ശ്രീനി എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസ്സിലാവുന്നില്ല, ഞാനും സത്യനും ഇതേപ്പറ്റി സംസാരിച്ചിരുന്നു, മോഹന്‍ലാലിനെതിരായ ശ്രീനിവാസന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രിയദര്‍ശന്‍

1704

അടുത്തിടെ മോഹന്‍ലാലിനെ കുറിച്ച് വളരെ മോശമായ രീതിയില്‍ പ്രതികരിച്ച്് ശ്രീനിവാസന്‍ എത്തിയിരുന്നു. മോഹന്‍ലാലുമായി താന്‍ അത്രനല്ല ബന്ധമല്ലെന്നും ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കുന്നതിന് മുന്‍പ് അതിനെപ്പറ്റിയെല്ലാം എഴുതും എന്നുമൊക്കെയായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.

Advertisements

ഇത് സിനിമാമേഖലയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകളിലേക്കാണ് എത്തിയത്. സോഷ്യല്‍മീഡിയയിലെല്ലാം ഇതേപ്പറ്റിയുള്ള വാര്‍ത്തകള്‍ നിറയുകയാണ്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ താരരാജാവ് മോഹന്‍ലാല്‍ പ്രതികരിച്ചിട്ടില്ല.

Also Read: അച്ഛനും അമ്മയും പോലും ഒപ്പമില്ല, പ്രസവസമയത്ത് കൂടെയുണ്ടായിരുന്നത് ഇവള്‍ മാത്രം, പ്രാര്‍ത്ഥനയോടെ കൂടെനിന്നു, വികാരഭരിതയായി വീണ

ഇപ്പോഴിതാ ശ്രീനിവാസനും മോഹന്‍ലാലും തമ്മിലുള്ള പ്രശ്‌നത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. രണ്ടുപേരും തന്റെ നല്ല സുഹൃത്തുക്കളാണെന്നും തന്റെ പുതിയ ചിത്രത്തിലെ ഒരു സംഭാഷണമുണ്ട് മറക്കുക എന്നത് മാനുഷികവും പൊറുക്കുക എന്നത് ദൈവികവും എന്നാണെന്നും മനുഷ്യര്‍ അത് ചെയ്യണമെന്നും പ്രിയദര്‍ശന്‍ പറയുന്നു.

ശ്രീനിവാസന്‍ ഇങ്ങനെ പറഞ്ഞതിന്റെ കാരണം അറിയില്ല. ചിലപ്പോള്‍ അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം പറഞ്ഞുപോയതാകാമെന്നും യഥാര്‍ത്ഥ കാരണം അറിയാതെ അതില്‍ ഒരു അഭിപ്രായം പറയുന്നത് ശരിയല്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

Also Read: കുഞ്ഞിനെ ഇല്ലാതാക്കാന്‍ അര്‍ണബ് വയറ്റില്‍ ചവിട്ടി, ദൈവം തന്ന കുഞ്ഞിനെ എനിക്ക് വേണമെന്നുണ്ടായിരുന്നു, സഹായിക്കാന്‍ ആരുമില്ലായിരുന്നു, ദിവ്യ ശ്രീധര്‍ പറയുന്നു

ഈ വിഷയത്തില്‍ സത്യന്‍ അന്തിക്കാടിനും ആശയക്കുഴപ്പമുണ്ട്. തങ്ങള്‍ ഇതേപ്പറ്റി സംസാരിച്ചിരുന്നുവെന്നും എന്തുകൊണ്ടാണ് ശ്രീനി ഇങ്ങനെ പറയുന്നതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും വിഷയത്തില്‍ മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ശ്രീനിവാസനെ മോഹന്‍ലാലിന് അറിയാമെന്നും പ്രിയദര്‍ശന്‍ പറയുന്നു.

Advertisement