കളയിലെ കിടപ്പറ രംഗം ചെയ്യുമ്പോൾ എനിക്ക് ആദ്യം ഒരു പേടി ഉണ്ടായിരുന്നു, പിന്നെ ചെയ്തത് ഇങ്ങനെ: വെളിപ്പെടുത്തി ദിവ്യ പിള്ള

225

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരസുന്ദരിയാണ് ദിവ്യ പിള്ള. ഫഹദ് ഫാസിൽ നായഅയാൾ ഞാൻ അല്ല എന്ന ചിത്രനായ ത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരം വിരലിൽ എണ്ണാവുന്നത്ര സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും ചെയ്ത സിനിമകളിലൂടെ മലയാളം ഇന്റസ്ട്രിയിൽ തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞു.

അയാൾ ഞാൻ അല്ല എന്ന ചിത്രത്തിന് ശേഷം ഊഴം, കള തുടങ്ങിയ ഒരു പിടി ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചു. സൈമൺ ഡാനിയൽ എന്ന ചിത്രമാണ് താരത്തിന്റെതായി റിലീസ് കാത്തിരിയ്ക്കുന്ന ചിത്രം. ഇപ്പോൾ ഇതാ തന്റെ ബോൾഡ് കഥാപാത്രത്തെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ദിവ്യ പിള്ള.

Advertisements

ഇന്ത്യഗ്ലിഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. സൈമൺ ഡാനിയലിൽ അല്പം ബോൾഡ് ആയ കഥാപാത്രത്തെ ആണ് താരമ അവതരിപ്പിക്കുന്നത്. മാധ്യമ പ്രവർത്തകയാണ് ആക്ഷൻ രംഗങ്ങൾ എല്ലാം ഉണ്ട്.

Also Read
മാളവിക മോഹന്റെ ആരാധകരെ കോരിത്തരിപ്പിച്ച 10 കിണ്ണംകാച്ചി ഫോട്ടോകൾ കാണാം….

ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമ്പോഴുള്ള ഇൻഹിബിഷൻസ് എന്തായാലും കള എന്ന ചിത്രത്തിന് ശേഷം ഇല്ലാതെയായി. കള ചെയ്യുമ്പോൾ എനിക്ക് ആദ്യം മടിയുണ്ടായിരുന്നു. പിന്നെ എന്റെ ഗുരുവിനോട് ചോദിച്ച ശേഷമാണ് അതിനുള്ള ധൈര്യം ലഭിച്ചത്. ഇത് നിന്റെ തൊഴിലാണ്, അതിനെ അങ്ങിനെ മാത്രം സമീപിച്ചാൽ മതി.

സങ്കടവും ദേഷ്യവും സ്നേഹവും എല്ലാം പോലെ ഒരു വികാരമാണ് ഇതും. സിനിമയ്ക്ക് വേണ്ടി അതെല്ലാം എങ്ങിനെ ആണോ ചെയ്യുന്നത് അത് പോലെ തന്നെയാണ് ഇതും എന്ന് അദ്ദേഹം പറഞ്ഞു. എന്നാലും ഷൂട്ട് ചെയ്യുന്നത് വരെ എനിക്ക് ആ രംഗം ചെയ്യുന്നതിനെ കുറിച്ചുള്ള ടെൻഷൻ ഉണ്ടായിരുന്നു.

എല്ലാ ദിവസവും സെറ്റിലെത്തി ചോദിക്കും ഇന്നാണോ അത് ഷൂട്ട് ചെയ്യുന്നത് എന്ന്. പക്ഷെ ഷൂട്ട് ചെയ്ത് കഴിഞ്ഞ പ്പോഴേക്കും ആ ടെൻഷൻ പോയി. എല്ലാം വളരെ ടെക്നിക്കലാണ്. ക്യാമറയ്ക്ക് അനുസരിച്ച് നമ്മൾ നീങ്ങുന്നതേയുള്ളൂ. സത്യത്തിൽ കാണുന്ന പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.

അത് വിജയിക്കണം ആ രംഗം ടെക്നിക്കലി നല്ലതാക്കേണ്ട ശ്രദ്ധയിൽ മറ്റ് ഫീലിങ്സുകൾക്ക് ഒന്നും അവിടെ സ്ഥാനം ഉണ്ടാവില്ല. ഞാൻ എന്ത് ചെയ്താലും അച്ഛനും അമ്മയും സപ്പോർട്ട് ആണ്. അച്ഛന് പണ്ട് അഭിനയ മോഹം ഉണ്ടായിരുന്നു. അതുകൊണ്ട് സിനിമയിൽ എന്നെ ഏറ്റവും അധികം പിന്തുണയ്ക്കുന്നത് അച്ഛനാണ്.

Also Read
താന്‍ ഇതുവരെ ചെയ്യാത്ത വേഷം; ഇതില്‍ ഒമര്‍ എന്നെക്കൊണ്ട് ഡാന്‍സ് ചെയ്യിച്ചു, ലിപ് ലോക്കും; ഒമര്‍ ലുലു സിനിമയെ കുറിച്ച് നടന്‍ ഇര്‍ഷാദ്

അമ്മയും എന്റെ ഇഷ്ടത്തിനും താത്പര്യത്തിനും തന്നെയാണ് പ്രാധാന്യം നൽകുന്നത്. കളയിൽ ഇങ്ങനെ ഒരു രംഗം ഉണ്ടാവും എന്ന് നേരത്തെ അവരോട് പറഞ്ഞിരുന്നു. പക്ഷെ അമ്മയ്ക്ക് അത്ര ഇഷ്ടം ആയിരുന്നില്ല. ഇതിന്റെയൊക്കെ ആവശ്യം ഉണ്ടായിരുന്നോ എന്നാണ് ചോദിച്ചത്. വളരെ ഡെഡിക്കേറ്റഡ് ആയിട്ടുള്ള നടനാണ് ടൊവിനോ തോമസ്.

ചെയ്യുന്ന കാര്യങ്ങൾക്ക് അതിന്റെ ഹണ്ട്രണ്ട് പേഴ്സന്റേജ് കൊടുക്കും. കളയുടെ സെറ്റിൽ എല്ലാ ദിവസവും വൈകുന്നേരം ടൊവിനോയുടെ വർക്കൗട്ട് സെക്ഷൻ ഉണ്ടാവും. അത് കാരണം ഞാനും മെലിഞ്ഞു. ആ വർക്കൗട്ട് ഉപകാരപ്പെട്ടത് സൈമൺ ഡാനിയലിന്റെ സെറ്റിലാണ്.

കള കഴിഞ്ഞ ഉടനെ ഞാൻ ചെയ്ത സിനിമ സൈമൺ ഡാനിയൽ ആയിരുന്നു. കളയുടെ സെറ്റിൽ വർക്കൗട്ട് കൃത്യമായി ചെയ്തതുകൊണ്ട് സമൺ ഡാനിയലിൽ ആക്ഷൻ രംഗങ്ങൾക്ക് എല്ലാം അത് സഹായമായെന്നും ദിവ്യ പിള്ള വ്യക്തമാക്കുന്നു.

Advertisement