ഞാന്‍ നാടിന് ആപത്താണെന്ന് ചിലര്‍, എന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ ദുരന്തം വരുമെന്നു പ്രചാരണം, പ്രളയം സ്റ്റാര്‍ എന്ന വിളി എന്നെ വിഷമിപ്പിച്ചു, തുറന്നുപറഞ്ഞ് ടൊവിനോ തോമസ്

361

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് ടൊവീനോ തോമസ്. ചെറിയ ചെറിയ വേഷങ്ങള്‍ ചെയത് തുടങ്ങി പിന്നീട് മലയാള സിനിമയിലെ യുവ സൂപ്പര്‍താരങ്ങളില്‍ ഒരാളായി മാറിയ നടനാണ് ടൊവിനോ തോമസ്.

അഭിനയത്തിനോടുള്ള ആഗ്രഹവും വര്‍ഷങ്ങളായുള്ള കഠിന പ്രയത്‌നവുമാണ് ടൊവിനോയെ ഇന്നു കാണുന്ന താര പദവിയില്‍ എത്തിച്ചത്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ടൊവിനോ തോമസ്.

Advertisements

താരതമ്യേന ചെറിയ വേഷങ്ങളിലൂടെയായിരുന്നു ടോവിനോ തോമസിന്റെ തുടക്കം. പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയായി മാറുകയായിരുന്നു. ഇപ്പോഴിതാ പ്രളയം സ്റ്റാര്‍ എന്ന വിളി തന്നെ വേദനിപ്പിച്ചുവെന്ന് തുറന്നുപറയുകയാണ് താരം.

Also Read: ശ്രീനി എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസ്സിലാവുന്നില്ല, ഞാനും സത്യനും ഇതേപ്പറ്റി സംസാരിച്ചിരുന്നു, മോഹന്‍ലാലിനെതിരായ ശ്രീനിവാസന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രിയദര്‍ശന്‍

തന്‍ റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ കേരളത്തില്‍ ദുരന്തം എത്തുമെന്നൊക്കെ പ്രചാരണങ്ങളുണ്ടായിരുന്നു. ഇത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് താരം പറയുന്നു. 2018ല്‍ കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ടൊവിനോ മുന്നിലുണ്ടായിരുന്നു.

പ്രളയകാലത്ത് തന്നെ കുറിച്ച് നല്ല വാര്‍ത്തകള്‍ വന്നിരുന്നുവെന്നും എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെന്നും താരം പറയുന്നു. കേരളത്തില്‍ പ്രളയം ഉണ്ടായത് മായാനദി എന്ന തന്റെ ചിത്രം ഇറങ്ങിയതുകൊണ്ടാണെന്നുവരെ പ്രചാരണങ്ങളുണ്ടായി എന്നും താരം പറയുന്നു.

Also Read: കുഞ്ഞിനെ ഇല്ലാതാക്കാന്‍ അര്‍ണബ് വയറ്റില്‍ ചവിട്ടി, ദൈവം തന്ന കുഞ്ഞിനെ എനിക്ക് വേണമെന്നുണ്ടായിരുന്നു, സഹായിക്കാന്‍ ആരുമില്ലായിരുന്നു, ദിവ്യ ശ്രീധര്‍ പറയുന്നു

മായാനദി ഇറങ്ങിയത് കൊണ്ടാണ് നദികള്‍ കരകവിഞ്ഞതെന്നും തന്റെ സിനിമ പുറത്തിറങ്ങുമ്പോള്‍ എന്തെങ്കിലും ദുരന്തം ഉണ്ടാവുമെന്നും താനൊരു ദുശ്ശകുനം ആണെന്നും നാടിന് ആപത്താണെന്നുമൊക്കെ പ്രചാരണങ്ങളുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍്ത്തു.

Advertisement