ആദ്യം കണ്ട പടങ്ങളിലുള്ള മമ്മൂക്കയായിരുന്നില്ല ഇതില്‍, ആ ചിരി പലതവണ റിപ്പീറ്റ് അടിച്ച് കണ്ടു, സ്‌നേഹ പറയുന്നു

318

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു നടി സ്നേഹ. നിരവധി ചിത്രങ്ങളില്‍ നടി നായികയായി അഭിനയിച്ചിട്ടുണ്ട്. നടന്‍ പ്രസന്നയുമായുള്ള വിവാഹ ശേഷം ഒരു ചെറിയ ഇടവേള എടുത്തെങ്കിലും ശക്തമായ തിരിച്ചു വരവ് തന്നെയാണ് താരം പിന്നീട് നടത്തിയത്.

വിവിധ റിയാലിറ്റി ഷോകളില്‍ ജഡ്ജായും താരം പങ്കെടുക്കുന്നുണ്ട്. മലയാളത്തില്‍ ഇങ്ങനെ ഒരു നിലാപക്ഷി എന്ന സിനിമയിലാണ് സ്നേഹ ആദ്യമായി അഭിനയിച്ചത്. കുഞ്ചാക്കോ ബോബനായിരുന്നു ഈ ചിത്രത്തില്‍ സ്‌നേഹയുടെ നായകന്‍.

Advertisements

പിന്നീട് മലയള സിനിമയിലെ താരരാജാക്കന്മാരായ മോഹന്‍ലാലിനൊപ്പവും, മമ്മൂട്ടിക്ക് ഒപ്പവും അഭിനയിക്കാന്‍ സ്നേഹക്ക് അവസരം ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും ഹിറ്റായ സിനിമയായിരുന്നു റോഷാക്ക്. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സ്‌നേഹ.

Also Read: ആ ബന്ധം ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല, ഇനി അങ്ങനെ സംഭവിക്കില്ലെന്ന് മനസ്സിലുറപ്പിച്ചു, ചിമ്പുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തലുമായി ഹന്‍സിക

റോഷാക്കിലെ മമ്മൂട്ടിയുടെ അഭിനയത്തെ സ്‌നേഹ പുകഴ്ത്തി. മമ്മൂട്ടി ഒരു ചിരിയിലൂടെ കഥാപാത്രത്തിന് വ്യത്യസ്തത നല്‍കുന്ന ആളാണെന്നും ഇന്നും അദ്ദേഹം പരീക്ഷണ ചിത്രങ്ങളും ഭാഗമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആ ത്വരയെ സമ്മതിച്ചിരിക്കുന്നുവെന്നും സ്‌നേഹ പറയുന്നു.

റോഷാക്ക് താന്‍ ഒത്തിരി തവണ കണ്ടു. ആദ്യം കണ്ട പടത്തിലുള്ള മമ്മൂക്കയായിരുന്നില്ല ഇതില്‍. ഒരു ആക്ടര്‍ എന്ന നിലയില്‍ അടുത്തത് എന്ത് ചെയ്യണമെന്ന് മമ്മൂക്കയ്ക്ക് ശരിക്കും അറിയാമെന്നും തന്നോട് ചോദിച്ചാല്‍ താന്‍ സ്റ്റക്ക് ആയിപ്പോകുമെന്നും സ്‌നേഹ പറയുന്നു.

Also Read: ഇങ്ങനെയാണ് ഞാന്‍ സുന്ദരിയായത്, ട്രോളുകള്‍ക്ക് കിടിലന്‍ മറുപടിയുമായി കാജോള്‍, വൈറലായി ചിത്രം

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ സ്‌നേഹ. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്.

Advertisement