Home Entertainment Celebrities

തമിഴിന്റെ മരുമകളാകുമോ കീര്‍ത്തി? പ്രമുഖ വ്യവസായിയെ വിവാഹം ചെയ്യുന്നെന്ന് വാര്‍ത്തകള്‍; വിവാഹത്തെ കുറിച്ച് താരത്തിന്റെ സങ്കല്‍പ്പമിങ്ങനെ

231

മലയാളിയായ കീര്‍ത്തി സുരേഷ് ഇപ്പോല്‍ തെന്നിന്ത്യയില്‍ തിരക്കുള്ള നടിയായി തിളങ്ങുകയാണ്. ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകകയാണ് താരം.

അജയ് ദേവ്ഗണിന്റെ നായികയായിട്ടാണ് താരത്തിന്റെ ബോളിവുഡ് പ്രവേശം. ‘ബധായി ഹോ’ സംവിധായകന്‍ അമിത് ശര്‍മ ഒരുക്കുന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം.

Advertisements

ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ളതാണ് ചിത്രം.

ALSO READ- പോരടിക്കല്‍ നിര്‍ത്തി കിടിലന്‍ നൃത്തച്ചുവടുകളുമായി ദില്‍ഷയും റിയാസും; അടിപൊളി പെര്‍ഫോമന്‍സ് എന്ന് ആരാധകര്‍

ഇപ്പോഴിതാ കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. തമിഴിന്റെ മരുമകളാകാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തമിഴ്നാട്ടില്‍ നിന്നുള്ള പ്രമുഖ വ്യവസായിയും രാഷ്ട്രീയത്തില്‍ ഇടപെടുന്ന വ്യക്തിയുമായിട്ടാണ് കീര്‍ത്തിയുടെ വിവാഹമെന്നാണ് ഗോസിപ്പ് കോളങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ ഇതുവരെ വിവാഹ വാര്‍ത്തകളെ കുറിച്ച് കീര്‍ത്തിയോ കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ല. കീര്‍ത്തിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടില്ല.

ALSO READ- തുടക്കകാലത്ത് കമലിന്റെ കാമുകി ശ്രീവിദ്യ; മരണക്കിടക്കയില്‍ താരത്തെ കാണാനെത്തി; സിനിമയില്‍ കോളിളക്കുണ്ടാക്കിയ കമല്‍ഹാസന്‍ പ്രണയങ്ങള്‍!

‘എന്റെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍ കേള്‍ക്കുമ്പോള്‍ രസകരമായി തോന്നാറുണ്ട്. ഈ ഗോസിപ്പുകളുടെ ആദ്യ ഉറവിടത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും അത്ഭുതമാണ്’. ‘ഞാന്‍ എപ്പോഴെങ്കിലും വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍, അതിനെക്കുറിച്ച് എല്ലാവരോടും പറയുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും. എന്റെ വിവാഹത്തെക്കുറിച്ച് കേള്‍ക്കുന്ന ഗോസിപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ എന്റെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഉടനെ വിവാഹം കഴിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല’, കീര്‍ത്തി പറയുന്നതിങ്ങനെ.

Advertisement