എന്നെ കണ്ടാൽ ഹീറോയിൻ മെറ്റീരിയൽ ഇല്ല, വെറുതെ സമയം കളയണോ എന്നായിരുന്നു പലരും പറഞ്ഞത്: ദുരനുഭവം വെളിപ്പെടുത്തി ഐശ്വര്യ രാജേഷ്

557

ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് ഐശ്വര്യ രാജേഷ്. അവതാരകയായും റിയാലിറ്റി ഷോ താരമായും മിനി സ്‌ക്രീനിലൂടെയെത്തി പിന്നീട് സിനിമാ നടിയായി ഉയർന്ന താരമാണ് ഐശ്വര്യ.

2014ൽ കാക്കാ മുട്ടൈ എന്ന തമിഴ് സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുമുണ്ട് ഐശ്വര്യ രാജേഷ്. ശ്രദ്ധേയമായ നിരവധി വേഷങ്ങൾ തമിഴിലും തെലുങ്കിലും മലയാളത്തിലും ഐശ്വര്യ അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

ദുൽഖർ സൽമാൻ നായകനായി ജോമോന്റെ സുവിശേഷങ്ങൾ, നിവിൻ പോളി നായകനായ സഖാവ് എന്നീ സിനിമകളിൽ ആണ് മലയാളത്തിൽ ഐശ്വര്യ അഭിനയിച്ചത്. അതേ സമയ ജീവിത ദുരിതങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ഉയർത്തെഴുന്നേറ്റ് ജീവിതത്തോട് പടവെട്ടി സിനിമ ലോകത്ത് എത്തിയ താരം കൂടിയാാണ് ഐശ്വര്യ. ഇപ്പോൾ സിനിമയിലേക്ക് താൻ കടന്നു വന്നപ്പോൾ അനുഭവിച്ച പ്രതിസന്ധികളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി.

Also Read:
മസില് കാണിച്ച് കടിലൻ ഫിറ്റ്നസ് ഫോട്ടോയുമായി റിമി ടോമി, കൊലമാസ്സ് കമന്റിട്ട് ബാബുരാജ്, വൈറൽ

ഒരു അഭിമുഖത്തിലാണ് നടി തന്റെ ദുരിത കാലത്തെ കുറിച്ചുൾപ്പെടെ തുറന്നു പറഞ്ഞിരിക്കുന്നത്.
ഐശ്വര്യ രാജേഷിന്റെ വാക്കുകൾ ഇങ്ങനെ:

എന്നെ സംബന്ധിച്ച് എന്റെ ഇരുണ്ട നിറം പ്രശ്നമായിരുന്നു. കാഴ്ചയിൽ ഞാൻ എങ്ങനെയാണ്, എന്റെ ഡ്രസിങ് ശരിയല്ല, ഞാൻ തമിഴ് സംസാരിക്കുന്ന ആളാണ് എന്നീ കാര്യങ്ങളുടെ പേരിൽ എന്നെ തഴഞ്ഞവരുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് ഹീറോയിൻ മെറ്റീരിയൽ ഇല്ല എന്ന വിമർശനവും. സിനിമയിൽ ചാൻസിനായി ശ്രമിച്ച് സമയം കളയണോ എന്ന് എന്റെ മുഖത്ത് നോക്കി ചോദിച്ചവരുണ്ട്.

എനിക്ക് നായിക ആവണമെന്നില്ല നല്ല റോൾ തരൂ, നന്നായി ചെയ്യാം എന്ന് പറഞ്ഞപ്പോൾ കൊമേഡിയന് പെയറായുള്ള റോൾ തരാം എന്ന് പറഞ്ഞു. അത് ടൈപ്പ് ചെയ്യപ്പെടാൻ ഇടയാക്കും എന്നുറപ്പാണ്. എനിക്ക് സെൻസുള്ള കഥാപാത്രം ചെയ്യാനായിരുന്നു താൽപര്യം. അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞു.

വിമർശനങ്ങളിൽ വാടി പോകാൻ തയ്യാറായിരുന്നില്ല. എന്റെ കഴിവിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ചേരിയുടെ അടുത്ത് സാമ്പത്തിക പരാധീനതയുള്ളവർക്ക് സർക്കാർ കെട്ടിക്കൊടുക്കുന്ന ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. അച്ഛന്റെ മ, രണ, ത്തോടെ നാല് കുട്ടികളെ വളർത്താൻ അമ്മ കഷ്ടപ്പെട്ടു. എനിക്ക് മൂന്ന് ചേട്ടന്മാരാണ്. ഞങ്ങളെ പഠിപ്പിക്കാൻ അമ്മ ചെയ്യാത്ത ജോലി ഒന്നുമില്ല.

Also Read:
ആരെ ആയാലും വേണ്ടില്ല, ഒന്ന് കല്യാണം കഴിച്ചാൽ മതി: നടി തപ്സി പന്നു പറഞ്ഞത് കേട്ടോ

എൽഐസി ഏജന്റായി പ്രവർത്തിക്കുന്നതിനിടയിൽ ഹിന്ദിയോ, ഇംഗ്ലീഷോ അറിയാതെ അമ്മ മുംബൈയ്ക്ക് പുറപ്പെട്ടു. വിലക്കുറവിൽ സാരി വാങ്ങി ചെന്നൈയിൽ കൊണ്ട് വന്ന് വിറ്റു. സ്ഥലക്കച്ചവടം ചെയ്തു കഷ്ടപ്പെട്ടിട്ട് ആയാലും അമ്മ ഞങ്ങളെ സ്‌കൂളിൽ പഠിപ്പിച്ചു. അതുകൊണ്ട് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയാം. പ്ലസ് ടുവിന് പഠിക്കുമ്പോൾ തന്നെ ഞാൻ ജോലി ചെയ്ത് തുടങ്ങി. അമ്മയെ എങ്ങനെയും സഹായിക്കണമെന്ന ലക്ഷ്യത്തിലാണ് ജോലിക്ക് പോയതെന്നും ഐശ്വര്യാ രാജേഷ് പറയുന്നു.

Also Read
നിങ്ങൾക്ക് തെറ്റു പറ്റി വെരിസോറി , ആ വിവരം അങ്ങനെ പ്രചരിക്കുന്നതിൽ സത്യമില്ല: വെളിപ്പെടുത്തലുമായി പേളി മാണി

Advertisement