Home Entertainment

സുബി സുരേഷിനെ തവള അമ്മച്ചിയെന്ന് വിളിച്ച് സൈബർ മനോരോഗി, കിടിലൻ മറുപടി കൊടുത്ത് വായടപ്പിച്ച് സുബി, ചോദിച്ച് വാങ്ങിയതെന്ന് ആരാധകർ

79

മലയാള സിനിമകളിലൂടേയും ടെലിവിഷൻ പരിപാടികളിലൂടേയും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സുബി സുരേഷ്. മിമിക്രിയിലൂടെയെത്തി വർഷങ്ങളായി സിനിമയിലൂടെയും മിനിസ്‌ക്രീനിലൂടെയും കോമഡി ഷോകളിലൂടേയും മറ്റും മലയാളികളെ ചിരിപ്പിക്കുന്ന താരമാണ് സുബി സുരേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സുബി സുരേഷ്. സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട് താരത്തിന്. തന്റെ രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം സുബി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ ഫോട്ടോയ്ക്ക് ലഭിച്ചൊരു മോശം കമന്റിന് സുബി നൽകിയ മറുപടിയാണ് വൈരളാകുന്നത്. സുബി പങ്കുവച്ചൊരു ചിത്രത്തിന് ഒരാൾ അധിക്ഷേപ കമന്റുമായി എത്തുകയായിരുന്നു ഇതിന് സുബി നൽകിയ മറുപടിയാണ് കൈയ്യടി നേടുന്നത്.

Advertisements

അതേ സമയം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മിക്ക താരങ്ങൾക്കുമെതിരെ അധിക്ഷേപങ്ങളും വിമർശനങ്ങളും ഉയരാറുണ്ട്. നടിമാർ ആണെങ്കിൽ പ്രത്യേകിച്ചു. താരത്തിന്റെ ശരീരം പോലും പലപ്പോഴും ഇത്തരം അധിക്ഷേപങ്ങൾക്ക് ഇരയാകും. എന്നാൽ ഇത്തരം പ്രതികരണങ്ങളോട് നിശബ്ദത പാലിക്കാൻ ഇന്ന് മിക്കവരും തയ്യാറാകില്ല.

ഇപ്പോഴിതാ തനിക്കെതിരെയുള്ള അധിക്ഷേപം നിറഞ്ഞൊരു കമന്റിന് മറുപടി നൽകിയിരിക്കുകയാണ് നടി സുബി സുരേഷ്. തവള അമ്മച്ചി എന്നായിരുന്നു സുബിയുടെ ചിത്രത്തിന് ഒരു സൈബർ മനോരോഗി ഇട്ട കമന്റ്. ഉടനെ തന്നെ മറുപടി നൽകി സുബിയും രംഗത്തെത്തുക ആയിരുന്നു.

സ്വന്തം ഫോട്ടോ നോക്കി അഭിമാനത്തോടെ മറ്റുള്ളവർക്ക് കമന്റ് ഉണ്ടാക്കരുത് കോട്ടോ മോനോ എന്നായിരുന്നു സുബിയുടെ മറുപടി. താരത്തിന്റെ മറുപടിയ്ക്ക് സോഷ്യൽ മീഡിയ കൈയ്യടിക്കുകയാണ്. ഈ മറുപടി ചോദിച്ച് വാങ്ങിയതാണെന്നും പ്രതികരിക്കില്ലെന്ന് കരുതിയാണ് ഇത്തരക്കാർ കമന്റ് ചെയ്യുന്നതെന്നും അതിനാൽ മറുപടി നൽകിയത് വളരെ നല്ല കാര്യമാണെന്നും ആരാധകർ പറയുന്നു.

അേതേസമയം സുബിയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം വിമർശനത്തിന് ഇടയാക്കിയിരുന്നു. ഫെമിനിസ്റ്റ് എന്ന ക്യാപ്ഷനോടെ സുബി പങ്കുവച്ച ചിത്രമായിരുന്നു വിമർശനത്തിന് ഇരയായത്. ഫെമിനിസ്റ്റുകളേയും ഫെമിനിസത്തേയും കളിയാക്കുന്നതായിരുന്നു സുബിയുടെ പോസ്റ്റ് എന്നായിരുന്നു വിമർശനം.
സംഭവം വലിയ വിവാദമായതോടെ സുബി പോസ്റ്റ് ഡിലീറ്റ് ചെയ്തു. പിന്നാലെ തന്റെ ഭാഗം വിശദമാക്കി കൊണ്ടും സുബി രംഗത്ത് എത്തുകയായിരുന്നു.

താൻ ആരേയും പരിഹസിക്കാൻ ചെയ്തതല്ലെന്നും തന്റെ ഒരു പരുപാടിയിൽ നിന്നുമുള്ള ക്യാരക്ടർ ഫോട്ടോയായിരുന്നു അതെന്നുമായിരുന്നു സുബി പറഞ്ഞത്. തനിക്ക് ഫെമിനിസ്റ്റുകളോട് എതിർപ്പും അടുപ്പവുമില്ലെന്നും സുബി പറഞ്ഞു. കൂടാതെ എന്താണ് ഫെമിനിസം എന്നതിനെ കുറിച്ച് തനിക്ക് ഗാഢമായ അറിവില്ലെന്നും സുബി പറഞ്ഞിരുന്നു.

Advertisement