താങ്കളെപോലെ വിടുവായത്തവും വർഗീയതയും പറഞ്ഞ് നടക്കലല്ല അദ്ദേഹത്തിന്റെ പണി, മമ്മൂട്ടിയെ എന്താ ട്രോളാത്തതെന്ന് ചോദിച്ച കൃഷ്ണകുമാറിനെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

137

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ എന്തുകൊണ്ടാണ് രാഷ്ട്രീയ നിലപാടുകളെ തുടർന്ന് ആരും വിമർശിക്കാത്തത് എന്ന് ചോദിച്ച് നടനും ബിജെപിയുടെ താരപ്രചാരകനും ആയ കൃഷ്ണകുമാർ രംഗത്ത്. തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോളുകൾ കിട്ടുന്നത് എന്നും രാഷ്ട്രീയ നിലപാട് കൊണ്ട് എന്തുകൊണ്ട് മമ്മൂട്ടിയെ ആരും വിമർശിക്കുന്നില്ലെന്നും കൃഷ്ണകുമാർ ചോദിക്കുന്നു.

ഒരു ന്യൂസ് ചാനലിനോടായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം ഉണ്ടായത്. വിമർശനങ്ങൾ മുഖവിലക്ക് എടുക്കുന്നില്ലെന്നു പറഞ്ഞ കൃഷ്ണകുമാർ, രാഷ്ട്രീയത്തിൽ സജീവമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വെളിപ്പെടുത്തി.

Advertisements

ബിജെപി ആവശ്യപ്പെട്ടാൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി കൃഷ്ണകുമാറിനെയും ബിജെപി പരിഗണിക്കുന്നതായ വാർത്ത വന്ന പിറകെയായിരുന്നു കൃഷ്ണകുമാറിന്റെ ഈ പ്രതികരണം.

അതേ സമയം ഈ ചോദ്യത്തിന് പിന്നാലെ വീണ്ടും കൃഷ്ണകുമാറിനെ ട്രോളി സോഷ്യൽ മീഡിയ രംഗത്തെത്തി. മമ്മൂട്ടി ഇടത് സഹയാത്രികൻ ആണെന്ന് ഇവിടുത്തെ കൊച്ചുകുഞ്ഞിന് പോലും അറിയാമെന്നും താങ്കളെപോലെ വിടുവായത്തവും വർഗീയതയും പറഞ്ഞ് അദ്ദേഹം നടക്കുന്നില്ലെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ആരും ട്രോശളാത്തതെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്.

അതേ സമയം തങ്ങളുടെ നിയമസഭാ സ്ഥാനർത്ഥികളുടെ സാധ്യതാപട്ടിക കഴിഞ്ഞ ദിവസം ബിജെപി കേരള ഘടകം കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടികയാണ് സംസ്ഥാന നേതൃത്വം സമർപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെ ഏക എംഎൽഎയായ ഒ. രാജഗോപാൽ പട്ടികയിലില്ല. അദ്ദേഹം മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

തിരുവനന്തപുരം സെൻട്രലിൽ ആണ് കൃഷ്ണകുമാറിനെ പരിഗണിക്കുന്നത്. ഇവിടെ കൃഷ്ണകുമാറിനോ എസ് സുരേഷിനോ ആണ് സാധ്യത നിലവിലുള്ളത്. വട്ടിയൂർക്കാവിൽ വിവി രാജേഷ്, കഴക്കൂട്ടത്ത് കെ.സുരേന്ദ്രൻ എന്നിവർ മത്സരിക്കുമെന്ന വിവരമാണ് പുറത്ത് വന്നിട്ടുള്ളത്.

കാട്ടാക്കടയിൽ പികെ കൃഷ്ണദാസ്, പാറശ്ശാലയിൽ കരമന ജയൻ, ആറ്റിങ്ങലിൽ ബിഎൽ സുധീർ, കുന്നത്തൂരിൽ രാജി പ്രസാദ്, ചാത്തന്നൂരിൽ ബിബി ഗോപകുമാർ, കരുനാഗപ്പള്ളിയിൽ ഡോ. കെഎസ് രാധാകൃഷ്ണൻ, ചെങ്ങന്നൂരിൽ എംടി രമേശ്, തൃപ്പൂണിത്തുറയിൽ പിആർ ശിവശങ്കർ എന്നിങ്ങനെയാണ് പരിഗണിക്കുന്നത്.

Advertisement