അവരിൽ ഒരാളു പോലും എന്റെ ശരീരത്ത് തൊടില്ലെന്ന് ഉറപ്പ് തന്നിരുന്നു, പക്ഷേ: ബോയ്സിൽ അഭിനയിച്ചപ്പോൾ സംഭവിച്ചത് വെളിപ്പെടുത്തി നടി ഭുവനേശ്വരി

516

തെന്നിന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഭുവനേശ്വരി. സിനിമയിൽ മാത്രമല്ല തമിഴ് സീരിയൽ രംഗത്തും സജീവമാണ് നടി. നിരവധി സിനിമകളിൽ നായികയായും സഹനടിയായും എല്ലാം അഭിനയിച്ചിട്ടുള്ള ഭൂവനേശ്വരി സൂപ്പർഹിറ്റ് ഡയറക്ടർ ഷങ്കർ സംവിധാനം ചെയ്ത ബോയ്സ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ ആണ് ഭുവനേശ്വരി ശ്രദ്ധേയ ആയത്.

ബോയ്‌സിൽ റാണി എന്ന കഥാപാത്രത്തെ ആണ് ഭൂവനേശ്വരി അവതരിപ്പിച്ച് കൈയ്യടി നേടിയത്. എന്നാൽ ബോയ്‌സിലെ ഈ വേഷം അഭിനയിച്ചതിന്റെ പേരിൽ തനിക്ക് ഒരു കുറ്റബോധവും തോന്നിയിട്ടില്ല എന്ന് തുറന്നു പറയുകയാണ് ഭൂവനേശ്വരി.

Advertisements

ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നു പറച്ചിൽ. സിനിമയുമായി ബന്ധം ഉള്ളവരാരും എന്റെ കുടുംബത്തിൽ ഇല്ല. സിനിമയിൽ വരുന്നതിനോട് താൽപര്യവും ഇല്ലായിരുന്നു. ഞാൻ സീരിയലിലൂടെ ആണ് അഭിനയ രംഗത്തേക്ക് വരുന്നത്.

Also Read
എനിക്കും കുഞ്ഞിനും വേണ്ടിയാണ് അവന്‍ പോയത്, കൂടെ പോകണമെന്നുണ്ടായിരുന്നു, ഞങ്ങള്‍ക്ക് നല്ലൊരു ജീവിതം വേണം, വൈറലായി ദേവുവിന്റെ വീഡിയോ

പിന്നീട് ഷങ്കർ സാറിന്റെ ബോയ്സിലൂടെ സിനിമ.ിലേക്ക് എത്തി. ആ ചിത്രത്തിൽ ഒരു സീനിൽ ആണ് ഞാൻ അഭിനയിച്ചത്. എന്നാലും അത് വളരെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ്. ഈ കഥ കോജേളിൽ പഠിക്കുന്ന കുറച്ച് കുട്ടികളെ ചുറ്റിപ്പറ്റിയാണ്. അഞ്ച് പേർ എന്റെ കൂടെ അഭിനയിക്കും. ഈ സിനിമയിലെ ആരും തന്നെ തന്റെ ശരീരത്തിൽ തൊടില്ല എന്ന് ഷങ്കർ സാർ ഉറപ്പു നൽകിയിരുന്നു.

ഇതു മാത്രമല്ല താൻ ഒരു ഭിക്ഷക്കാരി ആയി അഭിനയിച്ചു എന്ന് കരുതി യഥാർത്ഥ ജീവിതത്തിൽ അങ്ങനെ ആകുമോ എന്നാണ് താരം ചോദിക്കുന്നത്. ചെറിയൊരു സീനിൽ ആണ് താരം ബോയ്‌സ് എന്ന സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് എങ്കിലും പിന്നീട് അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

എനിക്ക് ബോയ്സ് സിനിമയിൽ ചെയ്ത കഥാപാത്രത്തെ കുറിച്ചോർത്ത് ഖേദം തോന്നയിട്ടില്ല. സിനിമയാണ് ആദ്യത്തെ അവസരം. അതൊക്കെ അഭിനയമാണ്. രാജകുമാരിയുടെ വേഷത്തിൽ അഭിനയിച്ചെന്ന് കരുതി ഞാൻ ഈ നാട്ടിലെ രാജകുമാരിയാവുന്നില്ല. പിച്ചക്കാരിയായി അഭിനയിച്ചെന്ന് കരുതി ഞാൻ പിച്ചക്കാരിയുമാവുന്നില്ല. ആ സിനിമയിൽ ഞാൻ അഭിനയിക്കാൻ വേണ്ടിയാണ് പോയത്.

അത് തന്നെയാണ് ചെയ്തതും. ബോയ്സിന് ശേഷം കൂടുതൽ അവസരം വന്നത് തെലുങ്കിൽ നിന്നുമാണ്. ഇതിനുശേഷം താരം നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അത് കണ്ടിട്ടാണ് സീരിയലിലേക്ക് വിളിക്കുന്നത്. എന്റെ അമ്മയ്ക്ക് അതിനോട് താൽപര്യം ഉണ്ടായിരുന്നതിനാൽ അവർ പോകാൻ പറഞ്ഞു. അങ്ങനെ പോയി നോക്കി. ആദ്യം സീരിയലിൽ അഭിനയിച്ചത് ശ്രദ്ധിക്കപ്പെട്ടതോടെ രണ്ടാമതും അവസരം കിട്ടി.

എല്ലാവരും സിനിമയിലേക്ക് ഒത്തിരി ബുദ്ധിമുട്ടിയാണ് വന്നതെന്ന് പറയും. ഞാൻ അങ്ങനെയൊന്നും വന്നതല്ല. ഇവിടെ വന്നതിന് ശേഷമാണ് സ്ത്രീകൾക്ക് ഇവിടെ എന്തൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് മനസിലാക്കിയതെന്നും ഭുവനേശ്വരി പറയുന്നു.

ഒരു സ്ത്രീയ്ക്ക് എന്തൊക്കെ പ്രശ്നങ്ങൾ വരുമോ അതെല്ലാം ഈ മേഖലയിൽ വന്നതോടെ എനിക്കും വന്നു. എല്ലായിടത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. എന്നാൽ സിനിമയിലോ സീരിയലിലോ ഉള്ളവരുടെ പ്രശ്നമാണെങ്കിൽ അതവരുടെ പേരിലൊരു ബ്ലാക്ക് മാർക്കായി കിടക്കും.

എന്നെ കുറിച്ച് എന്റെ കഥാപാത്രങ്ങളെ കുറിച്ച് നല്ല അഭിപ്രായങ്ങളാണ് വന്നിട്ടുള്ളത്. എന്നാൽ നമ്മുടെ വളർച്ച ഇഷ്ടപ്പെടാത്തവരാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും ഭൂവനേശ്വരി വ്യക്തമാക്കുന്നു.

Also Read
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ വരെ നോക്കി, സിനിമയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി അഞ്ജലി

Advertisement