വീൽചെയറിൽ നിന്നും ഒരു ദിവസം അവൾ എഴുന്നേൽക്കും, അമ്മേ എന്ന് വിളിക്കും; സീരിയൽ താരം സിന്ധു മനു വർമ്മയുടെ അധികമാർക്കും അറിയാത്ത സങ്കടം

10335

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി വർഷങ്ങൾക്ക് ശേഷം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണായി മാറിയ നടിയാണ് സിന്ധു മനു വർമ്മ. നടി മേനകയുടെ ബാല്യകാലം അഭിനയിച്ചു കൊണ്ട് വർഷങ്ങൾ പോയതറിയാതെ എന്ന സിനിമയിലൂടെയാണ് സിന്ധുവർമ്മ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം നത്തുന്നത്.

പിന്നീട് നിരവധി സത്യൻ അന്തിക്കാട് സിനിമകളിൽ താരം ബാലതാരമായി എത്തിയ സിന്ധു പത്തോളം സിനിമകളിൽ അഭിനയിച്ചു. സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയ തലയണമന്ത്രം എന്ന സിനിമയിൽ ഉർവശിയെ ഇംഗ്ലീഷ് ചോദ്യങ്ങൾ ചോദിച്ചു വെള്ളം കുടിപ്പിക്കുന്ന സ്‌കൂൾ വിദ്യാർത്ഥിനിയി എത്തിയതോടെയാണ് സിന്ധു സിനിമയിൽ ശ്രദ്ധേയയായി മാറിയത്.

Advertisements

ബാലതാരമായി എത്തിയ താരം പിന്നീട് അഭിനയം മേഖലയിൽ നിന്നും ഒരു ബ്രേക്ക് എടുക്കുകയും വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയായിരുന്നു. പഠനം എല്ലാം പൂർത്തിയാക്കി അധ്യാപികയായി ജോലി നോക്കുന്നതിനിടയിലാണ് വിവാഹം നടന്നത്.

Also Read
കൂടെവിടെ സീരിയലിൽ നിന്നും തന്നെ ഒഴിവാക്കിയതിന് എതിരെ തുറന്നടിച്ച് കൃഷ്ണകുമാർ

പ്രശസ്ത ടെലിവിഷൻ താരം മനു വർമ്മയാണ് സിന്ധു വർമ യുടെ ഭർത്താവ്. ഇരുവരും പ്രണയിച്ചാണ വിവാഹം കഴിച്ചത്. ഒരു ടെലിഫിലിമിൽ അഭിനയിച്ചു കൊണ്ടിരിക്കവേയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. നടൻ ജഗന്നാഥ വർമ്മയുടെ മകനാണ് മനു വർമ്മ.

ഇരുവർക്കും ഗിരിധർ, ഗൗരി എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്. എന്നാൽ വളരെ സന്തോഷകരമായ ജീവിതത്തിൽ ഇവരുടെ തീരാ വേദനയായി തുടരുന്നത് മകൾ ഗൗരിയാണ്. തലച്ചോറിലെ ചില നാഡീ പ്രവർത്തനങ്ങളുടെ തകരാറുമൂലം വീൽചെയറിൽ ജീവിതം കഴിച്ചു കൂട്ടുകയാണ് ഏകമകൾ ഗൗരി.

ഈ പെൺകുട്ടിക്ക് നടക്കാനോ സംസാരിക്കാനോ മറ്റൊന്നിനും തന്നെ കഴിയില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ മനുവും സിന്ധുവും ഇപ്പോഴും പറയുന്നത് തങ്ങളുടെ മകൾ ഒരുനാൾ എഴുന്നേൽക്കും എന്നാണ്.
സിന്ധു മനു വർമ്മയുടെ വാക്കുകൾ ഇങ്ങനെ:’

Also Read
മകൾക്ക് ഒപ്പമുള്ള അമൃത സുരേഷിന്റെ പോസ്റ്റിന് കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപോയി എന്ന് കമന്റ്, അമൃത കൊടുത്ത മറുപടി കേട്ടോ

ഞങ്ങൾക്ക് രണ്ട് മക്കളാണ്. മോൻ ഗിരിധർ വർമ്മ പ്ലസ് ടൂവിന് പഠിക്കുന്നു. മകൾ ശ്രീ ഗൗരിക്ക് 11 വയസ്സായി. മോൾക്ക് തലച്ചോറിൽ ചില ന്യൂറോ പ്രോബ്ലംസ് ഉണ്ട്. അവൾ ഒരു വീൽ ചെയർ ബേബി ആണ്. നടക്കില്ല, സംസാരിക്കില്ല. രണ്ട് മേജർ സർജറികൾ കഴിഞ്ഞു. ഏപ്പോ വേണമെങ്കിലും രോഗം ഭേദമാകാം. ഇന്ത്യ മുഴുവൻ മോളുടെ ചികിത്സയ്ക്കായി പോയിട്ടുണ്ട്. അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുംഎന്നു തന്നെയാണ് പ്രതീക്ഷ.

എല്ലാവരുടെയും പ്രാർത്ഥന എന്റെ മോൾക്ക് വേണം. അവളെപ്പോലെയുള്ള ഒരുപാട് കുട്ടികൾ ഉണ്ട്. അവരുടെയൊക്കെ മാതാപിതാക്കൾക്ക് പ്രതീക്ഷ പകരുന്നതാകണം ഞങ്ങളുടെ ജീവിതം. എന്റെ ഗൗരിക്കുട്ടി സാധാരണ ജീവിതത്തിലേക്കു തിരികെ വരും എന്നു തന്നെ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. അതിനുള്ള ശ്രമത്തിലാണ് ഞങ്ങൾ.

അഭിനയത്തിലേക്കു മടങ്ങി വരാൻ എനിക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ല. ഇടയ്ക്ക് ഒരു സ്‌കൂളിൽ നാലു വർഷത്തോളം പഠിപ്പിച്ചു. മോളുടെ ചികിത്സയുമായി ബന്ധപ്പെട്ട് അത് തുടരാനായില്ല. അങ്ങനെയാണ് അഭിനയത്തിലേക്ക് മടങ്ങി വന്നത്. മോളുടെ ചികിത്സയ്‌ക്കൊപ്പം ആകും വിധം ചാരിറ്റി പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സാമ്പത്തികം പ്രധാനമാണല്ലോ.

എങ്കിലും കിട്ടുന്ന റോളുകളെല്ലാം ചെയ്യാനില്ല. നല്ല ടീമിനൊപ്പം പ്രവർത്തിക്കണം എന്നാണ് ആഗ്രഹം. പല ഓഫറുകളും വരുന്നുണ്ട്. മനുവേട്ടൻ ‘പൂക്കാലം വരവായി’, ‘കൃത്യം’ എന്നീ പരമ്പരകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്യുന്നു.

അതേ സമയം ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയതാരം കൂടുതലും സജീവമായത് മിനി സ്‌ക്രീനിൽ ആണെങ്കിലും സിനിമകളിലും താരം വേഷമിടുന്നുണ്ട്. രാക്കുയിൽ എന്ന പരമ്പരയിസാണാ ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് ആണ് താരം അഭിനയിച്ച് അവസാനം പുറത്തുറങ്ങിയ സിനിമ. ഭാഗ്യജാതകം, പൂക്കാലം വരവായി, പരസ്പരം, രാക്കുയിൽ തുടങ്ങി നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

Also Read
‘കുറച്ച് വസ്ത്രങ്ങൾ വേണം കാശ് മുഴുവനായിട്ടില്ല ഓണം കഴിഞ്ഞിട്ടേ തരൂ’! കോവിഡിൽ നട്ടംതിരിയുന്നതിനിടെ ആഘോഷങ്ങൾ എത്തിയപ്പോൾ ബുദ്ധിമുട്ടുന്നവരുടെ മനസറിഞ്ഞ് നന്മയുടെ കരംനീട്ടി ചിലരെത്തി : കുറിപ്പ്

Advertisement