ജഗദീഷിന്റെ ഭാര്യയുടെ ഒരു ഗതികേട് നോക്കണേ, അന്ന് മണിയന്‍ പിള്ള രാജു പറഞ്ഞത് ഇങ്ങനെ

70

വര്‍ഷങ്ങളായി മലയാള സിനിമാ രംഗത്തും ടെലിവിഷന്‍ രംഗത്തും തിളങ്ങി നില്‍ക്കുന്ന താരമാണ് ജഗദീഷ്. നായകനായും കൊമേഡിയനായും സഹനടനായും വില്ലനായും എല്ലാം പകര്‍ന്നാടിയിട്ടുള്ള ജഗദീഷ് ഒരു മികച്ച തിരക്കഥാ കൃത്തും ഗായകനും കൂടിയാണ്.

Advertisements

അതേ സമയം അടുത്തിടെ ജഗദീഷിന്റെ ഭാര്യ ഡോ. പി രമയുടെ വിയോഗ വാര്‍ത്ത വലിയ ദുഃഖത്തോടെ ആണ് എല്ലാവരും കേട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന രമയ്ക്ക് 61 വയസ് ആയിരുന്നു.

Also Read: മഞ്ജുവിനെ പോലെ ഒരു ഭാര്യയെ കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു, പക്ഷേ എന്നെയൊന്നും മഞ്ജു വാര്യര്‍ കല്യാണം കഴിക്കില്ലെന്നാ തോന്നുന്നേ, മനസ്സുതുറന്ന് സന്തോഷ് വര്‍ക്കി

കേരളത്തെ പിടിച്ച് കുലുക്കിയ പല കേസുകളിലും ഫൊറന്‍സിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകള്‍ ഏറെ വിലപ്പെട്ടവ ആയിരുന്നു. ആറ് വര്‍ഷത്തെ പാര്‍ക്കിന്‍സണ്‍സ് രോഗ കാലത്തോടാണ് ഡോ. രമ വിട പറഞ്ഞത്. വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും നിഴല്‍ പോലെ കൂടെ നിന്നിരുന്ന തന്റെ പ്രിയതമയുടെ വേര്‍പാട് ജഗദീഷിനെ സംബന്ധിച്ചിടത്തോളം വലിയ വേദന ആയിരുന്നു.

ഇപ്പോഴിതാ ജഗദീഷ് ഭാര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നല്ല സ്റ്റാന്‍ഡേര്‍ഡുള്ള ഒരാളായിരുന്നു തന്റെ ഭാര്യ എന്നാണ് ഫ്‌ളേവേഴ്‌സ് ഒരുകോടി പരിപാടിയില്‍ വെച്ച് ജഗദീഷ് പറഞ്ഞത്. ഭാര്യയെ ഇപ്പോള്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും താന്‍ എല്ലാ കാര്യങ്ങളും അവളുമായി പങ്കുവെക്കാറുണ്ടായിരുന്നുവെന്നും ജഗദീഷ് പറയുന്നു.

Also Read: മഞ്ജുവിനെ പോലെ ഒരു ഭാര്യയെ കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു, പക്ഷേ എന്നെയൊന്നും മഞ്ജു വാര്യര്‍ കല്യാണം കഴിക്കില്ലെന്നാ തോന്നുന്നേ, മനസ്സുതുറന്ന് സന്തോഷ് വര്‍ക്കി

ജഗദീഷിന്റെ ഭാര്യയുടെ ഒരു വല്ലാത്ത ഗതികേട് നോക്കണേ എന്ന് പലപ്പോഴും മണിയന്‍ പിള്ള രാജു പറഞ്ഞിട്ടുണ്ടെന്നും അതിന് കാരണം പകല്‍ മുഴുവന്‍ രമ ആശുപത്രിയില്‍ ശവങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും രാത്രിയില്‍ വീട്ടിലെത്തിയാല്‍ മറ്റൊരു ശവത്തിനൊപ്പമായിരിക്കുമെന്നുമാണ് മണിയന്‍പിള്ള രാജു തമാശരൂപേണ പറഞ്ഞതെന്നും ജഗദീഷ് പറയുന്നു.

Advertisement