വിവാഹശേഷം ആദ്യ യാത്ര മൂന്നാറിലേക്ക്, പാചകം ചെയ്ത് ഗൗരി ശരിക്കും ഞെട്ടിച്ചുവെന്ന് മനോജ്, ഹണിമൂണ്‍ വിശേഷങ്ങളുമായി ഗൗരിയും ഭര്‍ത്താവും

244

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.

Advertisements

പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗര്‍ണമിതിങ്കള്‍ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗര്‍ണമി തിങ്കള്‍ സംവിധായകന്‍ മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്.

Also Read: ആളുകളോട് എങ്ങനെ പെരുമാറണം എന്ന് ശോഭനയ്ക്ക് അറിയില്ല: അനുഭവം വെളിപ്പെടുത്തി കവിയൂർ പൊന്നമ്മ

വിവാഹത്തിന് പിന്നാലെ ഗൗരിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത് ഗൗരിയാണ്, അച്ഛനെയും അമ്മയെയും മാറ്റി നിര്‍ത്തി വലിയ ആളാവുകയാണ്, നാണിക്കാത്ത കല്യാണപ്പെണ്ണ് എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.

എന്നാല്‍ തങ്ങളുടെ ഭാഗത്ത് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഗൗരി വിവാഹശേഷം നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് ഗൗരി. ഇപ്പോഴിതാ തങ്ങള്ുടെ ഹണിമൂണിനെ കുറിച്ച് പറയുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം.

Also Read: മോഹൻലാലിനെ വിലയില്ലാത്ത സ്ഥലമായിരുന്നു ഉദയ സ്റ്റുഡിയോ, അന്ന് വന്ന വില്ലൻ പിന്നീട് വളരുമെന്ന് ആരും കരുതി കാണില്ല; തുറന്ന് പറച്ചിലുമായി ദിനേശ് പണിക്കർ

വിവാഹശേഷം മൂന്നാറിലേക്കാണ് തങ്ങള്‍ നേരെ പോയത് എന്നും അതൊരു അടിപൊളി റിസോര്‍ട്ട് ആയിരുന്നുവെന്നും ഗൗരി വീഡിയോയില്‍ പറയുന്നു. അവിടെ വെച്ച് താന്‍ ഒരു ഞെണ്ട് കറി വെച്ചുവെന്നും താരം പറഞ്ഞു. അതിനിടെ പാചകം ചെയ്ത് ഗൗരി തന്നെ ശരിക്കും ഞെട്ടിച്ചുവെന്ന് മനോജും പറയുന്നു. നിറയെ ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

Advertisement