ബോളിവുഡിലെ ദേഷ്യപ്പെടൽ താരങ്ങൾ; വിവാഹത്തയും, ഫാമിലി പ്ലാനിങ്ങിനെയും കുറിച്ചുള്ള ചോദ്യങ്ങൾ ഇവരുടെ ദേഷ്യം വർദ്ധിപ്പിക്കുെമന്ന് റിപ്പോർട്ടുകൾ

152

പലപ്പോഴും ദേഷ്യത്തിന്റെ കാര്യത്തിൽ സിനിമാ താരങ്ങൾ ഗോസിപ്പ് കോളങ്ങളിൽ നിറയാറുണ്ട്. സമയവും കാലവും നോക്കാതെ വരുന്ന ചില ചോദ്യങ്ങളും പെരുമാറ്റങ്ങളുമാണ് താരങ്ങളെ പെട്ടെന്ന് ദേഷ്യം പിടിപ്പിക്കുന്നത്. പൊതുജനമാകട്ടെ താരങ്ങളെ ചില സമയങ്ങളിൽ സ്‌നേഹിക്കുകയെന്ന പേരിൽ ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. ശാന്തമായി പെരുമാറി ഇരുന്നവർ പോലും പിന്നീട് ദേഷ്യപ്പെട്ടത് എത്രയോ വാർത്തകളിൽ നിറഞ്ഞിരിക്കുന്നു.

ഇപ്പോഴിതാ ബോളിവുഡിൽ ദേഷ്യത്തിന്റെ കാര്യത്തിൽ മുന്നിട്ട് നില്ക്കുന്നത് സൽമാൻ ആണെന്ന് പറയുകയാണ് ചില റിപ്പോർട്ടുകൾ. ബിഗ് ബോസ് ഷോയുടെ അവതാരകനായി വന്നതിന് ശേഷം പൊതുജനങ്ങൾക്ക് സൽമാന്റെ ദേഷ്യത്തെ കുറിച്ച് അറിയാം എന്നാണ് പറയുന്നത്. സൽമാനെ ഏറ്റവും കൂടുതൽ ചൊടിപ്പിക്കുന്ന കാര്യം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ്. പ്രായം അമ്പത് കഴിഞ്ഞെങ്കിൽ ക്രോണിക് ബാച്ചിലറായി തുടരുകയാണ് താരം.

Advertisements

Also Read
സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ഉത്ഭവത്തിന് കാരണമായ തല്ല്; കഥ ഇങ്ങനെ

താരത്തിന്റെ പ്രണയ ബന്ധങ്ങൾ ഏറെയായിരുന്നു.ചിലത് വിവാഹത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. വിശ്വസുന്ദരി ഐശ്വര്യറായി അടക്കം പലരും സൽമാന്റെ പ്രണയിനികളായിരുന്നു. സൽമാൻ പ്രണയസമയങ്ങളിൽ വളരെ അധികം ടോക്‌സിക് ആയിരുന്നു എന്നും നിരവധി പേർ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിലവിൽ സൽമാൻ ലിവിംഗ് റിലേഷനിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ലൂലിയ വാന്ററാണ് താരത്തിന്റെ പുതിയ ജോഡി എന്നാണ് കേൾക്കുന്നത്.

ദേഷ്യത്തിന്റെ കാര്യത്തിൽ മുന്നിട്ട് നില്ക്കുന്ന മറ്റൊരു നടിയാണ് വിദ്യാബാലൻ. വിവാഹം കഴിഞ്ഞതോടെ വിദ്യ ഗർഭിണി ആണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അതൊക്കെ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും സത്യമല്ലെന്നും നടി തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ഗർഭിണി ആണോ എന്ന ചോദ്യം തന്നെ അലോരസപ്പെടുത്തുന്നു എന്നാണ് താരം പറഞ്ഞിട്ടുള്ളത്. സ്വകാര്യ ജീവിതം മാധ്യമങ്ങൾക്ക് മുമ്പിൽ പരസ്യപ്പെടുത്താൻ ആഗ്രഹമില്ലെന്നാണ് പലപ്പോഴായി നടി പറഞ്ഞിട്ടുളളത്. ശരീരഭാരം കൂടിയല്ലോ എന്ന ചോദ്യവും താരം വെറുക്കുന്നുണ്ട്.

Also Read
അവൾ ജന്മനാ നുണച്ചിയാണ്, പ്രശസ്തിക്കു വേണ്ടിയാണ് അവൾ ഇത്തരം വില കുറഞ്ഞ അടവുകൾ എടുക്കുന്നത്; രവീണയെ കുറിച്ച് അജയ് ദേവ്ഗണിന് പറയാനുള്ളത് ഇങ്ങനെ

ബോളിവുഡിൽ പൊതു വിഞ്ജാനത്തെ കുറിച്ചുള്ള ചോദ്യങ്ങൾ വന്നാൽ ദേഷ്യം വരുന്ന നടിയാണ് ആലിയഭട്ട്. കോഫി വിത് കരൺ എന്ന ഷോയിൽ പങ്കെടുക്കുന്ന സമയത്താണ് ആയിലക്ക് പൊതു വിഞ്ജാനം ഇല്ല എന്ന് മനസ്സിലായത്. അക്കാര്യത്തിൽ താരം വട്ടപ്പൂജ്യമാണെന്ന് ആരാധകർ കളിയാക്കാൻ തുടങ്ങിയതോടെ താരത്തിന് ദേഷ്യം വരാൻ തുടങ്ങി എന്നാണ് പറയപ്പെടുന്നത്.

Advertisement