ദിലീപേട്ടന്റെ വീടാണ് തനിക്ക് ഇഷ്ടമെന്ന് സാനിയ ഇയ്യപ്പൻ, മഞ്ജു ചേച്ചിയുടെ അഭിനയമാണ് തനിക്കിഷ്ടമെന്ന് നിഖിലാ വിമലും

93

യുവനടിമാരായ നിഖിലാ വിമലും സാനിയ അയ്യപ്പനും മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ട നായികമാരാണ്. ജനപ്രിയ നായകൻ ദിലീപിന്റെ 24*7 എന്ന ചിത്രത്തിലൂടെയായിരുന്നു നിഖിലയുടെ ആഭിനയ ജീവിതം തുടങ്ങിയത്.

ക്വീൻ എന്ന സിനിമയിലൂടെയാണ് സാനിയ ഇയ്യപ്പൻ മലയാളത്തിൽ ശ്രദ്ധേയയായത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം ദി പ്രീസ്റ്റാണ് ഇവരുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. കൂടെ അഭിനയിച്ച താരങ്ങളുടെ പേര് പറയുമ്പോൾ അവരിൽ നിന്നും എടുക്കാൻ ആഗ്രഹിക്കുന്ന ക്വാളിറ്റിയോ വസ്തുവോ പറയണമെന്ന ടാസ്‌കിൽ സാനിയയും നിഖിലയും പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Advertisements

ഒരു യൂടൂബ് അഭിമുഖത്തിലാണ് ഇവരുടെ തുറന്നു പറച്ചിൽ. മമ്മൂട്ടിയുടെ പേര് പറഞ്ഞപ്പോൾ കാറെടുക്കുമെന്നായിരുന്നു നിഖിയും സാനിയയും പറഞ്ഞത്. ദിലിപീന്റെ പേര് പറഞ്ഞപ്പോൾ ദിലീപേട്ടന്റെ വീട് എനിക്കിഷ്ടമാണെന്ന് സാനിയ പറഞ്ഞു. ആ വീട്ടിൽ നിന്നാൽ അലുവ പുഴ കാണാൻ സാധിക്കുമെന്നും സാനിയ പറയുന്നു.

മഞ്ജു വാര്യരെ കുറിച്ച് ചോദിച്ചപ്പോൾ അഭിനയ പ്രതിഭ എടുക്കുമെന്നായിരുന്നു സാനിയ പറഞ്ഞത്. ജയസൂര്യയെ കുറിച്ച് ചോദിച്ചപ്പോൾ സെലക്ഷൻ ഓഫ് ക്യാരക്ടേഴ്സ് ഇഷ്ടമാണെന്നും നടി പറഞ്ഞു.
അതേസമയം മാർച്ച് 11നാണ് ദി പ്രീസ്റ്റ് തിയ്യേറ്ററുകളിലെത്തുന്നത്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് നിർമ്മിച്ചത്. ശ്രീനാഥ് ഭാസി, ജഗദീഷ്, മധുപാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

സാനിയയും നിഖിലയും പ്രീസ്റ്റിൽ പ്രധാന വേഷങ്ങളിലാണ് എത്തുന്നത്. സെക്കൻഡ് ഷോയ്ക്ക് അനുമതി നൽകിയതിന് പിന്നാലെയാണ് സിനിമയുടെ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ ഉറപ്പിച്ചത്

Advertisement