നടി മോളി കണ്ണമാലി അതീവ ഗുരുതരാവസ്ഥയിൽ, സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയ പോസ്റ്റുമയായി ദിയ സന

182

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മോളി കണ്ണമാലി. ഏഷ്യനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സൂപ്പർഹിറ്റ് സിരിയലിലൂടെ ആണ് മോളി കണ്ണമാലി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്.

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. തന്റേതായ ശൈലി കൊണ്ട് മിനിസ്‌ക്രീനിൽ ചുവട് ഉറപ്പിച്ച മോളി ചെറിയ വേഷങ്ങളിൽ ബിഗ് സ്‌ക്രീനിലും എത്തി. ഒരുപിടി സിനിമകളിൽ കൂടി മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുവാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു.

Advertisements

എറണാകുളം ജില്ലയിലെ പുത്തൻ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. ഹൃദ്രോഗത്തിന് ചികിത്സയിലാണ് മോളി കണ്ണമാലി. ഒരു ഹാർട്ട് അറ്റാക്ക് താരത്തിന് വന്നിരുന്നു.

Also Read
എല്ലാ വസ്ത്രങ്ങളും ധരിക്കാന്‍ സമ്മതിച്ചു, വളര്‍ത്തിയത് ഒത്തിരി സ്വാതന്ത്യം തന്നുകൊണ്ട്, മാതാപിതാക്കളെ കുറിച്ച് ശരണ്യ പറയുന്നു

ഒരുപാട് പണം ചികിത്സയ്ക്കായി ചിലവായി. ഇപ്പോളിതാ മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആണെന്ന വാർത്തകളാണ് പുറത്തു വരുന്നത്. സാമൂഹ്യ പ്രവർത്തകയും ബിഗ്ഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചത്.

ആശുപത്രിയിൽ നിന്നുമുള്ള നടിയുടെ ഫോട്ടോ സഹിതം സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് ദിയ സനയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ്.

അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിൾ പേ നമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648. സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ എന്ന് ആണ് ദിയ സന ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അഭ്യർത്ഥിച്ചിരിക്കുന്നത്.

സത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മോളി കന്നികഥാപാത്രമായ ചാള മേരി ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെട്ടതും. പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തിയ മോളി പിന്നീട് അന്നയും റസൂലും, അമർ അക്ബർ അന്തോണി, ദ ഗ്രേറ്റ് ഫാദർ, കേരള കഫെ, ചാപ്പ കുരിശ്, ചാർലി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന ടുമോറോ എന്ന ഹോളിവുഡ് ചിത്രത്തിൽ മോളി അഭിനയിക്കുന്നു എന്നത് ആയിരുന്നു നടിയെ കുറിച്ച് ഏറ്റവുമൊടുവിൽ അറിയാൻ കഴിഞ്ഞിരുന്നത്. അപ്പോഴാണ് അപ്രതീക്ഷിതമായി നടി ഗുരുതരാവസ്ഥയിൽ എന്ന വാർത്തയും പുറത്തു വന്നിരിക്കുന്നത്.

Also Read
ജഗദീഷിന്റെ ഭാര്യയുടെ ഒരു ഗതികേട് നോക്കണേ, അന്ന് മണിയന്‍ പിള്ള രാജു പറഞ്ഞത് ഇങ്ങനെ

Advertisement