ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ വരെ നോക്കി, സിനിമയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി അഞ്ജലി

576

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമണ് അഞ്ജലി നായര്‍. ആങ്കറിംഗ്, മോഡലിംഗ് എന്നീ മേഖലകളില്‍ നിന്നാണ് അഞ്ജലി നായര്‍ സിനിമയിലേക്ക് എത്തുന്നത്. 2010 ല്‍ നെല്ല് എന്ന തമിഴ് സിനിമയില്‍ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത്.

Advertisements

അഞ്ജലി നായരുടെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയത് താരരാജാവ് മോഹന്‍ലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ആയിരുന്നു. ഈ ചിത്രത്തിലെ സരിത എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശംസകള്‍ ആണ് നല്‍കിയത്. പുലിമുരുകന്‍, കമ്മട്ടിപ്പാടം, ദൃശ്യം 2, ആറാട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഞ്ജലിയുടെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു.

Also Read: എനിക്കും കുഞ്ഞിനും വേണ്ടിയാണ് അവന്‍ പോയത്, കൂടെ പോകണമെന്നുണ്ടായിരുന്നു, ഞങ്ങള്‍ക്ക് നല്ലൊരു ജീവിതം വേണം, വൈറലായി ദേവുവിന്റെ വീഡിയോ

അതേ സമയം ഈ കഴിഞ്ഞ നവംബര്‍ 21ന് ആയിരുനന്നു അഞ്ജലി നായര്‍ വിവാഹിതയായത്. സഹ സംവിധായകനും പരസ്യ ചിത്ര സംവിധായകനുമായ അജിത് രാജുവുവിനെയാണ് അഞ്ജലി വിവാഹം കഴിച്ചത്, ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അഞ്ജലിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

ഇപ്പോഴിതാ സിനിമയില്‍ നിന്നും താന്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഫ്‌ളേവേഴ്‌സ് ഒരുകോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ അഞ്ജലി. ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ സീനിന്റെ ഫോട്ടോയെടുക്കുന്ന സമയത്ത് താന്‍ അടുത്ത് വന്നപ്പോള്‍ പ്രധാന നടന്റെ അടുത്ത് നിന്ന നടി തന്നെ കണ്ട് മാറി നിന്നുവെന്ന് അഞ്ജലി പറയുന്നു.

Also Read: സിനിമയിലെ വില്ലന്‍, എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ, വൈറലായി റിയാസ് ഖാന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍

ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും താരം പറയുന്നു. കൂടാതെ അവാര്‍ഡ് കിട്ടിയപ്പോള്‍ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞുവെന്നും അവാര്‍ഡ് കിട്ടിയ നടിക്ക് പറ്റിയ റോളില്ലെന്നാണ് പലരും പറയുന്നതെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു. തന്നെ ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ പോയതും വടിയെടുത്ത് മുട്ടിനടിച്ച സംഭവങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement