കാർ റേസറായി ലാലേട്ടൻ ഞെട്ടിച്ച രംഗങ്ങൾ ചിത്രീകരിച്ച സിനിമ നടന്നില്ല, പക്ഷേ അത് മറ്റൊരു സിനിമയിൽ ഉപയോഗിച്ച് സൂപ്പർ ഹിറ്റാക്കി: സംഭവം ഇങ്ങനെ

1683

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് രാജീവ് അഞ്ചൽ. കലാ സംവിധായകനായ സംസ്ഥാന അവർഡ് വരെ നേടിയിട്ടുള്ള രാജീവ് അഞ്ചൽ ലാലേട്ടനെ നായകനാക്കി എടുത്ത സൂപ്പർഹിറ്റുകൾ ആയിരുന്നു ബട്ടർഫ്‌ളൈസ്, ഗുരു എന്നീ സിനിമകൾ.

എന്നാൽ ബട്ടർഫ്‌ളൈസിന് മുമ്പ് അദ്ദേഹം മോഹൻലാലിനെ വെച്ച് ചെയ്യാനിരുന്ന സിനിമ മറ്റൊന്നായിരുന്നു. സ്പോർട്സ് ഡ്രാമയായി ഒരുക്കാൻ ഉദ്ദേശിച്ചിരുന്ന ആ ചിത്രത്തിന്റെ പേര് ഓസ്ട്രേലിയ’എന്നായിരുന്നു. മോഹൻലാൽ ഒരു കാർ റേസറായിട്ടായിരുന്നു ഈ സിനിമയിൽ എത്തേണ്ടിയിരുന്നത്.

Advertisements

Also Read
നിങ്ങൾക്ക് തെറ്റു പറ്റി വെരിസോറി , ആ വിവരം അങ്ങനെ പ്രചരിക്കുന്നതിൽ സത്യമില്ല: വെളിപ്പെടുത്തലുമായി പേളി മാണി

എന്നാൽ ചിത്രീകരണം ആരംഭിച്ചിട്ടും നടക്കാതെ പോയ ഈ സിനിമയെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകൻ രാജീവ് അഞ്ചൽ ഇപ്പോൾ. അക്കാലത്ത് പ്രധാനമായും കാർ റേസ് നടക്കുന്ന തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് ഓസ്ട്രേലിയയുടെ ചിത്രീകരണം നടത്തിയത്. റിസ്‌കി ഷോട്ടുകൾ ചിത്രീകരിക്കാൻ താൽപര്യമുള്ള ജെ വില്യംസ് ആയിരുന്നു ഛായാഗ്രാഹകൻ.

വേറിട്ട ലുക്കിലായിരുന്നു മോഹൻലാൽ ആ രംഗങ്ങളിൽ അഭിനയിച്ചത്. കാർ റേസിൽ ഭ്രാന്ത് പിടിച്ച നായകനായി മോഹൻലാൽ എത്തിയപ്പോൾ റേസിംഗിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന കാമുകിയാണ് നായികയായി എത്തിയത്. കാമുകിയുടെ ഭയം മാറാൻ നായകൻ കാർ വേഗത്തിൽ ഓടിക്കുകയും അപകടം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

അതേ സമയം ചില സാങ്കേതിക കാരണങ്ങളാൾ ഓസ്‌ട്രേലി പകുതി വഴിയിൽ മുടങ്ങി. എന്നാൽ ഓസ്ട്രേലിയ നടന്നില്ലെങ്കിലും അതിലെ രംഗങ്ങൾ താൻ ഒരിക്കിയ ബട്ടർഫ്ളൈസ് എന്ന ചിത്രത്തിന് ഉപയോഗിച്ചെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ.

Also Read
മമ്മൂട്ടിയുടെ കരിയർ തന്നെ മാറിമറിഞ്ഞത് സുൽഫത്തിന്റെ വരവോടെ, ഞങ്ങളുടെ യഥാർത്ഥ ഭാഗ്യം ഉമ്മച്ചിയാണെന്ന് ദുൽഖറും: വിവാഹശേഷം മമ്മൂട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്

ഓസ്ട്രേലിയയ്ക്ക് വേണ്ടി ഒരു കാർ ഒക്കെ ഡിസൈൻ ചെയ്തിരുന്നു. നായകന്റെ വർക്ക്ഷോപ്പും ഉണ്ടായിരുന്നു. ആ രംഗങ്ങളും ചിത്രീകരിച്ചു. എന്നാൽ സിനിമ ഉപേക്ഷിക്കുകയായിരുന്നു. ചിത്രീകരിച്ച രംഗങ്ങളൊക്കെ ബട്ടർഫ്ളൈസിന് വേണ്ടി ഉപയോഗിച്ചു. ബട്ടർഫ്ളൈസിലെ നായകൻ കാർ റേസിന് പോകുന്ന ആളാണ് എന്ന് സൂചിപ്പിച്ചു.

ബട്ടർഫ്ളൈസിന്റെ ടൈറ്റിൽ സോംഗിനാണ് ശ്രീപെരുമ്പത്തൂരിൽ ചിത്രീകരിച്ച രംഗങ്ങൾ ഉപയോഗിച്ചത്. അക്കാലത്ത് ആ സിനിമ ഹിറ്റായി എന്നും രാജീവ് അഞ്ചൽ പറഞ്ഞു.

Advertisement