സുരേഷേട്ടാ നിങ്ങൾ പിന്മാറണം, മേനകയെ കെട്ടേണ്ടത് നിങ്ങളല്ല, ശങ്കറേട്ടനാണ് കെട്ടേണ്ടത് എന്നായിരുന്നു അവരുടെ ആവശ്യം: തുറന്നു പറഞ്ഞ് മേനക

550

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു മേനകാ സുരേഷ്. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നു.

അതേ സമയം മലയാളത്തിന്റെ റൊമാന്റിക് നായകൻ എന്നറിയപ്പെട്ടിരുന്ന ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. 80 കളിൽ ആയിരുന്നു മേനക സിനിമ മേഖലയിൽ സജീവമായി ഉണ്ടായിരുന്നത്.

Advertisements

പിന്നീട് മലയാള സിനിമാ നിർമ്മാതാവ് ജി സുരേഷ് കുമാറിനെ വിവാഹം കഴിച്ച മേനക സിനിമ വിടുകയായിരുന്നു. എന്നാൽ മേനക സുരേഷ്‌കുമാർ ദമ്പതികളുടെ ഇളയ മകളായ കീർത്തി സുരേഷ് ഇന്ന് ദേശിയ അവാർഡ് വരെ നേടിയെടുത്ത സൂപ്പർ നായികയായി തിളങ്ങുകയാണ്.

ഇപ്പോഴിതാ സ്വാസിക അവതാരകയായിട്ടെത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ താൻ അഭിനയം നിർത്തിയതിന് ശേഷമാണ് തങ്ങളുടെ ജോഡി ഇത്രത്തോളം ഹിറ്റ് ആണെന്ന് അറിഞ്ഞതെന്ന് തുറന്ന് പറയുകയാണ് മേനക.

Also Read
തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാൾക്ക് എട്ടിന്റെ പണി നൽകി വൈഗ റോസ്

മേനകയുടെ വാക്കുകൾ ഇങ്ങനെ:

പാവം സുരേഷേട്ടനെ എല്ലാവരും പ്രാകുന്ന ഒരു കാലം ഉണ്ടായിരുന്നു. അഭിനയം നിർത്തിയതിന് ശേഷമാണ് ഞങ്ങളിത്രയും നല്ല ജോഡി ആണെന്ന് അറിയുന്നത്. അന്ന് അഭിനയിക്കുന്ന കാലത്ത്, ആ ക്യാരക്ടർ ചെയ്യാം, ഈ ക്യാരക്ടർ ചെയ്യാം. ഈ സിനിമ റീമേക്ക് ചെയ്താൽ നമുക്ക് അഭിനയിക്കാം എന്നിങ്ങനെ ഒന്നും ഞങ്ങൾ പ്ലാൻ ചെയ്തിട്ടില്ല.

എല്ലാം തന്നെ ഞങ്ങളിലേക്ക് വന്ന പടങ്ങളാണ്. അക്കാലത്ത് ആരാധകരിൽ നിന്നും എനിക്ക് ഒരുപാട് കത്തുകൾ വരും. അതൊക്കെ സുരേഷേട്ടനും ശങ്കറും കൂടി എന്റെ വീട്ടിൽ ഒന്നിച്ചിരുന്നാണ് വായിക്കുന്നത്. അതിനകത്ത് മുഴുവനും സുരേഷേട്ടാ നിങ്ങൾ പിന്മാറണം.

മേനകയെ കെട്ടേണ്ടത് നിങ്ങളല്ല, ശങ്കറേട്ടനാണ് കെട്ടേണ്ടത്. ഇവർ തന്നെ അത് വായിക്കും. അന്നെനിക്ക് അത്രത്തോളം ഫാൻസ് ഉണ്ടായിരുന്നു. കാലങ്ങൾക്ക് ശേഷം അമ്മയ്ക്കായി എന്ന് പറഞ്ഞൊരു സീരിയലിൽ ഞാൻ അഭിനയിച്ചു. അപ്പോൾ ഒരാൾ ശങ്കറേട്ടൻ വന്നില്ലേ എന്ന് ഓടി വന്ന് ചോദിച്ചു.

അങ്ങനൊരു ജോഡി കിട്ടുക എന്നത് ഭാഗ്യമാണ്. അത്രയും കംഫർട്ടബിൾ ആയിട്ടുള്ള മനുഷ്യനാണ് ശങ്കർ. പിന്നെ സുരേഷേട്ടന്റെ ഫ്രണ്ടാണ്. അതുകൊണ്ട് എനിക്ക് കുറച്ച് കൂടി കംഫർട്ട് ആയിരുന്നു. ശരിക്കും പൂച്ചക്കൊരു മൂക്കുത്തി മുതൽ സുരേഷേട്ടന്റെ സിനിമകളിലേക്ക് വന്നത് ശങ്കറിലൂടെയാണ്.

Also Read
വിവാഹം ഏകദേശം തീരുമാനമായി, ഇനി ജാതകം നോക്കണം, വലിയ ചടങ്ങായി നടത്താനൊന്നും എനിക്ക് ആഗ്രഹമില്ല: തന്റെ വിവാഹം തീരുമാനമായെന്ന് നടി ഗൗരി കൃഷ്ണ, ആശംസകളുമായി ആരാധകർ

അദ്ദേഹമാണ് ചെറുപ്പക്കാരെല്ലാം ചേർന്ന് പടമെടുക്കുന്നുണ്ട്. അതുകൊണ്ട് എന്നോട് ഡേറ്റ് കൊടുക്കാൻ പറഞ്ഞത്. അങ്ങനെ ശംഖുമുഖത്ത് വെച്ചാണ് പൂച്ചക്കൊരു മൂക്കുത്തിയ്ക്ക് ഞാൻ അഡ്വാൻസ് കൊടുക്കുന്നതെന്നും മേനക പറയുന്നു.

Advertisement