മലയാള സിനിമയിലും മറ്റ് ഭാഷകളിലും മികച്ച കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് തെന്നിന്ത്യൻ നടി പ്രിയാമണി. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്.
പിന്നീട് ബിഗ് സ്‌ക്രീനിലു മിനി സ്‌ക്രീനിലും എല്ലാം സജീവമാവുകയായിരുന്നു നടി. അതേ സമയം ചുംബന രംഗങ്ങളിൽ ഇനി അഭിനയിക്കില്ലെന്ന് പ്രിയാമണി തുറന്ന് പറഞ്ഞിരുന്നു. ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർക്കും നായകന്മാരുമായി അടുത്ത് ഇടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താൻ ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും പ്രിയാമണി പറഞ്ഞിരുന്നു.
എന്നാൽ സിനിമയിൽ അഭിനയിക്കുന്നതിൽ ഭർത്താവിന്റെ വീട്ടുകാർക്ക് താല്പര്യക്കുറവൊന്നും ഇല്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. അതേസമയം, വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം സിനിമയിൽ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നുമാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി പറയുന്നു.
ഭർത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർക്കും നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താൻ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി പറയുന്നു. പ്രണയത്തിലായ ചില നടിമാരോട് ഞാൻ ഇക്കാര്യം സംസാരിച്ചു. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങനെയല്ലെന്നാണ് അവരൊക്കെ പറയുന്നത്.
എന്നാൽ എന്റെ ഭർത്താവ് അങ്ങനെയല്ല. എന്നാൽ വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം സിനിമയിൽ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.
പരസ്പരം മനസ്സലാക്കി ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുകയാണ് എന്നാണ് പ്രിയമാണി ഏറ്റവുമൊടുവിൽ നൽകിയ അഭിമുഖത്തിലും പറഞ്ഞത്.
മറ്റൊരു മതത്തിൽ പെട്ട ആളെ വിവാഹം ചെയ്തതിൽ ഇരുവീട്ടിലും പ്രശ്നങ്ങളുണ്ടായോ എന്ന ചോദ്യത്തിന്, ഇത് ഞങ്ങളുടെ ജീവിതമാണ്. പിന്നെ വീട്ടുകാർക്ക് എന്ത് വിദ്വേഷം ഉണ്ടാവാനാണ് എന്നാണ് പ്രിയാ മണി തിരിച്ച് ചോദിച്ചത്.