അങ്ങനെ ആ ഒരു ചടങ്ങും കഴിച്ചു, ഞാനൽപ്പം ആവേശഭരിതയായിരുന്നു; സന്തോഷം പങ്കുവെച്ച് നമിത പ്രമോദ്

241

മലയാളത്തിന് പിന്നാലെ നിരവധി മറ്റ് തെന്നിന്ത്യൻ സൂപ്പർഹിറ്റ് സിനിമകളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടിയായി മാറിയ മലയാളി താരമാണ് നമിത പ്രമോദ്. മിനിസ്‌ക്രീനിൽ നിന്നും ആണ് നമിത പ്രമോദ് ബിഗ് സ്‌ക്രീനിലെത്തിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ നമിത പ്രമോദ് ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.

ഈ പരമ്പരയിൽ മാതാവിന്റെ വേഷമാണ് നമിത പ്രമോദ് ചെയ്തത്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. ഹിറ്റ്മേക്കറായരുന്ന അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു നമിത പ്രമോദ് സിനിമയിൽ തുടക്കം കുറിച്ചത്.

Advertisements

നിവിൻപോളിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത പ്രമോദ് നായികയായി എത്തുന്നത്. പിന്നീട് ജനപ്രിയൻ ദിലീപിന് ഒപ്പം സൗണ്ട് തോമ, ചന്ദ്രേട്ടൻ എവിടെയാ, ചാക്കോച്ചന് ഒപ്പം പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ദുൽഖറിന് ഒപ്പം വിക്രമാദിത്യൻ തിടങ്ങിയ സിനിമകളിലും ഓർമ്മയുണ്ടോ മുഖം, ലോ പോയിന്റ്, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങിയ നിരവധി ചിത്രങ്ങളിളും നമിത വേഷമിട്ടു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നമിതാ പ്രമോദ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് വൈറലാവുന്നത്. തന്റെ വീടിന്റെ ഗൃഹപ്രവേശന ദിനത്തിലെ സന്തോഷമുഹൂർത്തങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂണിലാണ് പുതിയ അപ്പാർട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറുന്നത്. ഇപ്പോഴിതാ, ഗൃഹപ്രവേശന ദിനത്തിലെ സന്തോഷമുഹൂർത്തങ്ങൾ ഓർത്തെടുക്കുകയാണ് താരം. ഞാൻ വ്യക്തമായി ഓർക്കുന്ന ദിവസം. ഉല്ലാസകരമായ ഓർമകളോടെ ഞങ്ങളീ ദിവസത്തെ കുറിച്ച് ഓർക്കുന്നു. എന്റെ മുഖഭാവത്തോട് ക്ഷമിക്കുക, ഞാനൽപ്പം ആവേശഭരിതയായിരുന്നു എന്നും നമിത കുറിക്കുന്നു.

അതേ സമയം വെള്ള നിറത്തിന് പ്രാധാന്യം നൽകികൊണ്ട് മിനിമലിസ്റ്റിക് സിമ്പിൾ ഡിസൈനിൽ ആണ് വീടിന്റെ അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്. വീടിന്റെ നിരവധി ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ നടിയുടെ അടുത്ത ബന്ധുക്കളും ഉണ്ട്. കേരള സാരിയിൽ സുന്ദരിയായിട്ടാണ് വീഡിയോയിൽ നമിത പ്രത്യക്ഷപ്പെട്ടത്.

Advertisement