ആ ചെയ്തത് മണ്ടത്തരമായി പോയെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്, കണ്ണു പോയാലേ അതിന്റെ വില അറിയൂ എന്ന അവസ്ഥയായിരുന്നു അപ്പോൾ: നടി ലെന വെളിപ്പെടുത്തിയത്

790

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സൂപ്പർ നടിയാണ് ലെന. നായികയായും സഹനടിയായും എല്ലാം ലെന തിളങ്ങിയിട്ടുണ്ട്. ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടി കൂടിയാണ് ലെന. ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നും ലെന ഇടയ്ക്കൊന്നു മാറി നിന്നിരുന്നു. അത് കഴിഞ്ഞ് വലിയൊരു ചുവട് വയ്പ്പായിരുന്നു നടി നടത്തിയത്.

സിനിമയിൽ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു എവന്നും അത് സഫലമായെന്നും പക്ഷേ പ്രതീക്ഷിച്ച രീതിയിൽ എത്തിപ്പെടാനായില്ലെന്നും ലെന ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഏറ്റവും സന്തോഷകരവും സുഖകരവുമായ ഓർമ്മകൾ മാത്രമാണ് സിനിമ സമ്മാനിച്ചതെന്നും ലെന പറയുന്നു. കാസ്റ്റിങ് കൗച്ച് പോലുള്ള സംഭവങ്ങളൊന്നും എന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല.

Advertisements

സ്‌കൂൾ പഠനകാലത്താണ് എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തത്. അതു കൊണ്ട് തന്നെ അവസരത്തിനു വേണ്ടി ഞാൻ അങ്ങോട്ട് പോയിട്ടില്ല. ആ കുടുംബാന്തരീക്ഷത്തിൽ ഞാൻ എപ്പോഴും സുരക്ഷിത ആയിരുന്നു. ഈ പറയുന്ന തിക്താനുഭവങ്ങളൊന്നും എന്റെ കരിയറിൽ ഉണ്ടായിട്ടില്ലെന്നും ലെന പറയുന്നു.

Also Read
ഞാന്‍ നാടിന് ആപത്താണെന്ന് ചിലര്‍, എന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ ദുരന്തം വരുമെന്നു പ്രചാരണം, പ്രളയം സ്റ്റാര്‍ എന്ന വിളി എന്നെ വിഷമിപ്പിച്ചു, തുറന്നുപറഞ്ഞ് ടൊവിനോ തോമസ്

രണ്ടാം വരവിലാണ് തനിക്ക് കരുത്തുറ്റ കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞതെന്നും ലെന പറഞ്ഞു. അതിന് പ്രേരിപ്പിച്ച ധാരാളം തിരിച്ചറിവുകൾ ഉണ്ടായിട്ടുണ്ട്. ആദ്യം സിനിമയിൽ വന്നപ്പോൾ ഈ മീഡിയത്തിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ഒരു ഹോബി എന്ന തരത്തിലല്ലാതെ അഭിനയം സീരിയസായി എടുത്തിരുന്നില്ല.

അന്ന് ധാരാളം ഓഫറുകളും വന്നിരുന്നു. അതെല്ലാം ഇട്ടെറിഞ്ഞ് പഠനമാണ് വലുതെന്ന് പറഞ്ഞാണ് ഞാൻ പോയത്.
ബോംബെയിൽ നിന്ന് പിജി കഴിഞ്ഞ് ഇന്റേൺഷിപ്പ് ചെയ്യുന്ന കാലത്താണ് സിനിമ വിട്ടത് മണ്ടത്തരമായിപ്പോയെന്ന് തിരിച്ചറിഞ്ഞത്. കണ്ണു പോയാലേ അതിന്റെ വില അറിയൂ എന്ന അവസ്ഥയായെന്നു ലെന പറഞ്ഞിരുന്നു.

2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ ലെന വിവാഹം ചെയ്തിരുന്നു. പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ജയരാജിന്റെ സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്.

മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത്, സ്പിരിറ്റ്, തുടങ്ങി ധാരാളം സിനിമകളിൽ അഭിനയിച്ചു.

മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു.

Also Read
ഒട്ടും പേടി തോന്നിയില്ല, ഭയങ്ക ത്രില്ലില്‍ ആയിരുന്നു, കൂടെ അഭിനയിക്കുന്നത് ജിഷിന്‍ ചേട്ടനാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി, ആദ്യ സീരിയലിനെ കുറിച്ച് ഐശ്വര്യ സുരേഷ് പറയുന്നു

Advertisement