ആരെ ആയാലും വേണ്ടില്ല, ഒന്ന് കല്യാണം കഴിച്ചാൽ മതി: നടി തപ്സി പന്നു പറഞ്ഞത് കേട്ടോ

54

അഭിനയത്തിലൂടെയും വസ്ത്രധാരണത്തിലൂടെയുമെല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് തെന്നിന്ത്യൻ സുന്ദരി തപ്‌സി പന്നു. ചലച്ചിത്ര നടി, മോഡൽ, എന്നീ നിലകളിൽ പ്രശസ്തയായ തപ്സി പാനു ഫെമിന മിസ് ഫ്രഷ് ഫേസ്, ഫെമിന മിസ് ബ്യൂട്ടിഫുൾ സ്‌കിൻ എന്നീ പുരസ്‌കാരങ്ങൾ നേടിയ മോഡൽകൂടിയാണ്. സിനിമാ രംഗത്തേക്ക് വരുന്നതിന് മുൻപ് സോഫ്റ്റ് വെയർ പ്രൊഫഷണലിസ്റ്റായിരുന്നു.

ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ആടുകളം എന്ന തമിഴ് ചിത്രത്തിലെ അഭിനയം ഏറെ പ്രശസ്തി നേടി കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ചഷ്‌മെ ബഡ്ഡൂർ എന്ന സിനിമയിലൂടെ ബോളിവുഡിലെത്തിയെങ്കിലും വാണിജ്യപരമായി ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ഈ ചിത്രത്തിലെ താപ്‌സിയുടെ അഭിനയം നീരജ് പാണ്ഡെയുടെ ബേബിയിലേക്കും അനിരുദ്ധാ റോയ് ചൗധരിയുടെ പിങ്കിലെക്കുമെത്തിച്ചു.

Advertisements

തപ്സി ബോളിവുഡിൽ ശ്രദ്ധേയയാകുന്നത് അക്ഷയ്കുമാർ നായകനായ ബേബിയിലൂടെയാണ്. പിന്നിട് 2016 ൽ പിങ്കിലൂടെ നായികയായി മാറിയ തപ്സി താരമെന്ന നിലയിലും അഭിനേത്രി എന്ന നിലയും തന്നെ അടയാളപ്പെടുത്തുകയായിരുന്നു.
പിന്നീട് നടിക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഗ്ലാമർ ലോകത്തും അഭ്രപാളിയിലും ഒരു പോലെ തിളങ്ങാൻ കഴിയുന്നുവെന്നതാണ് ഈ ഓൾറൗണ്ടർ താരത്തിന്റെ പ്രത്യേകത. പല പ്രമുഖ ഉത്പന്നങ്ങളുടെയും മോഡൽ കൂടിയാണ് തപ്സി പാനു ഇപ്പോൾ.

Also Read
കാർ റേസറായി ലാലേട്ടൻ ഞെട്ടിച്ച രംഗങ്ങൾ ചിത്രീകരിച്ച സിനിമ നടന്നില്ല, പക്ഷേ അത് മറ്റൊരു സിനിമയിൽ ഉപയോഗിച്ച് സൂപ്പർ ഹിറ്റാക്കി: സംഭവം ഇങ്ങനെ

മലയാള സിനിമയിലും തപ്സി നായികയായി അഭിനയിച്ചിട്ടുണ്ട്. സോഹൻ സംവിധാനം ചെയ്ത ഡബിൾസിലാണ് അഭിനയിച്ചത്. മെഗാസ്റ്റാർ മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകൻ. തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന തപ്‌സി മോഡലിംഗ് രംഗത്ത് നിന്നാണ് സിനിമയിൽ എത്തുന്നത്. താരത്തിന്റെ ഹോട് ഫോട്ടോ ഷൂട്ടുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.

ഇപ്പോഴിതാ തന്നെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ നിർബന്ധിക്കുന്നതിനെ കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കികയാണ് തപ്സി. ഹസീൻ ദിൽറുബ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിലാണ് അഭിമുഖത്തിലാണ് വിവാഹം കഴിക്കാനുള്ള സമ്മർദത്തെ കുറിച്ച് തപ്സി തുറന്നു പറഞ്ഞത്.

ഒരിക്കലും താൻ വിവാഹിതയാകില്ല എന്ന പേടിയിലാണ് മാതാപിതാക്കൾ എന്നും അതുകൊണ്ട് എത്രയും വേഗം ആരെയെങ്കിലും കല്യാണം കഴിക്കാൻ പറഞ്ഞു കൊണ്ടിരിക്കുകയാണെന്നുമാണ് തപ്സി പറയുന്നത്. അതേസമയം തനിക്ക് കാഷ്വൽ റിലേഷൻഷിപ്പുകളിൽ താൽപര്യമില്ലെന്നും തപ്സി വ്യക്തമാക്കി.

തപ്‌സി പന്നുവിന്റെ വാക്കുകൾ ഇങ്ങനെ:

ആരെയായാലും വേണ്ടില്ല, ദയവ് ചെയ്തു ഒരു കല്യാണം കഴിക്കാമോ എന്നാണ് അച്ഛനും അമ്മയും ചോദിച്ചു കൊണ്ടേയിരിക്കുന്നത്. ഞാൻ ജീവിതാവസാനം വരെ കല്യാണമേ കഴിക്കാതെ പോകും എന്ന പേടിയാണ് അവർക്ക്.
എന്റെ മാതാപിതാക്കൾക്ക് സമ്മതമല്ലാത്ത ഒരാളെ ഞാൻ വിവാഹം കഴിക്കില്ല. ഡേറ്റ് ചെയ്ത എല്ലാവരോടും ഞാൻ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.

വിവാഹം കഴിക്കുന്നതിനെകുറിച്ച് ഞാൻ ആലോചിച്ചിട്ടുണ്ട്. വിവാഹം കഴിക്കാനുള്ള സാധ്യതയുണ്ടെങ്കിൽ മാത്രമേ അയാൾക്ക് വേണ്ടി എന്റെ സമയം ചെലവഴിക്കേണ്ടതുള്ളൂ എന്നാണ് ഞാൻ ഇപ്പോൾ കരുതാറുള്ളതെന്നും തപ്‌സി പറയുന്നു.

Also Read
വില്ലൻ നല്ല സൂപ്പറാണ് നമ്മുടെ ഇമേജ് പോകുമെന്ന് പറഞ്ഞ് പല സൂപ്പർതാരങ്ങളും പിൻമാറി, പക്ഷെ ലാലേട്ടൻ ചെയ്തു, അതുകൊണ്ടാണ് എനിക്ക് ഇത്രയും പേര് കിട്ടിയത്: റിയാസ് ഖാൻ

അതേ സമയം സിനിമയിൽ നിന്നുള്ളവരെ ഡേറ്റ് ചെയ്യാൻ ഇപ്പോൾ താൽപര്യമില്ലെന്ന് മറ്റൊരു അഭിമുഖത്തിൽ തപ്സി പറഞ്ഞിരുന്നു. പ്രൊഫഷണൽ ജീവിതവും വ്യക്തി ജീവിതവും വേർതിരിച്ചു തന്നെ നിർത്തണമെന്നാണ് തന്റെ ആഗ്രഹം എന്നും തപ്സി പറഞ്ഞിരുന്നു. എന്റെ പ്രൊഫഷണൽ ജീവിതത്തിൽ ഞാൻ ചിലടാർഗറ്റ് വെച്ചിട്ടുണ്ട്. അവയിലേക്ക് ഞാൻ എത്തുന്നതേയുള്ളൂ.

അത് നേടിക്കഴിഞ്ഞാൽ ഒരുപക്ഷെ ഞാൻ വർക്ക് കുറക്കുമായിരിക്കും. വർഷത്തിൽ അഞ്ചോ ആറോ സിനിമകൾക്ക് പകരം ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം ചെയ്തേക്കാം. അതിനുശേഷം മാത്രമേ എനിക്ക് വ്യക്തി ജീവിതത്തിന് വേണ്ടി സമയം നൽകാൻ സാധിക്കൂ എന്നും തപ്സി വെളിപ്പെടുത്തി.

അതേ സമയം തപ്സിയുടെ നിരവധി ചിത്രങ്ങളാണ് റിലീസിനും ഷൂട്ടിംഗ് പൂർത്തിയാക്കാനുമായും കാത്തിരിക്കുന്നത്. ലൂപ്പ് ലപേട്ട, ശബാഷ് മിഥു, രശ്മി റോക്കറ്റ് എന്നിവയാണ് ഇക്കൂട്ടത്തിലെ ചില പ്രധാന സിനിമകൾ.

Advertisement