Home Entertainment Celebrities

ഒട്ടും പേടി തോന്നിയില്ല, ഭയങ്ക ത്രില്ലില്‍ ആയിരുന്നു, കൂടെ അഭിനയിക്കുന്നത് ജിഷിന്‍ ചേട്ടനാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി, ആദ്യ സീരിയലിനെ കുറിച്ച് ഐശ്വര്യ സുരേഷ് പറയുന്നു

438

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സീരീയലാണ് കന്യാദാനം. ഈ പരമ്പരയില്‍ അഭിനയിച്ചാണ് നടി ഐശ്വര്യ സുരേഷ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. ഇപ്പോഴിതാ താരം തന്റെ വിവാഹവിശേഷം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്.

Advertisements

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഐശ്വര്യ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാഹം കഴിഞ്ഞ കാര്യം പ്രേക്ഷകര്‍ പോലും അറിഞ്ഞത്.

Also Read: ഞാന്‍ നാടിന് ആപത്താണെന്ന് ചിലര്‍, എന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ ദുരന്തം വരുമെന്നു പ്രചാരണം, പ്രളയം സ്റ്റാര്‍ എന്ന വിളി എന്നെ വിഷമിപ്പിച്ചു, തുറന്നുപറഞ്ഞ് ടൊവിനോ തോമസ്

ഏറെ ആഡംബര രീതിയില്‍ ആയിരുന്നു താരത്തിന്റെ വസ്ത്രധാരണമടക്കം. ആഭരണങ്ങളില്‍ മുങ്ങി കുളിച്ചുനില്‍ക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇതോടെ വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ സീരിയലിനെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഐശ്വര്യ. സീരിയലിലേക്ക് വരുമ്പോള്‍ തനിക്ക് ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ലെന്നും ത്രില്ലില്‍ ആയിരുന്നുവെന്നും ജിഷിന്‍ ചേട്ടനൊപ്പമായിരുന്നു അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷം തോന്നിയെന്നും ഐശ്വര്യ പറയുന്നു.

Also Read: അച്ഛനും അമ്മയും പോലും ഒപ്പമില്ല, പ്രസവസമയത്ത് കൂടെയുണ്ടായിരുന്നത് ഇവള്‍ മാത്രം, പ്രാര്‍ത്ഥനയോടെ കൂടെനിന്നു, വികാരഭരിതയായി വീണ

ജിഷിന്‍ ചേട്ടന്‍ ഏത് സീന്‍ കൊടുത്താലും വളരെ നാച്ചുറലായി ചെയ്യും. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചേട്ടന്‍ കൂടെ അഭിനയിക്കുന്നത് കൊണ്ട് തനിക്ക് നന്നായി അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു.

വിവാഹം കഴിഞ്ഞ സമയത്ത് ഒത്തിരി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. താന്‍ അണിഞ്ഞ ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്നൊക്കെ പറഞ്ഞു. അതിനൊന്നും പ്രതികരിക്കാന്‍ പോയില്ലെന്നും വ്യാസ് ഇറ്റലിയില്‍ നിന്നും വന്നതിന് പിന്നാലെയാണ് വിവാഹം നടന്നതെന്നും ഐശ്വര്യ പറഞ്ഞു.

Advertisement