Home Entertainment Celebrities

ഞാൻ സിംഗിളാ എന്റെ പൊന്നു തണുപ്പേ, നിന്നോട് ഏറ്റുമുട്ടാൻ എന്റെ കയ്യിൽ പുതപ്പ് മാേ്രതയുള്ളു: അമേയയുടെ പോസ്റ്റ് വൈറൽ

116

വളരെ ചെറിയ സമയത്തിനുള്ളിൽ ചുരുക്കം ചില സിനിമകൾ കൊണ്ടൂം വെബ്സീരിസിലുടെയും ശ്രദ്ധേയയായ താരമാണ് അമേയ മാത്യു. ചുരുങ്ങിയ കാലം കൊണ്ട് മലയാള മനസ്സുകളിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയം കൊണ്ടും തന്റെ മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ആരാധക പിന്തുണ നേടിയെടുത്ത താരമാണ് അമേയ മാത്യു. ചിഞ്ചു മാത്യുവാണ് പിന്നീട് അമേയ മാത്യു എന്ന പേരിൽ അറിയപ്പെട്ടത്.

ധാരാളം സിനിമകൾ ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകൾ കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട നടിയായി മാറുകയായിരുന്നു. 2017 ൽഅഭിനയ ജീവിതം ആരംഭിച്ച അമേയ ഇതുവരെ ആകെ മൂന്നു സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ആടു 2 ലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്.

Advertisements

പിന്നീട് ഒരു ബോംബ് കഥ, തിമിരം എന്നീ സിനിമകളിലും താരം അഭിനയിച്ചു. മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കരിക്ക് വെബ്സീരീസിലൂടെയാണ് താരം ഏറെ അറിയപ്പെട്ടത്. നിലപാടുകൾ തുറന്നു പറയുന്നതിൽ ഒട്ടും മടികാണിക്കാത്ത മലയാളത്തിലെ ചില നടിമാരിലൊരാളാണ് താരം. തന്റെ ജീവിതാനുഭവങ്ങൾ പല ഇന്റർവ്യൂ കളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട്. ഗ്ലാമർ ഫോട്ടോ ഷോട്ടുകളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന നടിയാണ് അമേയ.

More Articles:
ഒപ്പം അഭിനയിക്കാൻ ഏത് നായകനെ ആണ് വേണ്ടതെന്ന് വരെ അവര് ചോദിച്ചു: മലയാളത്തിലെ ഭാഗ്യ നായികയായി തന്നെ സിനിമാക്കാർ കാണുന്നതിനെ കുറിച്ച് അപർണ ബാലമുരളി

അതുകൊണ്ടുതന്നെ സദാചാര ആങ്ങളമാരുടെ സ്ഥിരമായ സൈബർ വിമർശനങ്ങൾക്ക് താരം ഇരയായിട്ടുണ്ട്. അമേയയുടെ പല ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ പ്രചരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും അമേയ ഏറെ സജീവമാണ്. പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടും മറ്റ് വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

അമേയ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് താരം നൽകുന്ന അടിക്കുറിപ്പുകളും ഏറെ ശ്രദ്ധേയമാണ്. താരം പുതിയതായി പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കറുപ്പ് വസ്ത്രം ധരിച്ചുള്ള ഫോട്ടോയാണ് അമേയ പങ്കുവെച്ചത്. ഈ തണുപ്പിൽ ഉറക്കമില്ലാത്ത രാത്രികളിൽ, എന്നിൽ ചുടു ചൂട് പകർന്നത് എന്റെ നെഞ്ചിലെ അടങ്ങാത്ത തീയാണ്. ആ തീ എന്റെ ആഗ്രഹങ്ങളാണ്. എന്റെ പൊന്നു തണുപ്പേ. നിന്നോട് ഏറ്റുമുട്ടാൻ എന്റെ കയ്യിൽ വെറും ഒരു പുതപ്പേയുള്ളു. ഞാൻ സിംഗിളാ എന്നായിരുന്നു അമേയ ഫോട്ടോയ്ക്ക് നൽകിയ ക്യാപഷൻ.

More Articles:
കിടിലൻ നാഗ നൃത്തവുമായി സാധികാ വേണുഗോപാൽ, ബെല്ലി ഡാൻസ് ആണോ എന്ന് കമന്റ്, ചുട്ട മറുപടി നൽകി നടി

ഇതിനോടകം തന്നെ അമേയ പങ്കുവെച്ച ഫോട്ടോയും അതിന്റെ അടിക്കുറിപ്പും വൈറലായി മാറിയിരിക്കുകയാണ്. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

Advertisement