സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ഉത്ഭവത്തിന് കാരണമായ തല്ല്; കഥ ഇങ്ങനെ

185

മലയാള സിനിമയിലെ താരസംഘടനയാണ് അമ്മ. സിനിമയിലെ ഒട്ടുമിക്ക താരങ്ങൾ എല്ലാം തന്നെ അമ്മ സംഘടനയിൽ രജിസ്റ്റർ ചെയ്തവരാണ്.സിനിമ മേഖലയിൽ നിരവധി സാമൂഹ്യ പ്രവർത്തികൾ സംഘടന ചെയ്തു വരുന്നുണ്ട്. ഇപ്പോഴിതാ അമ്മ സംഘടനയുടെ പിറവിക്ക് കാരണമായ സംഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടൻ പൂജപ്പുര രാധാകൃഷ്ണൻ.

മാസ്റ്റർ ബീൻ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരസംഘടനയായ അമ്മയുടെ വരവിനെ കുറിച്ച് അദ്ദേഹം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘കോഴിക്കോട് ടി.കെ രാജീവിന്റെ മഹാനഗരം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് അമ്മ എന്ന സംഘടന ഉത്ഭവിക്കുന്നത്. സിദ്ധിഖ് ആണ് അതിന് കാരണക്കാരനായി മാറിയത്. ഇന്നത്തെ പോലെ കാരവാനൊന്നും അന്ന് ഇല്ല. എല്ലാവരും കസേരയിട്ട് വട്ടം കൂടി ഇരിക്കും.

Advertisements

Also Read
അവൾ ജന്മനാ നുണച്ചിയാണ്, പ്രശസ്തിക്കു വേണ്ടിയാണ് അവൾ ഇത്തരം വില കുറഞ്ഞ അടവുകൾ എടുക്കുന്നത്; രവീണയെ കുറിച്ച് അജയ് ദേവ്ഗണിന് പറയാനുള്ളത് ഇങ്ങനെ

അന്നൊരു ദിവസം ഇതുപോലെ വട്ടം കൂടി ഇരിക്കുന്ന സമയത്ത് ഒരു ഫോൺ കോൾ വരുന്നു. നടൻ സിദ്ധിഖിനെ സിമ്പിൾ ബഷീർ എന്ന് പറയുന്ന ഒരു നിർമ്മാതാവ് തല്ലി എന്നായിരുന്നു സന്ദേശം. അന്ന് ആകെ ഉണ്ടായിരുന്നത് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ട ആയിരുന്നു. താൻ ചെയ്ത ജോലിക്കുള്ള പ്രതിഫലം ചോദിച്ചതിന് തല്ലേണ്ട ആവശ്യമില്ല. ഡബ്ബിങ്ങിന് വരുന്ന സമയത്ത് തരാമെന്ന് പറഞ്ഞ പൈസയാണ് സിദ്ധിഖ് ചോദിച്ചത്. അത് വാക്ക് തർക്കവും, പിന്നീട് സിദ്ധിഖിനെ തല്ലുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.

അന്ന വെറുമൊരു നടനായിരുന്നു കെ.ബി ഗണേശ് കുമാർ. ഇതിങ്ങനെ വിട്്ൽ പറ്റില്ല നമുക്കൊരു സംഘടന വേണമെന്ന് പറഞ്ഞത് ഗണേശാണ്. അദ്ദേഹത്തിന്റെ മിടുക്കിൽ ആണ് സംഘടന ഉണ്ടാകുന്നത്. പക്ഷെ അമ്മ എന്ന പേര് നിർദ്ദേശിച്ചത് മുരളിയാണ്. അന്ന് പങ്കജ് ഹോട്ടലിലാണ് രൂപികരണത്തിനായി ആദ്യ മീറ്റിങ്ങ് ചേർന്നത്. മധു സാർ ആയിരുന്നു അദ്ധ്യക്ഷൻ. അന്ന് ഞാനും ഉണ്ടായിരുന്നു.

Also Read
ഞാൻ ഇമോഷണൽ ആവുന്നത് രണ്ട് കാര്യങ്ങളിലാണ്; പിന്തുടർന്ന് നോക്കുമ്പോൾ ഞാൻ ഇവിടെ വരെ എത്തിയതിൽ അത്ഭുതമാണ്; സംയുക്തമേനോൻ പറയാനുള്ളത് ഇങ്ങനെ

താരങ്ങളുടെ ഡേറ്റുകൾ തമ്മിലുള്ള പ്രശ്‌നം അന്നും ഉണ്ടായിരുന്നു. ഇതുപോലെ പോയാൽ ശരിയാവില്ല. അച്ചടക്കം വേണമെന്നും എന്നാലെ അത് സിനിമക്ക ഗുണം ചെയ്യു എന്നുമാണ് കരുതിയത്. സീരിയലിലും ഈ ആശയം കൊണ്ട് വന്നു. അങ്ങനെ ഉണ്ടായതാണ് സീരിയൽ താരങ്ങൾക്കായി ആത്മ എന്ന സംഘടന. ഗണേശ് കുമാറിന്റെ സജീവ ഇടപെടലു തന്നെയാണ് ആത്മയുടെ ഉത്ഭവത്തിനും കാരണം

Advertisement