ഭർത്താവിന് നാണക്കേട് ഉണ്ടാകുന്ന രീതിയിൽ വസ്ത്രം ധരിക്കാതിരിക്കു; അല്ലു അർജ്ജുന്റെ ഭാര്യക്ക് നേരെ അധിക്ഷേപ കമന്റുകൾ; ദിവസം കഴിയും തോറും വസ്ത്രത്തിന്റെ അളവ് കുറയുകയാണെന്ന് കുറ്റപ്പെടുത്തൽ

916

തെന്നിന്ത്യയിൽ നിന്നും പാൻ ഇന്ത്യൻ താരമായി മാറിയ നടനാണ് അല്ലു അർജ്ജുൻ. പക്ഷെ തെലുങ്കിൽ അഭിനയിക്കുമ്പോഴും മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ തന്റേതായ ഇരിപ്പിടം നേടാൻ താരത്തിന് സാധിച്ചു. പതിയെ പതിയെ തെലുങ്ക് സിനിമാ താരം മലയാളികളുടെ യൂത്ത് ഐക്കണായി മാറാൻ തുടങ്ങി. മലയാളത്തിലേക്ക് ആര്യ എന്ന സിനിമയിലുടെയാണ് അല്ലു കടന്നു വരുന്നത്. പിന്നീട് അങ്ങോട്ട് വന്ന അല്ലുവിന്റെ സിനിമകൾ എല്ലാം തന്നെ മലയാളം ബോക്‌സ് ഓഫീസിലും തരംഗം സൃഷ്ടിച്ചു.

അല്ലുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത് പുഷ്പ 2 ആണ്. അതേസമയം അല്ലുവിന്റെ ആരാധകർ ചെറിയ പിണക്കത്തിലാണെന്നാണ് കേൾക്കുന്നത്. ഇതിന് കാരണം അല്ലുവിന്റെ ഭാര്യയും. കഴിഞ്ഞ ദിവസമാണ് അല്ലു തന്റെ 41 ആം പിറന്നാൾ ആഘോഷിച്ചത്. പിറന്നാളിന്റെ ഭാഗമായി നടത്തിയ പാർട്ടിയിൽ ഇറക്കം കുറഞ്ഞ വസ്ത്രമാണ് അല്ലുവിന്റെ ഭാര്യയായ സ്‌നേഹ റെഡ്ഡി ധരിച്ചിരുന്നത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

Advertisements

Also Read
മലയാളികൾ ഒരു വിലയും കൊടുക്കാതെ ഇട്ടതാണ്, വളർത്തി വലുതാക്കിയത് നമ്മൾ ആണ്, അപ്പോ ഇത് തന്നെ വേണം: സ്ത്രീ ആരാധകരെ കുതിരകേറിയ നയൻതാരയ്ക്ക് എതിരെ തമിഴ് മക്കൾ

പ്രായം കൂടുതോറും, ഫെയിം കൂടും തോറും വസ്ത്രത്തിന്റെ ഇറക്കവും കുറയുകയാണല്ലോ എന്ന് ഒരാൾ കമന്റിട്ടപ്പോൾ, ഇതിന് സമാനമായ മറ്റൊരു കമന്റ്ും പ്രത്യക്ഷപ്പെട്ടിരുന്നു. ദിവസം കഴിയുന്തോറും വസ്ത്രത്തിന്റെ ഇറക്കം കുറയുകയാണല്ലോ, ഇത്തരം ഫോട്ടോകൾ പങ്കുവെക്കാതിരിക്കൂ. അല്ലുവിന് നാണക്കേടുണ്ടാക്കാതിരിക്കൂ എന്നിങ്ങനെയുള്ള അധിക്ഷേപ കമന്റുകളാണ് അധികവും. രസകരമായ വസ്തുത എന്തെന്നാൽ സ്‌നേഹ റെഡ്ഡി ഇതുവരെയും തന്റെ ഇത്തരത്തിലുള്ള ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടില്ല.

അതേസമയം സുഹൃത്തുക്കൾ പങ്ക് വെച്ച് സ്‌നേഹ റെഡ്ഡിയുടെ ഫോട്ടോകളാണ് വൈറലാകുന്നത്. ഈ ഫോട്ടോക്ക് കീഴെയാണ് അധിക്ഷേപ കമന്റ്. അല്ലുവിന്റെ ഭാര്യ ആയതുകൊണ്ട് തന്നെ സ്‌നേഹ റെഡ്ഡിക്കും ആരാധകർ ഏറെയാണ്. 2011 ലാണ് അല്ലുവിന്റെ ജീവിതത്തിലേക്ക് സ്‌നേഹ വരുന്നത്. തെന്നിന്ത്യയിലെ മനോഹരമായ വിവാഹമായിരുന്നു അത്. ഇരുവർക്കും അല്ലു അയാൻ, അല്ലു അർഹ എന്നീ രണ്ട് മക്കളുമുണ്ട്.


മുമ്പൊരിക്കൽ തന്റെ ഭാര്യയെക്കുറിച്ച് അല്ലു അർജുൻ പറഞ്ഞിരുന്നു. തന്റെ ഭാര്യയുടെ നല്ല രണ്ട് ശീലങ്ങളെ കുറിച്ചാണ് അന്ന് താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; സ്‌നേഹയുടെ രണ്ട് കാര്യങ്ങളാണ് എനിക്കിഷ്ടം. അവൾ ബഹുമാന്യയാണ്. പുലർച്ചെ രണ്ട് മണിക്ക് ഒരു നൈറ്റ് ക്ലബിലാണെങ്കിലും തന്റെ മാന്യത വിട്ട് പെരുമാറില്ല. ഒപ്പം അവൾ ജീവിതത്തിൽ ബാലൻസ് ചെയ്യുന്ന വ്യക്തിയണ് എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Advertisement