തുടക്കകാലത്ത് കമലിന്റെ കാമുകി ശ്രീവിദ്യ; മരണക്കിടക്കയില്‍ താരത്തെ കാണാനെത്തി; സിനിമയില്‍ കോളിളക്കുണ്ടാക്കിയ കമല്‍ഹാസന്‍ പ്രണയങ്ങള്‍!

7119

ഉലകനായകന്‍ കമല്‍ഹാസന്‍ സകലകലാ വല്ലഭനായാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ സിനിമയില്‍ തെന്നിന്ത്യന്‍ സിനിമയ്ക്ക് സ്ഥാനം നേടിക്കൊടുത്ത അതുല്യ പ്രതിഭയായാണ് കമല്‍. പുതിയ ചിത്രം വിക്രത്തിലൂടെ ഏറെക്കാലത്തിന് ശേഷം പഴയ കമല്‍ ഹാസനെ ബിഗ് സ്‌ക്രീനില്‍ കാണാന്‍ പറ്റിയ സന്തോഷത്തിലാണ് ആരാധകര്‍.

നടന്റെ പ്രൊഫഷണല്‍ ജീവിതമെങ്കില്‍ അതിനേക്കാള്‍ സംഭവ ബഹുലമാണ് നടന്റെ വ്യക്തി ജീവിതം. കമല്‍ ഹാസന്റെ വിവാഹവും വിവാഹ മോചനവും പഴയ പ്രണയങ്ങളുമെല്ലാം ഇപ്പോഴും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വിഷയമാണ്. പ്രണയത്തിന്റെ കാര്യത്തില്‍ 66 കാരനായ കമല്‍ ഹാസന്‍ ഉണ്ടാക്കിയ കോളിളക്കങ്ങള്‍ ചെറുതല്ല. അഭിനയിക്കുന്ന എല്ലാ കാലത്ത് മുഖ്യധാരയിലുള്ള നായികമാരുമായി നടന്‍ തുടക്കകാലം തൊട്ടേ പ്രണയത്തിലായിരുന്നു.

Advertisements

മലയാളികളുടെ പ്രിയങ്കരിയായ നടി ശ്രീവിദ്യയെ കാമുകിയാക്കിയതാണ് ആദ്യമായി കമലിനെ സംബന്ധിച്ച് ഉയര്‍ന്ന വിവാദം. ഏറെ ചര്‍ച്ചയായ ഈ പ്രണയത്തെ പറ്റി മുമ്പൊരിക്കല്‍ ശ്രീവിദ്യ തന്നെ തുറന്നു പറഞ്ഞിരുന്നു. കമല്‍ഹാസനേക്കാള്‍ രണ്ട് വയസ് കൂടുതലായിരുന്നു ശ്രീവിദ്യക്ക്.

ALSO READ-താന്‍ ഇതുവരെ ചെയ്യാത്ത വേഷം; ഇതില്‍ ഒമര്‍ എന്നെക്കൊണ്ട് ഡാന്‍സ് ചെയ്യിച്ചു, ലിപ് ലോക്കും; ഒമര്‍ ലുലു സിനിമയെ കുറിച്ച് നടന്‍ ഇര്‍ഷാദ്

ഇരുവരും ഒന്നിച്ച അപൂര്‍വ രാഗങ്ങള്‍ എന്ന സിനിമയിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സിസനിമയ്ക്ക് പുറമെ മറ്റ് നിരവധി സിനിമകളില്‍ ശ്രീവിദ്യയും കമല്‍ ഹാസനും ഒന്നിച്ചഭിനയിച്ചു. എന്നാല്‍ പിന്നീട് ഈ ബന്ധം തകരുകയായിരുന്നു.

പിന്നീട് നാളുകള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീവിദ്യ കാന്‍സര്‍ ബാധിച്ച് മരണത്തോട് മല്ലിടുമ്പോള്‍ നടിയെ കാണാന്‍ കമല്‍ഹാസന്‍ എത്തിയിരുന്നു. 2008 ലിറങ്ങിയ മലയാള സിനിമ തിരക്കഥ കമല്‍ ഹാസന്‍-ശ്രീവിദ്യ പ്രണയകഥയാണന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശ്രീവിദ്യയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷമാണ് കമല്‍ ഹാസന്‍ അന്നത്തെ പ്രശസ്ത ക്ലാസിക്കല്‍ ഡാന്‍സര്‍ ആയ വാണി ഗണപതിയുമായി പ്രണയത്തിലായത്. 1978 ലായിരുന്നു ഈ ബന്ധം തുടങ്ങിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് വാണിക്ക് താല്‍പര്യമില്ലാത്തതിനാല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

ALSO READ-സിനിമയിൽ സജീവമാകാത്തത് ഭാര്യ സമ്മതിക്കാത്തത് കൊണ്ടെന്ന് പ്രേംകുമാർ; നടൻ പ്രേംകുമാറിനെ അല്ല കല്യാണം കഴിച്ചതെന്ന് ഭാര്യ ജിഷ

എന്നാല്‍ ഈ ബന്ധം കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു. ശാരിക എന്ന സ്ത്രീ കമലിന്റെ ജീവിതത്തിന്റെ ഭാഗമായതോടെയാണ് വാണിയുമായുളള ബന്ധം അവസാനിച്ചത്. വാണിയുമായുള്ള വിവാഹ ബന്ധം നിലനില്‍ക്കെ ശാരികയും കമല്‍ ഹാസനും പ്രണയത്തിലായിരുന്നു. പിന്നീട് വിവാഹിതരായ ഇരുവരും ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ എന്നീ കുട്ടികള്‍ക്ക് ജന്‍മം നല്‍കുകയും ചെയ്തു. 10 വര്‍ഷത്തിനുള്ളില്‍ ഈ വിവാഹ ബന്ധം തകര്‍ന്നു.

1988 ല്‍ വിവാഹിതരായ ഇരുവരും 2004 ഓടെ വേര്‍പിരിഞ്ഞു. തുടര്‍ന്ന് ശാരിക കടുത്ത വിഷാദത്തിലാവുകയും ആത്മഹത്യക്ക് ശ്രമിച്ചുവെന്നുമായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ട്. നടി സിമ്രാന്‍ ബഗയുമായി കമല്‍ ഹാസന്‍ ബന്ധം തുടങ്ങിയതോടെയാണ് ശാരികയുമായുള്ള വിവാഹ ബന്ധം അവസാനിച്ചതെന്നാണ് വിവരം.

2001 ഓടെയാണ് പമ്മല്‍ കെ സംബന്ധം എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് സിമ്രാനുമായി സ്‌നേഹത്തിലാവുന്നത്. എന്നാല്‍ ഈ സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കുമ്പോഴേക്കും ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. പിന്നീട് വിവാഹമോചിതയായ നടി ഗൗതമിയുടെ രക്ഷകനായി എത്തിയ കമല്‍ഹാസന്‍ പ്രണയത്തില്‍ വീണു. വിവാഹിതരാവാതെ പത്ത് വര്‍ഷത്തോളം കമല്‍ ഹാസനും ഗൗതമിയും ഒരുമിച്ച് ജീവിച്ചു. എന്നാല്‍ 2016 ല്‍ ഈ ബന്ധവും അവസാനിച്ചു.

തങ്ങള്‍ വേര്‍പിരിഞ്ഞ കാര്യം ഗൗതമി തന്നെയായിരുന്നു ഔദ്യോഗികമായി അറിയിച്ചത്. നിലവില്‍ വിശ്വരൂപത്തില്‍ ഒപ്പം അഭിനയിച്ച പൂജ കുമാറുമായി കമല്‍ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് താരം തയ്യാറായിട്ടില്ല.

Advertisement