കാഞ്ചീപുരത്തും കോയമ്പത്തൂരുമായിട്ടാണ് കല്യാണ സാരി തയ്യാറാക്കുന്നത്, ഹൽദി, മെഹന്തി, മധുരം വയ്പ്പൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്: വിവാഹ വിശേഷങ്ങൾ പറഞ്ഞ് എലീന പടിക്കൽ

42

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും ബിഗ്‌ബോസ് മുൻ മൽസരാർത്ഥിയുമാണ് എലീന പടിക്കൽ. അഭിനയത്തിലും കഴിവ് തെളിയിച്ചിരുന്ന താരത്തിന് നിറയെ ആരാധരാണ് ഉള്ളത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹം ഉടൻ നടക്കാൻ പോവുകയാണ്. വർഷങ്ങലായി പ്രണയിക്കുന്ന കാമുകൻ രോഹിത്തിനെ തന്നെയാണ് എലീന വിവാഹം കഴിക്കുന്നത്.

ഓഗസ്റ്റ് മുപ്പതിന് കോഴ്ക്കോട് വെച്ചാണ് വിവാഹം നടക്കുക. വിവാഹത്തിന്റെ ഒരുക്കത്തിലാണ് താരവും കുടുംബവും ഇപ്പോഴുള്ളത്. ബിഗ്ബോസ് റിയാലിറ്റി ഷോ മലയാളം സീസൺ 2ലെ മത്സരാർത്ഥിയുമായിരുന്ന താരം ഈ ഷോയിലാണ് തനിക്ക് ഒരു പ്രണയം ഉണ്ടെന്ന് നടി തുറന്ന് പറഞ്ഞത്. വ്യത്യസ്ത മതവിഭാഗത്തിൽ ഉള്ളവരാണ് തങ്ങളെന്നും എന്നെ പോലെ ഒറ്റക്കുട്ടിയാണ് അവനെന്നും എലീന പറഞ്ഞിരുന്നു.

Advertisements

വിവാഹത്തിന് എല്ലാവരുടെയും സ്നേഹവും പിന്തുണയും ഉണ്ടായിരിക്കണമെന്നും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് താരം പ്രതികരിച്ചിരുന്നു. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവുമാണ് ചടങ്ങുകൾ നടക്കുക. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിവാഹ തീയ്യതിയോട് അടുത്ത് മാത്രമേ കൂടുതൽ കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നാണ് എലീന് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു എലീനയുടെ തുറന്നു പറച്ചിൽ.

More articles
ക്ഷമിക്കണം, എനിക്ക് അറിയില്ല, കുറേ ഞാനായി നശിപ്പിച്ചു: ആരാധകരുടെ ഒരു ചോദ്യത്തിന് ശീയ അയ്യർ കൊടുത്ത മറുപടി കേട്ടോ

ഹൽദി, മെഹന്തി, മധുരം വയ്പ്പൊക്കെ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിലും ഒന്നും ഉറപ്പിക്കാറായിട്ടില്ല. ലോക്ക് ഡൗൺ എങ്ങനെയൊക്കെയാണെന്ന് നോക്കിയിട്ടേ മുന്നോട്ടു പോകാനാകൂ. കോയമ്പത്തൂരാണ് പുടവ തയാറാക്കാൻ കൊടുത്തിരിക്കുന്നത്. രോഹിത്തിന്റെ വീട്ടിൽ നിന്നുള്ള സാരിയാണ് ഇങ്ങനെ ഒരുക്കുന്നത്. താലികെട്ടുമ്പോൾ ഉടുക്കുന്ന എന്റെ സാരി കാഞ്ചീപുരത്താണ് ഒരുക്കുന്നത്.

അതിൽ എന്തൊക്കെ പ്രത്യേകതകൾ വേണമെന്ന് ഇനി തീരുമാനിക്കുകയേയുള്ളൂ. സാരിയിൽ അപ്പ, അമ്മ എന്നു നെയ്തു വെയ്ക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഇക്കാര്യത്തിൽ ഫൈനൽ തീരുമാനമായിട്ടില്ലെന്നും എലീന പറയുന്നു. രോഹിത് ആദ്യം സുഹൃത്തായിരുന്നു പിന്നീടാണ് പ്രണയം പറഞ്ഞത്. തുടക്കത്തിൽ പ്രണയാഭ്യർത്ഥനയ്ക്ക് മറുപടി കൊടുത്തിരുന്നില്ല. എനിക്ക് പറ്റിയ ആൾ തന്നെയാണ് ഇത് തന്നെയെന്ന് മനസ്സിലായതോടെയാണ് സമ്മതം പറഞ്ഞതെന്നും നേരത്തെ എലീന പറഞ്ഞിരുന്നു.

More articles
മസില് കാണിച്ച് കടിലൻ ഫിറ്റ്നസ് ഫോട്ടോയുമായി റിമി ടോമി, കൊലമാസ്സ് കമന്റിട്ട് ബാബുരാജ്, വൈറൽ

തുടക്കത്തിൽ വീട്ടിൽ നിന്നും എതിർപ്പുകളായിരുന്നു. മാർച്ച് മാസത്തിലായിരുന്നു വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത്. ലോക് ഡൗൺ സമയമായിരുന്നതിനാൽ എൻഗേജ്മെന്റ് ലളിതമാക്കുകയായിരുന്നു. വിവാഹത്തിനുള്ള തയ്യാറെടുപ്പുകളൊക്കെ തുടങ്ങാൻ പോവുകയാണ്. പൊതുവെ കുറച്ച് സൈലന്റായ വ്യക്തിയാണ് രോഹിത്. പാർട്ടിയൊക്കെ നടക്കുന്ന സമയത്ത് ആദ്യത്തെ കുറച്ച് സമയം മാത്രമേ ഞാൻ അടങ്ങി ഇരിക്കാറുള്ളൂ.

പിന്നീട് ഞാനും ബഹളക്കാരിയായി മാറും. ഹിന്ദ -ക്രിസ്ത്യൻ രീതികളിലായാണ് വിവാഹം നടത്തുന്നത്. രാവിലെ ഹിന്ദു വധുവായും വൈകിട്ട് ക്രിസ്ത്യൻ വധുവായുമുള്ള ചടങ്ങുകൾ നടത്തും. രാവിലെ അച്ചടക്കമുള്ള നല്ല കുട്ടിയായി ഞാൻ നിൽക്കുമെന്നും എലീന പറയുന്നു.

Advertisement