ശരിക്കും ശോഭന തന്നെ, നടി ശോഭനയുടെ മുഖസാദൃശ്യവുമായി ഗായിക, വൈറലായി വീഡിയോ, ഏറ്റെടുത്ത് ആരാധകര്‍

224

മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളില്‍ ഒരാളാണ് നടി ശോഭന. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഈ നടി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകലില്‍ ആണ് വേഷമിട്ടിട്ടുള്ളത്.

Advertisements

എന്നാല്‍ കുറേ കാലംസിനിമയില്‍ നിന്ന് വിട്ടു നിന്ന താരം സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിക്ക് ഒപ്പം അഭിനയിച്ച് തിരികെ വന്നിരുന്നു എങ്കിലും വീണ്ടും ഇടവേള എടുത്തിരിക്കുകയാണ്.

Also Read: എല്ലാ വസ്ത്രങ്ങളും ധരിക്കാന്‍ സമ്മതിച്ചു, വളര്‍ത്തിയത് ഒത്തിരി സ്വാതന്ത്യം തന്നുകൊണ്ട്, മാതാപിതാക്കളെ കുറിച്ച് ശരണ്യ പറയുന്നു

ഇപ്പോഴിതാ താരത്തിനോട് ഏറെ മുഖസാദൃശ്യമുള്ള ഒരു ഗായികയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കര്‍ണാടിക് ഗായികയായ ശിവശ്രീ സ്‌കന്ദയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

ശിവശ്രീയ്ക്ക് ആദ്യകാലത്തെ ശോഭനയുടെ മുഖവുമായി ഏറെ സാദൃശ്യമുണ്ട്. പല വീഡിയോകളും ശിവശ്രീ മുമ്പും പങ്കുവെച്ചിട്ടുണ്ടെങ്കിലും അതിലൊന്നും ശോഭനയുമായി മുഖസാദൃശ്യം തോന്നിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പങ്കുവെച്ച വീഡിയോ ശരിക്കും ശോഭനയുമായി സാദൃശ്യം തോന്നുന്നതാണ്.

Also Read: ശരിക്കും വല്യേട്ടനെ പോലെ, വിഷമഘട്ടങ്ങളില്‍ പോസിറ്റീവ് എനര്‍ജി തരുന്നവരാണ് സുരേഷേട്ടനും കുടുംബവും, നടന്‍ സുരേഷ് ഗോപിയെക്കുറിച്ച് വിന്ദുജ പറയുന്നു

വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ശരിക്കും ശോഭനയെ പോലെ തന്നെയുണ്ടെന്നാണ് പലരും കുറിച്ചത്.

Advertisement