ് തിവാരി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയായിരുന്നു ദംഗൽ. ഗുസ്തി ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ ഗീത ഫോഗട്ട് എന്ന കഥാപാത്രത്തിലൂടെ ഫാത്തിമ തിളങ്ങി. നടി ആദ്യമായി അഭിനയിക്കുന്ന കേന്ദ്രകഥാപാത്രവും ഈ സിനിമയിലേ ആയിരുന്നു.

Also Read
വൈക്കം വിജയലക്ഷ്മിക്ക് ഉടൻ കാഴ്ച ലഭിക്കും, ഞരമ്പിന്റെയും ബ്രയിന്റെയും കുഴപ്പം മാറി, ഇനി റെറ്റിന മാറ്റിവെക്കൽ കൂടി, ചികിത്സ അമേരിക്കയിൽ: പ്രാർത്ഥനയോടെ ആരാധകർ

ദംഗൽ ശ്രദ്ധിക്കപ്പെട്ടതോടെ വളരെ വേഗം ബോളിവുഡ് സിനിമയിൽ സജീവ സാന്നിധ്യമാവാൻ ഫാത്തിമയ്ക്ക് സാധിച്ചു. പിന്നീട് തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന സിനിമയിലൂടെ ആമിർ ഖാനൊപ്പം രണ്ടാമതും ഫാത്തിമ അഭിനയിച്ചു.

ഈ സിനിമയിലൂടെ ഒരുമിച്ചതോടെയാണ് താരങ്ങൾക്കിടയിൽ എന്തോ ഒരു ബന്ധമില്ലേ എന്ന സംശയങ്ങൾ ചർച്ചയായി തുടങ്ങിയത്.

Advertisement