ക്ഷമിക്കണം, എനിക്ക് അറിയില്ല, കുറേ ഞാനായി നശിപ്പിച്ചു: ആരാധകരുടെ ഒരു ചോദ്യത്തിന് ശീയ അയ്യർ കൊടുത്ത മറുപടി കേട്ടോ

32

പ്രമുഖ മോഡലും നടിയുമായ ശ്രീയ അയ്യർ മലയാളി പ്രേക്ഷകർക്ക് വളരെയേറെ സുപരിചിതയായ താര സുന്ദരിയാണ്. ഇടക്കാലത്ത് മോഡലിംഗ് രംഗത്ത് നിന്നും ബോഡി ബിൽഡിങ്ങിലേക്ക് മാറിയ ശ്രീയ എല്ലാവരേയും അത്ഭുത പെടുത്തിയിരുന്നു. മസിൽ കാണിച്ചുകൊണ്ടുള്ള ശ്രീയയുടെ വർക്കൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട മോഡലും ബിഗ്ബോസ് താരവുമായ ബഷീർ ബഷിയുമായുള്ള ചില പ്രശ്നങ്ങളുടെ പേരിൽ ശ്രീയ ഇടക്കാലത്ത് ചില വിവാദങ്ങളിലും പെട്ടിരുന്നു. നേരത്തെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം കുറച്ചു നാളുകളായി അതിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

Advertisements

യഥാസ്ഥിതിക അയ്യർ കുടുംബത്തിൽ ജനിച്ച് വളർന്ന ശ്രിയ സ്‌കൂളിൽ പഠിക്കുമ്പോഴാണ് മോഡലിങ് രംഗത്തേക്ക് എത്തുന്നത്. വളരെ ചെറിയ പ്രായത്തിൽ അന്യ മതസ്ഥനുമായി പ്രണയത്തിലായതോടെയാണ് ശ്രീയയുടെ ജീവിതം മാറി മറിയുന്നത്. പ്രണയിച്ച ആൾക്കൊപ്പം ജീവിക്കാൻ പോയപ്പോൾ മാനസികവും ശാരീരികവുമായി നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് കഴിഞ്ഞ വർഷം നടി വെളിപ്പെടുത്തിയിരുന്നു.

Also Read
അഭിനയിക്കാൻ കൊതിമൂത്ത് ദുബായിലെ ജോലി ഉപേക്ഷിച്ചു, ദീലീപിന്റെ വില്ലനായി, ഹിറ്റ് പ്രേമഗാന ആൽബത്തിലും തിളങ്ങി: സാന്ത്വനത്തിലെ ബാലേട്ടന്റെ നിങ്ങളറിയാത്ത ജീവിത കഥ

ഈ വെളിപ്പെടുത്തലുകളൊക്കെ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ സോഷ്യൽ മീഡിയകളിലും സജീവമാവുകയാണ് ശ്രീയ അയ്യർ. അതേ സമയം ശ്രീയയുടെ പ്രായത്തെ കുറിച്ചുള്ള ചില കമന്റുകളും അതിന് നടി നൽകിയ വിശദീകരണവും സോഷ്യൽ മീഡിയ ഏറ്റെുത്തിരുന്നു. ഇതോടെ താരത്തിനോട് ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു.

സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിന്റെയും വർക്കൗട്ടിന്റെയും ചിത്രങ്ങളാണ് ശ്രീയ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുള്ളത്. ഏറ്റവും പുതിയതായി പോസ്റ്റ് ചെയ്ത ചിത്രം വളരെ പെട്ടെന്ന് ആയിരുന്നു വൈറൽ ആയി മാറിയത്. ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. പത്ത് വർഷങ്ങൾക്ക് മുൻപ് കണ്ടതിലും ചെറുപ്പക്കാരിയായിട്ടാണ് ശ്രീയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് പലരും പറയുന്നത്.

Also Read
ആരെ ആയാലും വേണ്ടില്ല, ഒന്ന് കല്യാണം കഴിച്ചാൽ മതി: നടി തപ്സി പന്നു പറഞ്ഞത് കേട്ടോ

പ്രായം റിവേഴ്സ് ഗിയറിൽ മാറ്റി എടുക്കാൻ സാധിച്ചതിനെ അഭിനന്ദിച്ച് ആരാധകരെത്തുന്നത്. ഇതിനിടെ ചേച്ചിയുടെ പ്രായം എത്രയാണ് എന്ന ചോദ്യവുമായി ഒരാൾ എത്തിയിരുന്നു. ക്ഷമിക്കണം എനിക്ക് അറിയില്ല ഞാൻ ആയി നശിപ്പിച്ച വർഷങ്ങൾ പിന്നെ കൊറോണ വർഷങ്ങൾ അതും കുറച്ചാൽ 23, 24 മാക്സിമം എന്നാണ് ശ്രിയ നൽകിയ മറുപടി. അങ്ങനെ എങ്കിൽ നടി കുറച്ച് പറഞ്ഞ വർഷങ്ങൾ കൂട്ടി നോക്കിയാൽ മുപ്പത്തിനാല് വയസ് ആയിരിക്കും എന്ന് മറ്റൊരാൾ കൂടി കമന്റിട്ടു.

അതേ സമയം താൻ നശിപ്പിച്ച വർഷങ്ങളെന്ന് ശ്രീയ പറഞ്ഞതിനെ കുറിച്ചുള്ള ചർച്ചകൾ കൂടി ഇതിനിടയിൽ ചൂടുപിടിച്ചിരിക്കുയാണ് ഇപ്പോൾ.

Advertisement