കുട്ടികളില്ലാത്തതിൽ വിഷമിച്ചിരിക്കുന്ന കപ്പിളല്ല ഞങ്ങൾ, കുട്ടികൾ ഇല്ലേ എന്ന് ‘കുത്താനായി’ ചോദിക്കുന്നവർക്ക് മറുപടിയുമായി വിധു പ്രതാപും ഭാര്യ ദീപ്തിയും

35

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് വിധി പ്രതാപ്. നടിയും നർത്തകിയുമായ ദീപ്തിയെ ആണ് വിധു പ്രതാപ് വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികൾ കൂടിയാണ് ഇരുവരും.

അതേ സമയം സിനിമാ പിന്നണി രംഗത്ത് വളരെ കഴിവ് തെളിയിച്ച വിധു പ്രതാപ് മനോഹരമായ, എപ്പോഴും ഓർത്തിരിക്കുന്ന നിരവധി ഹിറ്റ് ഗാനങ്ങൾ മലയാള സിനിമയിൽ ആലപിച്ചിട്ടുണ്ട്. ഭാര്യ ദീപ്തിയും മലയാളികൾക്ക് വളരെ പരിചയമുള്ള ആളാണ്, നടിയായും അവതാരകയായും, നർത്തകിയായും ദീപ്തി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഇരുവരും യൂട്യൂബ് ചാനലിലൂടെയും സജീവമാണ്.

Advertisement

കോവിഡ് കാലം തുടങ്ങിയതോടെ ലോക്ക്ഡൗൺ സമയത്തെ വിശേഷങ്ങളുമായി നിരവധി വീഡിയോകൾ ഇവർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിധു പ്രതാപ് ദീപ്തിക്കൊപ്പം പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് ഇരുവരും രംഗത്തെത്തിയത്.

ദൂരദർശനിലുണ്ടായിരുന്ന പ്രതികരണം പരിപാടിയുടെ രീതിയിലാണ് ഇവർ മറുപടി നൽകിയത്. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ പലരും ചോദിച്ച ചോദ്യങ്ങൾക്കാണ് ഇരുവരും മറുപടി നൽകിയത്. അയച്ചുകിട്ടിയവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കത്തുകൾ വായിച്ചത് ദീപ്തിയും മറുപടി നൽകിയത് വിധുവും ആയിരുന്നു.

ക്ഷണിക്കപ്പെടാത്ത അതിഥി എന്ന നിങ്ങളുടെ ഹ്രസ്വചിത്രം കണ്ടപ്പോളുണ്ടായ സംശയമായിരുന്നു ഒരാൾ ചോദിച്ചത്. വീഡിയോയിലുള്ള ലക്കി എന്ന നായക്കുട്ടി ആരുടെ നായയാണെന്നും അവന്റെ അഭിനയം അഭിനന്ദനം അർഹിക്കുന്നതാണുമെന്നായിരുന്നു കത്തിൽ. ഓഹോ അപ്പോൾ ആ വീഡിയോയിലെ മറ്റ് ശുദ്ധ കലാകാരന്മാരെ ആർക്കും വേണ്ടേ അവനൊരു കഥയില്ലാത്തവനാണ് എന്നായിരുന്നു വിധുവിന്റെ മറുപടി.

അത് ചേച്ചിയുടെ പട്ടികുട്ടിയാണെന്ന് ദീപ്തിയും പറയുകയുണ്ടായി. ഇവർക്ക് കുട്ടികളില്ലേ എന്നതായിരുന്നു മുഖത്തടിച്ചതുപോലുള്ള മറ്റൊരു ചോദ്യം. രസകരമായ വിധത്തിലാണ് വിധുവും ദീപ്തിയും പ്രതികരിച്ചത്. തൽക്കാലത്തേക്കില്ല, ഭാവിയിൽ ഉണ്ടായാൽ നിങ്ങളല്ലേടോ പറഞ്ഞത് നിങ്ങൾക്ക് കുട്ടികളില്ലെന്ന് എന്നും പറഞ്ഞ് ആരും കൊടിയും പിടിച്ച് വരരുത്.

കുട്ടികളില്ലാത്തതിൽ വിഷമിച്ചിരിക്കുന്ന കപ്പിളല്ല, ഹാപ്പിയായിട്ട് എൻജോയ് ചെയ്ത് ലൈഫ് മുന്നോട്ട് പോകുന്നു. കുത്താൻ വേണ്ടിയും അല്ലാതെ സ്നേഹത്തിന് പുറത്തും ഇക്കാര്യം ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ചോദ്യത്തെ മാനിച്ച് പറയുന്നു, നമ്മൾ ഹാപ്പിയാണ് നിങ്ങളും ഹാപ്പിയായിട്ട് ഇരിക്കുകയെന്ന് വിധുവും ദീപ്തിയും വ്യക്തമാക്കുന്നു.

Advertisement