ശരിക്കും വല്യേട്ടനെ പോലെ, വിഷമഘട്ടങ്ങളില്‍ പോസിറ്റീവ് എനര്‍ജി തരുന്നവരാണ് സുരേഷേട്ടനും കുടുംബവും, നടന്‍ സുരേഷ് ഗോപിയെക്കുറിച്ച് വിന്ദുജ പറയുന്നു

39

ഒന്നാനാം കുന്നില്‍ ഒരാടി കുന്നില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് നായികയായി മാറിയ നടിയാണ് വിന്ദുജ മേനോന്‍. ടികെ രാജിവ് കുമാര്‍ മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ പവിത്രം എന്ന സിനിമയിലൂടെയാണ് വിന്ദൂജ മേനോന്‍ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറുന്നത്.

1994ല്‍ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോന്‍ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകര്‍ നെഞ്ചേറ്റാന്‍ കാരണം. പിന്നീട് ഒരുപിടി സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ മനസ് കവരുകയും ചെയ്തു വിന്ദജ.

Advertisements

കലോത്സവ വേദികളിലെ താരമായിരുന്നു വിന്ദൂജ മേനോന്‍. 1997ല്‍ പുറത്തിറങ്ങിയ സൂപ്പര്‍മാന്‍ എന്ന ചിത്രത്തിന് ശേഷം ഇടവേളയെടുത്ത വിന്ദുജ പിന്നീട് 2016ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് മടങ്ങി വരുന്നത്. ഇതിനിടെ ടെലിവിഷനില്‍ സജീവമായിരുന്നു താരം.

Also Read: വിവാഹശേഷം ആദ്യ യാത്ര മൂന്നാറിലേക്ക്, പാചകം ചെയ്ത് ഗൗരി ശരിക്കും ഞെട്ടിച്ചുവെന്ന് മനോജ്, ഹണിമൂണ്‍ വിശേഷങ്ങളുമായി ഗൗരിയും ഭര്‍ത്താവും

പല ചാനലുകളിലായി നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. 28 ഓളം സിനിമകളിലും ഒരുപിടി നല്ല ടെലിവിഷന്‍ പരമ്പരകളിലും വിന്ദുജ മേനോന്‍ വേഷമിട്ടിട്ടുണ്ട്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ വിന്ദൂജ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരം സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്റെ അയല്‍ക്കാരനാണ് സുരേഷേട്ടന്‍ എന്ന് സീ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വിന്ദുജ പറഞ്ഞു. ഒരു വല്യേട്ടന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിനെന്നും തങ്ങള്‍ പലപ്പോഴും വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: അദ്ദേഹത്തിന്റെ ഒപ്പമുള്ള ചില ആളുകൾ കാരണം ഞങ്ങൾ വേർ പിരിഞ്ഞു പോയതാണ്, അച്ഛന്റെ ദുശീലത്തെ ചിലർ മുതലെടുത്തു; അച്ഛനെ കുറിച്ച് സുബി സുരേഷ്

പലപ്പോഴും സുരേഷേട്ടന്‍ പറഞ്ഞത് തനിക്ക് രാധിക ചേച്ചിയോട് മാത്രമേ സ്‌നേഹം ഉള്ളൂവെന്നാണെന്നും കാരണം തനിക്ക് ആദ്യമേ അറിയുന്നത് രാധിക ചേച്ചിയെ ആണെന്നും താരം പറയുന്നു. വളരെ പോസിറ്റീവ് എനര്‍ജി തരുന്നവരാണ് സുരേഷേട്ടനും രാധിക ചേച്ചിയുമെന്നും സിനിമയേക്കാള്‍ താന്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഇരുവരെയുമാണെന്നും വിന്ദുജ പറയുന്നു.

Advertisement