ഞങ്ങൾക്ക് മക്കളില്ല, ആളുകൾ തെറ്റിദ്ധരിച്ചതാണ്: വെളിപ്പെടുത്തലുമായി സജിൻ

3166

ബാലതാരമായി സിനിമയിലെത്തി മലയാളി കളുടെ പ്രിയനടിയായി മാറിയ താരമാണ് ഷഫ്‌ന. സിനമാ ആരാധകരുടെ പ്രിയ താരമായ ഷഫ്‌നയെ കൊച്ചുകുട്ടി ആയിരുന്നപ്പോൾ മുതൽ പ്രേക്ഷകർക്ക് അറിയാം.1998 ൽ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ഷഫ്‌ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു.

2007 ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസന്റെ മകളായിട്ടായിരുന്നു ഷഫ്‌ന ചിത്രത്തിൽ എത്തിയത്. ഷഫ്‌നയുടെ യഥാർഥ ജീവിതവും പ്രണയവിവാഹവും ഒരു റൊമാന്റിക് സിനിമപോലെയായിരുന്നു.

Advertisements

2013 ലായിരുന്നു ഷഫ്‌നയുടേയും സജിന്റേയും വിവാഹം. ഇപ്പോളിതാ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഇൻസ്റ്റയിലും ഫേസ്ബുക്കിലും സജീവമായ ഷഫ്ന പങ്കുവച്ച സജിന്റെ ഒപ്പമുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ടും വൈറൽ ആയിരുന്നു.

ഒരു മകൾ ഉണ്ടെന്നാണ് ആരാധകർ വിചാരിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ കാണുന്നത് തങ്ങളുടെ സഹോദരങ്ങളുടെ കുഞ്ഞാണെന്ന് സജിൻ പറയുന്നു. സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു ഏറെ കാലമായുള്ള ആഗ്രഹം. ഇത്രയും കാലം ചാൻസ് അന്വേഷിച്ചു നടക്കുകയായിരുന്നു.

എപ്പോഴും ഓഡിഷന് പോവുക, ഡയറക്ടേഴ്സിനെ കാണുക ഇതൊക്കെ തന്നെ ആയിരുന്നു ഏറ്റവും അധികം ചെയ്തുകൊണ്ടിരുന്നത്. അഭിനയ രംഗത്ത് നിന്ന് മനഃപൂർവ്വം മാറി നിന്നത് ആയിരുന്നില്ല. അവസരം കിട്ടാത്തത് കാരണം വരാതിരുന്നത് ആണെന്ന് താരം പറയുന്നു. സാന്ത്വനം സീരിയലിലെ ശിവൻ എന്ന കഥാപാത്രത്തിലൂടെയാണ് സജീൻ മിനി സ്‌ക്രീനിൽ ചുവടുറപ്പിച്ചത്.

പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിൻ സിനിമയിൽ എത്തുന്നതെങ്കിലും മലയാളി പ്രേക്ഷകർക്ക് താരം പുതിയ മുഖമാണ്. പ്ലസ്ടുവിൽ നായികയായി അഭിനയിച്ച് ഷഫ്‌നയായിരുന്നു. ഇവിടെനിന്നുമാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. ഇരു മതവിഭാഗക്കാരായ സജിനും ഷഫ്‌നയും പിരിയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വിവാഹം കഴിക്കുന്നത്.

സാന്ത്വനത്തിൽ എത്തിയതോടെ ദിവസങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ നടന് സാധിച്ചിട്ടുണ്ട്.

Advertisement