അഹങ്കാരമാണ് ഇതിനൊക്കെ കാരണം, ഇനി മറ്റൊരു റിലേഷൻഷിപ്പിലും പെടില്ല: ലെന തുറന്നു പറയുന്നു

888

ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ 24 ഓളം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ലെന. നായികയായി എത്തി പിന്നീട് സഹനടി ആയും അമ്മ വേഷത്തിലും ഒക്കെ തിളങ്ങുകയാണ് നടി ഇപ്പോൾ. നാടൻ വേഷങ്ങളിലും മോഡേൺ ലുക്കിലും ഒരുപോലെ തിളങ്ങുന്ന നടി ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകണ ആണ്.

മെഗാസ്റ്റാർ മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വം ആണ് ലെനയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയായിട്ട് ആയിരുന്നു എത്തിയത്. മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന.

Advertisements

സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്ന അത്യപൂർവ്വം മലയാളി നടിമാരിൽ ഒരാൾ കൂടിയാണ് ലെന.

താൻ സിനിമയിലേക്കെത്തിയത് മനപ്പൂർവ്വമല്ല, വളരെ യാദൃശ്ചികമായിരുന്നു. ആദ്യചിത്രം സ്നേഹമായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം വിളി വന്നപ്പോഴെല്ലാം മനസ്സിൽ വല്ലാത്തൊരു സംഘർഷം നടക്കുന്നുണ്ടായിരുന്നു. പതിനാറ് വയസ്സേ അന്നുണ്ടായിരുന്നുള്ളൂ.

സിനിമയിലെടുത്തല്ലോ, ഇനി തന്റെ സ്വകാര്യത പോകുമല്ലോ എന്നൊക്കെ ചിന്തിച്ചിരുന്നുവെന്നും പിന്നീട് അത് പ്രായത്തിന്റെ പ്രശ്നങ്ങളാകുമെന്ന് കരുതി. ചുറ്റുമുണ്ടായിരുന്നവരെല്ലാം സിനിമയെക്കുറിച്ച് മോശം കാര്യങ്ങളാണ് പറഞ്ഞു തന്നിരുന്നത്.

Also Read
സാനിയ മിർസയും ഷുഹൈബ് മാലിക്കും വേർപിരിഞ്ഞു, വിവാഹ മോചനത്തിന് കാരണം ഷുഹൈബ് തന്നെ ചതിച്ചതിനാൽ എന്ന് സാനിയ

താൻ ഇനി ജീവിതത്തിൽ ഇനി മറ്റൊരു റിലേഷൻഷിപ്പിലും പെടാനുള്ള സാദ്ധ്യതയില്ലെന്ന് നടി ലെന. അത് തനിക്ക് ലഭിച്ച അറിവാണെന്നും മുമ്പ് ഒരിക്കൽ കൗമുദി ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തിൽ കൂടി ലെന വിശദമാക്കിയിരുന്നു.

ലെനയുടെ വാക്കുകൾ ഇങ്ങനെ

ഇനി ഒരു റിലേഷൻഷിപ്പിൽ പെടാനുള്ള സാധ്യതയില്ല. അതൊരു അറിവാണ്. എനിക്ക് അടുത്ത നിമിഷം ഉണ്ടോ ഇല്ലയോ എന്ന പോലും അറിയില്ല. ഞാൻ ഒന്നും പ്ലാൻ ചെയ്യാറില്ല. നമ്മുടെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങളുമുണ്ട്. എല്ലാം നമ്മുടെ നിയന്ത്രണത്തിലാണ് എന്ന് നമ്മൾ വിശ്വസിക്കുന്നിടത്താണ് സ്ട്രസ്സിന് അടിമപ്പെടുന്നത്.

അഹങ്കാരമാണ് ഇതിനൊക്കെ കാരണം. അഹം എന്ന ഭാവം മാറിക്കഴിഞ്ഞാൽ പകുതി ടെൻഷൻ മാറികിട്ടും. ലെന വ്യക്തമാക്കി. സ്നേഹം എന്ന ജയരാജ് സംവിധാനം ചെയ്ത ജയറാം ചിത്രത്തിലൂടെ 1998 ൽ ആയിരുന്നു ലെന സിനിമയിൽ എത്തിയത്.

നാടൻ കഥാപാത്രങ്ങൾ ആയിരുന്നു തുടക്കകാലത്ത് ലെനയെ തേടി എത്തിയത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് രണ്ടാംഭാവത്തിലെ കഥാപാത്രമാണ്. നാടൻ പെൺകുട്ടിയായിട്ടാണ് ചിത്രത്തിൽ എത്തിയത്. സീരിയലിൽ നിന്നാണ് ലെന സിനിമയിൽ എത്തിയത്.

ബിഗ് സ്‌ക്രീനിലേയ്ക്കുള്ള വരവിനെ കുറിച്ചും പറയുന്നുണ്ട്. സിനിമയിലേക്കുള്ള ഒരു ചെറിയ വിൻഡോ ആയിരുന്നു സീരിയൽ. സുരേഷ് കൃഷ്ണ, അനൂപ് മേനോൻ തുടങ്ങിയവരൊക്കെ ആ സമയത്ത് സീരിയലിൽ ഉണ്ടായിരുന്ന ആളുകളാണെന്നും ലെന പറയുന്നു.

Also Read
കാതല്‍ സെറ്റില്‍ സന്ദര്‍ശനം നടത്തി സൂര്യ, മമ്മൂട്ടി ജ്യോതിക ചിത്രത്തില്‍ അതിഥി വേഷത്തില്‍ സൂര്യയുമെത്തുന്നുവെന്ന് സൂചന

മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് ലെനയുടേതായി അവനാസം പുറത്തിങ്ങിയ ചിത്രം. ഓളം എന്ന ചിത്രമാണ് റിലീസിന് തയ്യാറെടുക്കുന്ന പുതിയ സിനിമ. ലെന ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ഓളം. 24 വർഷത്തെ അഭിനയജീവിത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിഞ്ഞത്. ചിത്രത്തിൽ നടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertisement