ആ പൊന്നുമോളെ ഓർത്ത്, അച്ഛന്റെ സ്നേഹവും ലാളനയും ഏൽക്കാതെ വളരുന്ന ആ കുഞ്ഞിനെ ഓർത്ത് ഞാൻ വിങ്ങിപ്പൊട്ടിക്കരഞ്ഞു: സങ്കടം സഹിക്കാനാവാതെ ലക്ഷ്മി പ്രിയ

116

കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിന്റെ തുടക്കത്തിൽ ആതിര ഗർഭിണിയായ പ്രവാസി യുവതി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് ഇന്ത്യൻ ഗവണ്മെന്റ് ഇടപെട്ടു എല്ലാ ഗർഭിണികൾക്കും ശാരീരിക അവശത അനുഭവിക്കുന്നവർക്കും ഗൾഫടക്കമുള്ള വിദേശത്ത് നിന്നും നാട്ടിലെത്താനായി വന്ദേ ഭാരത് മിഷന് തുടക്കമിട്ടത്. അന്ന് നമ്മുടെ കുഞ്ഞിനെക്കാണാൻ ഞാനോടി എത്തും എന്ന വാക്ക് നൽകി ആയിരുന്നു ആതിരയെ മാത്രമായി ഭർത്താവ് നിധിൻ നാട്ടിലേക്ക് അയച്ചത്.

എന്നാൽ വിധിയുടെ വിളയാട്ടം എന്ന പോലെ തന്റെ കുഞ്ഞിനെ ഒന്നു കാണാൻ എത്തുന്നതിന് മുമ്പ് തന്നെ ഗൾഫിൽ വെച്ച് നിധിൻ ഈ ലോകത്തോട് വിട പറയുകയായിരുന്നു. മലയാളികൾ ഒന്നടങ്കം കണ്ണീരിൽ അലിഞ്ഞ ഒരു നിമിഷമായിരുന്നു ആതിരയെ ജീവിതത്തിൽ തനിച്ചാക്കി ലോകത്തോട് വിട പറഞ്ഞ നിധിനെ ഓർത്ത്.

Advertisements

കുഞ്ഞിനെ കാണാൻ നാട്ടിൽ ആതിര പ്രസവത്തിനായി നാട്ടിലേക്ക് പോന്നപ്പോൾ എത്തുമെന്ന് നിധിൻ ഉറപ്പ് നൽകിയിരുന്നു. നിധിൻ നാട്ടിൽ എത്തിയത് ചേതനയറ്റ ശരീരമായാണ്. ഇന്ന് നിധിൻ യാത്രയായിട്ട് ഒരു വർഷമായിരിക്കുകയാണ്. നിധിന്റെ മകൾക്ക് ഇന്ന് ഒരു വയസുമായി. എന്നാൽ ഇപ്പോൾ നിധിനെയും ആതിരയെയും കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ.

ലക്ഷ്മി പ്രിയയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

പൊട്ടിക്കരയിച്ച ഒരു വാർത്തയുടെ ഓർമ്മ ദിവസം ആണിന്ന് എന്ന് ജോസഫ് അച്ചായന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നുമാണ് മനസ്സിലാക്കിയത്. ആ വാർത്ത വന്ന ദിവസം എങ്ങനെ കരഞ്ഞുവോ അതുപോലെ തന്നെ ഇന്നും കരഞ്ഞു. നിധിന്റെ ഓർമ്മ ദിവസം നിധിൻ ബാക്കി വച്ചു പോയ പ്രവർത്തനങ്ങളുടെ ബാക്കി നിധിന്റെ പേരിൽ രോഗികൾക്കുള്ള കട്ടിൽ ആയും പഠനോപകരണങ്ങൾ ആയും ഭക്ഷ്യ വസ്തുക്കൾ ആയും അച്ചായന്റെ നേതൃത്വത്തിൽ ഒരു പറ്റം നന്മയുടെ കാവൽക്കാർ ഇന്ന് വിതരണം ചെയ്തു.

പെട്ടെന്ന് നിധിൻ കാത്തു കാത്തിരുന്നു കാണാൻ കൊതിച്ചു കാണാതെ പോയ ആ പൊന്നുമോളെ ഞാനോർത്തു. അച്ഛന്റെ സ്നേഹവും ലാളനയും ഏൽക്കാതെ വളരുന്ന ആ കുഞ്ഞിനെക്കുറിച്ചോർത്ത് വിങ്ങിപ്പൊട്ടിക്കരഞ്ഞു. അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത് ആ കുഞ്ഞി വാവയ്ക്ക് ഇന്ന് ഒന്നാം പിറന്നാൾ ആണ് എന്ന്. ഓർമ്മയില്ലേ നിധിൻ ചന്ദ്രനെയും ആതിരയെയും?

കഴിഞ്ഞ ലോക്ക് ഡൌൺ തുടക്കത്തിൽ ഗർഭിണി ആയ ആതിര സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ശേഷം ഇന്ത്യൻ ഗവണ്മെന്റ് ഇടപെട്ടു എല്ലാ ഗർഭിണികൾക്കും ശാരീരിക അവശത അനുഭവിക്കുന്നവർക്കുമായി വന്ദേ ഭാരത് മിഷന് തുടക്കമിട്ടതും നിധിനും ആതിരയ്ക്കു ഷാഫി പറമ്പിൽ എം എൽ എ ടിക്കറ്റുകൾ സമ്മാനിച്ചതും ആ സമ്മാനം നാട്ടിലെത്താൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി സമ്മാനിച്ചതും ശേഷം നമ്മുടെ കുഞ്ഞിനെക്കാണാൻ ഞാനോടി എത്തും എന്ന വാക്ക് നൽകി ആതിരയെ മാത്രമായി നാട്ടിലേക്ക് അയച്ചതും?

ശേഷം നാം കേട്ടത് വിധിയുടെ ക്രൂരമായ കവർന്നെടുക്കൽ ആയിരുന്നു. ഒരുപാട് സാമൂഹിക സേവനങ്ങൾ ചെയ്തു പ്രവാസികൾക്ക് കൈത്താങ്ങ് ആയിരുന്ന നിധിൻ ആതിരയോട് പറയാതെ കൺമണിയെ കാണാതെ യാത്ര പറഞ്ഞു പോയി. ആതിരയെ സ്ട്രെക്ചറിൽ കിടത്തി നിധിനെ കാണിക്കുന്ന രംഗം കണ്ട ആരും ആ കാഴ്ച മറക്കില്ല. പ്രിയപ്പെട്ട നിധിൻ ബാക്കിവച്ച രക്തദാനം അടക്കമുള്ള പ്രവർത്തനങ്ങൾ സുമനസ്സുകൾ മുന്നോട്ടു കൊണ്ടുപോകുക തന്നെ ചെയ്യും.

നിധിന്റെ ഓർമ്മകൾക്ക് കണ്ണീർ പ്രണാമം. കണ്ടിട്ടില്ലാത്ത ആ കുഞ്ഞിമോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു. വളർന്നു മിടുക്കിയായി ഒരുപാട് നന്മകൾ ചെയ്യാൻ ആ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ. എന്റെ മോൾക്ക് ഒരായിരം ഉമ്മകൾ എന്നായിരുന്നു ലക്ഷ്മി പ്രിയ കുറിച്ചത്.

Advertisement