മലയാളികൾ ഒരു വിലയും കൊടുക്കാതെ ഇട്ടതാണ്, വളർത്തി വലുതാക്കിയത് നമ്മൾ ആണ്, അപ്പോ ഇത് തന്നെ വേണം: സ്ത്രീ ആരാധകരെ കുതിരകേറിയ നയൻതാരയ്ക്ക് എതിരെ തമിഴ് മക്കൾ

20625

മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കിയ മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ നടിയാണ് നയൻതാര. അടുത്തിടെ ആയിരുന്നു താരത്തിന് വാടക ഗർഭ ധാരണത്തിയൂടെ ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. കാമുകൻ ആയിരുന്ന വിഘ്നേഷ് ശിവനെയാണ് നടി വിവാഹം കഴിച്ചത്.

തമിഴിലെ യുവ സംവിധായകനായ വിഘ്നേഷുമായി വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് നടി അദ്ദേഹത്തെ കല്യാണം കഴിച്ചത്. കല്യാണം കഴിഞ്ഞ് മാസങ്ങൾക്ക് അകം തന്നെ കുട്ടികളും പിറന്നിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരദമ്പതികളാണ് വിഘ്‌നേഷ് ശിവനും നടി നയൻ താരയും.

Advertisements

Also Read
ഡ്രസിങ് റൂമിൽ വന്ന് ബാക്കിലൂടെ അയാൾ കെട്ടിപ്പിടിച്ചു, ഒരു10 മിനിറ്റ്, സമ്മതിച്ചാൽ മഞ്ജു വാര്യരുടെ മകളാക്കാം എന്ന് പറഞ്ഞു; ഞെട്ടിക്കുന്ന വെളിപ്പെടുത്തുലമായി മാളവിക ശ്രീനാഥ്

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ ഈ വർഷം ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. പ്രിയ താരങ്ങൾ ഒന്നായ സന്തോഷം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ സജീവമായ വിഘ്‌നേഷ് പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വളരെ വേഗത്തിൽ ആണ് വൈറലായി മാറുന്നത്.

മലയാള സിനിമയിലൂടെ ആണ് താരം അഭിനയ ജീവിതം തുടങ്ങിയത് എങ്കിലും നയൻതാരയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചത് തമിഴ് സിനിമകളിലൂടെ ആയിരുന്നു. തമിഴിൽ സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് പേരെടുത്തതോടെയാണ് താരത്തിന് ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയും ലഭിച്ചത്.

എന്നാൽ ഇപ്പോഴിതാ നയൻ താരയ്ക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് തമിഴ് ആരാധകർ. കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിന് എത്തിയ താരത്തിന്റെ ഒരു വീഡിയോ വൈറലായതിനു പിന്നാലെയാണ് താരത്തിനെതിരെ വിമർശനം ഉയർന്നു വന്നിരിക്കുന്നത്. കുംഭകോണത്തിന് അടത്തുള്ള മേലവത്തൂർ ഗ്രാമത്തിലെ കാമാച്ചി അമ്മൻ ക്ഷേത്രത്തിൽ എത്തിയതായിരുന്നു നയൻതാര.

Also Read
അടിയിൽ ധരിക്കാൻ ഒന്നുമുണ്ടായിരുന്നില്ല; അവസാനം ഞാനത് ചെയ്തു; പക്ഷെ രജനി സാർ അത് കണ്ടുപിടിച്ചു; തുറന്ന് പറഞ്ഞ് ശോഭന

ഭർത്താവ് വിഘ്‌നേശ് ശിവനും ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ വരവറിഞ്ഞ് ക്ഷേത്ര പരിസരതത് വൻ ജനക്കൂട്ടമെത്തി. ആളുകളുടെ തിരക്ക് കാരണം ഇരുവർക്കും ബുദ്ധിമുട്ടുണ്ടായി. ഈ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. ഇവിടെയും വലിയ ജനക്കൂട്ടം ആയിരുന്നു താരത്തെ കാണാൻ തടിച്ചു കൂടിയത്. ഇതിനിടെ ഒരു സ്ത്രീ തന്റെ തോളിൽ കൈയിട്ടത് നയൻതാരയ്ക്ക് ഇഷ്ടപ്പെട്ടില്ല.

ഇതിന്റെ ദേഷ്യം ചെറുതായി പ്രകടിപ്പിക്കുകയും ചെയ്തു. റെയിൽവേ സ്റ്റേഷനിൽ പോയപ്പോൾ ആളുകൾ തുടരെ ഫോട്ടോ എടുത്തു. ഒരാളോട് ഫോൺ ഞാൻ തല്ലിപ്പൊട്ടിക്കുമെന്ന് നടിക്ക് ദേഷ്യപ്പെടേണ്ടിയും വന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

അതേ സമയം താരത്തിന്റെ ഈ വീഡിയോ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ നിരവധി പേരാണ് താരത്തിന് എതിരെ തിരിഞ്ഞിരിക്കുന്നത്, മലയാളികൾ ഒരു വിലയും കൊടുക്കാത്തവർ ആണ്, നമ്മൾ അല്ലെ വളർത്തി വലുതാക്കിയത് എന്നാണ് തമിഴ് മക്കൾ പറയുന്നത്.

തമിഴ് ആരാധകരുടെ ഈ പ്രതിഷേധം താരത്തിന്റെ ഇനിയുള്ളസിനിമ കാരിയറിനെ തന്നെ ഇത് ബാധിക്കുമോ എന്നാണ് ഏവരും ഉത്ക്കണ്ഠയോടെ ഉറ്റു നോക്കുന്നത്. അതേ സമയം സൂപ്പർതാരം ഷാരൂഖ് ഖാനൊപ്പം ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നയൻതാര ഇപ്പോൾ.

ആറ്റ്ലി സംവിധാനം ചെയ്യു്ന ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.
ചിത്രത്തിൽ ദളപതി വിജയ് അഥിതി താരമായി എത്തുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.

Also Read
എന്തിനാണ് ശ്രീനിയേട്ടൻ അങ്ങനെ പറയുന്നതെന്ന് വ്യക്തമല്ല; മോഹൻലാലുമായുള്ള പ്രശ്‌നം എന്താണെന്ന് ഒരിടത്തും ശ്രീനിയേട്ടൻ പറഞ്ഞിട്ടില്ല; മനസ്സ് തുറന്ന് സിദ്ദിഖ്

Advertisement