ഇണ്ണി മുകുന്ദനെ കെട്ടണമെന്ന് ഞാൻ പറഞ്ഞിട്ടില്ല, എന്റെ ജീവിതം ഞാൻ ആണ് തീരുമാനിക്കുന്നത്, അത് എന്തായാലും ഞാൻ സഹിച്ചോളാം: തുറന്നടിച്ച് സ്വാതി നിത്യാനന്ദ്

100

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഭ്രമണം എന്ന സീരിയലിൽ കൂടി ശ്രദ്ധിക്കപ്പെട്ട താരമാണ് സ്വാതി നിത്യാനന്ദ്. അടുത്തിടെയാണ് താരം രഹസ്യമായി വിവാഹം കഴിച്ചത്. സീരിയൽ ക്യാമറമാനായ പ്രതീഷ് നെന്മാറയും സ്വാതിയും മാസങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു രഹസ്യമായി വിവാഹിതരായത്.

നെയ്യാറ്റിൻകരയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നത്. ഇരു കുടുംബങ്ങളുടെ പിന്തുണ ഇല്ലായിരുന്നുവെന്നും വിവാഹത്തിന് പ്രതീഷിന്റെ കുടുംബത്തിന്റെ പൂർണ പിന്തുണ ഉണ്ടായിരുന്നുവെന്നും സ്വാതി പറഞ്ഞിരുന്നു. വിവാഹ ശേഷം തന്റെ വീട്ടുകാരുടെ പിണക്കം എല്ലാം മാറിയെന്നും ഇപ്പോൾ ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തിൽ ആണെന്നും സ്വാതി വെളിപ്പെടുത്തിയിരുന്നു.

Advertisements

സോഷ്യൽ മീഡിയയിലെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ ചോദ്യോത്തരങ്ങളിലൂടെ ആരാധകരുടെ ചില സംശയങ്ങൾക്ക് കിടിലൻ മറുപടയുമായി എത്തിയിരിക്കുകയാണ് സ്വാതി ഇപ്പോൾ. മലയാളത്തിലെ യുവ നടൻ ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് സ്വാതി നിത്യാനന്ദ് വയ്ക്തമാക്കുകയാണ്.

ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സ്വാതിയുടെ വിവാഹത്തിനു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിലും ‘ഉണ്ണി മുകുന്ദനുമായുള്ള കല്യാണം’ ചിലർ വിഷയമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്വാതിയോടും ഇക്കാര്യം ചോദിച്ചത്.

ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യണമെന്ന് ഒന്നും ഒന്നും മൂന്ന് ഷോയിൽ പറഞ്ഞിരുന്നല്ലോ. എന്നിട്ടിപ്പോൾ നിങ്ങൾ അത് ഉപേക്ഷിച്ചു എന്ന പരിഹാസമാണ് ചോദ്യമായി സ്വാതിക്ക് ലഭിച്ചത്. എന്നാൽ ഇതിന് ശക്തമായ മറുപടിയാണ് താരം നൽകിയത്.

ഉണ്ണി മുകുന്ദനെ വിവാഹം ചെയ്യുമെന്ന് ഞാൻ ഒരു ഷോയിലും പറഞ്ഞിട്ടില്ല. ആദ്യം പോയി ആ ഷോ മുഴുവൻ കാണൂ. എന്നിട്ട് ചോദ്യം ചെയ്യാൻ വന്നാൽ മതി. എന്റെ ജീവിതം ഞാൻ ആണ് തീരുമാനിക്കുന്നത്. അത് എന്തായാലും ഞാൻ സഹിച്ചോളാം. നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല എന്നായിരുന്നു സ്വാതിയുടെ മറുപടി.

ഒരാൾ വീട്ടുകാരോട് ഈ ചതി വേണ്ടായിരുന്നു എന്ന് പറഞ്ഞയാൾക്ക് അതിനു നിങ്ങൾക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായോ ഇല്ലല്ലോ, ഞങ്ങൾ അങ്ങ് സഹിച്ചോളാം എന്നായിരുന്നു സ്വാതി നൽകിയ മറുപടി..
വീട്ടുകാരെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഞാൻ വീട്ടിൽ അല്ലെ പിന്നെന്തിനാണ് മിസ് ചെയ്യുന്നത് എന്നാണ് സ്വാതി ചോദിച്ചത്.

സിന്ദൂരം തൊടാത്തത് എന്താണ് എന്ന് ഒരു ആരാധകൻ ചോദിക്കുച്ചപ്പോൾ വിവാഹം കഴിഞ്ഞ്, ഷൂട്ടിന് അല്ലാതെ ഇന്ന് ഈ നിമിഷം വരെ ഞാൻ സിന്ദൂരം അണിയാതെ നിന്നിട്ടില്ല. അതിന്റെ വില എനിക്ക് നന്നായി അറിയാം. താലിയും അങ്ങനെ തന്നെയാണ്. അതൊക്കെ ഒഴിവാക്കിയുള്ള ഷൂട്ട് ഒന്നും എനിക്ക് വേണ്ട.

പുതിയ സീരിയൽ വരുമ്പോൾ നോക്കിക്കോ, എന്റെ ചെറിയ ചെയിനിൽ താലി ബാക്കിലേക്ക് ഹൈഡ് ചെയ്താണ് ഇട്ടേക്കുന്നത്. ഇത് വരെ അതിലൊന്നും ഞാൻ ഒരു മാറ്റവും വരുത്തിയിട്ടില്ല.ഞാൻ ഉള്ള സമയത്തോളം അത് മാറ്റുകയും ഇല്ലെന്നും സ്വാതി പറയുന്നു.

Advertisement