Home Entertainment Celebrities

ഇങ്ങനെയാണ് ഞാന്‍ സുന്ദരിയായത്, ട്രോളുകള്‍ക്ക് കിടിലന്‍ മറുപടിയുമായി കാജോള്‍, വൈറലായി ചിത്രം

184
kajol| bignewslive

ബോളിവുഡിലെ മികച്ച നടിയാണ് കാജോള്‍. നടന്‍ അജയ് ദേവ്ഗണിന്റെ ഭാര്യ കൂടിയായ താരം 1993 ല്‍ അഭിനയിച്ച ബാസിഗര്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തയായത്. ബോളിവുഡില്‍ മാത്രമല്ല, സൗത്ത് ഇന്ത്യന്‍ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Advertisements

ഇന്ന് കാജോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. തന്റെ പുത്തന്‍ ഫോട്ടോകള്‍ എല്ലാം കാജോള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ വിശേഷങ്ങളും കാജോള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read: എന്ത് ഭംഗിയാണ് ഹണിയെ കാണാൻ; പൂ പോലെ സുന്ദരിയെന്ന് ആരാധകർ , മേനിയഴകിന്റെ രഹസ്യം ചോദിച്ചും കമന്റുകൾ

എ്ന്നാല്‍ കാജോള്‍ പങ്കുവെക്കാറുള്ള മിക്ക ചിത്രങ്ങളും വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. പലതും ട്രോളുകളായിട്ടുണ്ട്. നിറത്തിന്റെ പേരിലാണ് പലപ്പോഴും ട്രോളുകള്‍ ഉയര്‍ന്നത്. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കാജോള്‍.

ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു ട്രോളുകള്‍ക്കെതിരെ താരത്തിന്റെ പ്രതികരണം. ഒരു ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. കറുത്ത മാസ്‌ക് ഉപയോഗിച്ച് തന്റെ മുഖം പൂര്‍ണമായും മറച്ചിരിക്കുകയാണ് കാജോള്‍ ചിത്ത്രതില്‍.

Also Read: ബോളിവുഡിലെ ദേഷ്യപ്പെടൽ താരങ്ങൾ; വിവാഹത്തയും, ഫാമിലി പ്ലാനിങ്ങിനെയും കുറിച്ചുള്ള ചോദ്യങ്ങൾ ഇവരുടെ ദേഷ്യം വർദ്ധിപ്പിക്കുെമന്ന് റിപ്പോർട്ടുകൾ

ഒപ്പം ഒരു കൂളിങ് ഗ്ലാസ്സും താരം വെച്ചിട്ടുണ്ട്. ‘ എങ്ങനെയാണ് ഞാന്‍ സുന്ദരിയായത് എന്ന് ചോദിക്കുന്നവര്‍ക്കായി’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. സണ്‍ബ്ലോക്ക്ഡ് എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്. ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertisement