Home Entertainment Celebrities

സിനിമയിലെ വില്ലന്‍, എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ, വൈറലായി റിയാസ് ഖാന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍

333

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് റിയാസ് ഖാന്‍. ബിഗ്‌സ്‌ക്രീനില്‍ കട്ട മസിലുമായി എത്തുന്ന സുന്ദരനായ വില്ലനുമാണ് റിയാസ് ഖാന്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആ വില്ലത്തരമൊന്നും ഇല്ലാത്ത വെറും പച്ചയായ മനുഷ്യനാണ് അദ്ദേഹം.

Advertisements

വളരെ റൊമാന്റിക്കുമാണ് റിയാസ് ഖാന്‍. നന്ദിനി എന്ന സീരിയലിലൂടെ ഇപ്പോള്‍ കുടുംബ പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരനായിരിക്കുകയാണ് റിയാസ് ഖാന്‍. സിനിമാ – സീരിയല്‍ ഇന്റസ്ട്രിയില്‍ പലരും പ്രണയിച്ച് വിവാഹം ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം പലപ്പോഴും പരാജയത്തിലാണ് ചെന്നു നില്‍ക്കുന്നത്.

Also Read: ആ ടോര്‍ച്ചര്‍ താങ്ങാനാവാതെ കാന്‍സര്‍ ബാധിതനായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു, അന്ന് താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചത് പൂര്‍ണ്ണഗര്‍ഭിണിയായിരുന്ന ഞാന്‍, ദുരനുഭവം തുറന്നുപറഞ്ഞ് ബീന കണ്ണന്‍

താരത്തിന്റേതും പ്രണയവിവാഹമായിരുന്നു. ഉമ എന്നാണ് ഭാര്യയുടെ പേര്. ഒരു നടി കൂടിയാണ് ഉമ. എന്നാല്‍ തങ്ങള്‍ ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുകയാണെന്നും തങ്ങളുടെ പ്രണയം ഇതുവരെ താഴോട്ട് പോയിട്ടില്ലെന്നും റിയാസ് ഖാന്‍ പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

രണ്ട് ആണ്മക്കളാണ് താരത്തിനുള്ളത്. ഷാരിക്ക് ഹസ്സന്‍, സമര്‍ത് ഹസ്സന്‍ എന്നിങ്ങനെയാണ് പേര്. അച്ഛനെ പോലെ നടനും മോഡലുമാണ് മകന്‍ ഷാരിക്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് റിയാസ് ഖാന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ്.

Also Read: ആദ്യം കണ്ട പടങ്ങളിലുള്ള മമ്മൂക്കയായിരുന്നില്ല ഇതില്‍, ആ ചിരി പലതവണ റിപ്പീറ്റ് അടിച്ച് കണ്ടു, സ്‌നേഹ പറയുന്നു

ഭാരയ്ക്കും മക്കള്‍ക്കും ഒപ്പം പൊങ്കല്‍ ആഘോഷമാക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ റിയാസ് ഖാനാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ട്രെഡിഷണല്‍ വേഷത്തിലാണ് എല്ലാവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement