അവൾ ജന്മനാ നുണച്ചിയാണ്, പ്രശസ്തിക്കു വേണ്ടിയാണ് അവൾ ഇത്തരം വില കുറഞ്ഞ അടവുകൾ എടുക്കുന്നത്; രവീണയെ കുറിച്ച് അജയ് ദേവ്ഗണിന് പറയാനുള്ളത് ഇങ്ങനെ

144

ബോളിവുഡിലെ മുൻ നിര നായികമാരിൽ പ്രധാനിയായിരുന്നു രവീണ ടണ്ടൻ. 90 കളിലാണ് താരം പ്രശസ്തിയിലേക്ക് കുതിച്ചത്. തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. സിനിമയിലേത് പോലെ തന്നെ നിരവധി പ്രണയ ബന്ധങ്ങളിലൂടെ കടടന്ന് പോയ നടി കൂടിയാണ് രവീണ. അത്തരത്തിൽ വാർത്തയായി മാറിയ ഒന്നായിരുന്നു അജയ് ദേവ്ഗണുമായുള്ള പ്രണയം.

90 കളിൽ രവീണയുമായി പ്രണയത്തിലായ അജയ് പിന്നീട് കരിഷ്മക്ക് വേണ്ടി താരത്തെ ഉപേക്ഷിച്ചു. അതിനെ തുടർന്ന് വലിയ വാക്‌പോരാണ് അന്ന് രവീണയും, അജയും തമ്മിൽ നടന്നത്. അത് പിന്നീട് വിവാദങ്ങളിലേക്ക് വഴി തുറന്നു. താനും അജയും പ്രണയത്തിലായിരുന്നുവെന്ന് പല അഭിമുഖങ്ങളിലും രവീണ തുറന്നു പറഞ്ഞു. പരസ്പരം പ്രണയ ലേഖനങ്ങൾ വരെ കൈമാറുന്ന താരങ്ങളായിരുന്നു ഞങ്ങളെന്നാണ് അന്ന് രവീണ പറഞ്ഞത്.

Advertisements

Also Read
ഞാൻ ഇമോഷണൽ ആവുന്നത് രണ്ട് കാര്യങ്ങളിലാണ്; പിന്തുടർന്ന് നോക്കുമ്പോൾ ഞാൻ ഇവിടെ വരെ എത്തിയതിൽ അത്ഭുതമാണ്; സംയുക്തമേനോൻ പറയാനുള്ളത് ഇങ്ങനെ

പക്ഷേ രവീണയുടെ വാദം തള്ളി കളങ്ങുക്കൊണ്ട് അജയ് ദേവ്ഗൺ രംഗത്തെത്തി. അന്ന് രവീണക്ക് വേണ്ടത് മനോരോഗത്തിനുള്ള ഡോക്ടറുടെ സഹായമാണെന്നും അജയ് നിർദ്ദേശിച്ചു. തങ്ങളുടെ പ്രണയത്തിന്റെ സ്മാരകമായി കത്തുകളുണ്ടെന്ന് രവീണ അവകാശപ്പെട്ടപ്പോൾ ആ കത്തുകളെല്ലാം പരസ്യപ്പെടുത്താനായിരുന്നു അജയ് പറഞ്ഞത്. പക്ഷെ പ്രണയ തകർച്ചകൊണ്ട് താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി രവീണ തുറന്ന പറഞ്ഞതോടെ ആരാധകർ അമ്പരന്നു.

എന്നാൽ രവീണ തന്റെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നുവെന്നും താൻ ഒരിക്കലും രവീണയുമായി അടുപ്പത്തിലായിരുന്നുവെന്നുമാണ് അജയ് ദേവ്ഗൺ പറഞ്ഞത്. ആത്മഹത്യാ ശ്രമത്തെക്കുറിച്ചുള്ള രവീണയുടെ തുറന്നു പറച്ചിൽ പ്രശസ്തിയ്ക്ക് വേണ്ടിയാണെന്നും അജയ് ആരോപിച്ചിരുന്നു. അജയുടെ പ്രതികരണം ഇങ്ങനെ; ”അവൾ ജന്മനാ നുണച്ചിയാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് അവളുടെ വിലകുറഞ്ഞ പ്രസ്താവനകൾ എന്നെ അലട്ടാത്തത്. പക്ഷെ ഇത്തവണ അവൾ അതിരു കടന്നു. മര്യാദയുടെ സകല പരിധിയും ലംഘിച്ചു. അവൾക്ക് ഉപദേശം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഈ പെണ്ണ് ഒരു മനോരോഗ വിദഗ്ധനെ കാണേണ്ടിയിരിക്കുന്നു. അത്യാവശ്യമായി അവളുടെ തല പരിശോധിക്കണം. അല്ലെങ്കിൽ അവൾ ഭ്രാന്താശുപത്രിയാലാകും. അവളെ ഡോക്ടറുടെ അടുത്തേക്ക് ഞാൻ തന്നെ കൊണ്ടു പോകാം”

Also Read
പുത്തൻ ലുക്കിൽ ഞെട്ടിച്ച് പ്രയാഗ മാർട്ടിൻ; വെളുത്ത നരകൾക്ക് വേണ്ടി നാല്പ്പത് വയസ്സ് വരെ കാത്തിരിക്കാൻ പറ്റില്ലെന്ന് നടി

അതേസമയം അജയുമായി പിരിഞ്ഞ രവീണ അക്ഷയ് കുമാറുമായി പ്രണയത്തിലായി. പക്ഷെ ഈ ബന്ധവും അധികം നീണ്ടില്ല. ബോളിവുഡ് കണ്ട ഏറ്റവും വലിയ പ്രണയത്തകർച്ചകളിൽ ഒന്നായിരുന്നു ഇരുവരുടെയും. അക്ഷയും, രവീണയും വിവാഹം കഴിക്കാൻ തീരുമാനിച്ചവരായിരുന്നു. ഇതിന്റെ ഭാഗമായി രഹസ്യമായി വിവാഹ നിശ്ചയവും കഴിഞ്ഞു. പക്ഷെ അത് ദാമ്പത്യത്തിലേക്ക് എത്തിക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. ഈ ബന്ധത്തിന്റെ തകർച്ചക്ക ശേഷമാണ് രവീണ അനിൽ തഡനിയെ കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും വിവാഹത്തിലെത്തുകയും ചെയ്തിരുന്നു.

Advertisement