അപ്രതീക്ഷിതമായി ആ മോഹൻലാൽ സിനിമയിൽ ഞാൻ വന്നുപെട്ടു പോയതാണ്: വെളിപ്പെടുത്തി സംവൃത സുനിൽ

1089

ഒരുകാലത്ത് മലയാളികളുടെ പ്രിയങ്കരി ആയിരുന്ന നടിയാണ് സംവൃത സുനിൽ. ശാലീനത തുളുമ്പുന്ന സൗന്ദര്യ വും കുസൃതി ഒളിപ്പിച്ച കണ്ണുകളുമായി എത്തിയ നടിയെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാരുന്നു.

രസികൻ എന്ന സിനിമയിലൂടെ ആയിരുന്നു നടി അഭിനയ രംഗത്ത് എത്തിയത്. പിന്നീട് മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർ താരങ്ങൾക്ക് എല്ലാം ഒപ്പം നടി നിരവധി ഹിറ്റ് സിനിമകലിൽ വേഷമിട്ടു. യുവ നിരയ്ക്കും സൂപ്പർതാരങ്ങൾക്കും എല്ലാം ഒപ്പം ഒരേ സമയം നായിക ആയി എത്താനുള്ള ഭാഗ്യവും കഴിയും നടിക്ക് ഏറെയുണ്ടായിരുന്നു.

Advertisements

അതേ സമയം വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്ത എടുത്ത നടി വീണ്ടും അഭിനയ രംഗത്തേ ക്ക് തിരിച്ചെത്തിയിരുന്നു. ടെലിവിഷൻ ഷോകളിലും നടി സ്ഥിര സാന്നിധ്യമാണ്. അതേ സമയം ലാൽ ജോസ് ദിലീപ് ടീമിന്റെ രസികൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി തുടക്കം കുറിച്ചതെങ്കിലും അതിനു മുൻപേ ക്യാമറയ്ക്ക് മുന്നിൽ വന്നു പോയിട്ടുണ്ട് സംവൃത സുനിൽ.

Also Read
സാനിയ മിർസയും ഷുഹൈബ് മാലിക്കും വേർപിരിഞ്ഞു, വിവാഹ മോചനത്തിന് കാരണം ഷുഹൈബ് തന്നെ ചതിച്ചതിനാൽ എന്ന് സാനിയ

സംവൃത സുനിൽ സിനിമയിലെത്തിയിട്ട് 24 വർഷമായി എന്ന് വിക്കിപീഡിയ രേഖപ്പെടുത്തുമ്പോൾ അതിന്റെ പിന്നിലുള്ള സത്യാവസ്ഥയെക്കുറിച്ച് കുറച്ചു നാൾ മുമ്പ് നടി തുറന്നു പറഞ്ഞിരുന്നു. 1998 ലാണ് ഞാൻ സിനിമയിൽ വന്നതെന്ന് വിക്കിപീഡിയ പറയുന്നു. സത്യത്തിൽ അതൊരു അബദ്ധമാണ്.

അതിനു പിന്നിൽ ഒരു സംഭവമുണ്ട്. ആ വർഷമാണ് അയാൾ കഥയെഴുതുകയാണ് എന്ന ചിത്രം വന്നത്. ക്ലൈമാക്സ് ഷൂട്ട് നടന്നത് എന്റെ അങ്കിളിന്റെ വീട്ടിൽ ആയിരുന്നു. ഞങ്ങൾ കുട്ടികൾ മോഹൻലാലിനെ കാണാം എന്ന് പറഞ്ഞു അവിടെചെന്നു. കണ്ടു കഴിഞ്ഞു അടുത്ത മുറിയിൽ പോയിരുന്നു കളിക്കാൻ തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ ആരോ വന്നു വിളിച്ചു സീനിൽ പുറകിൽ നിൽക്കാൻ കുറച്ചു കുട്ടികൾ വേണം. ജൂനിയർ ആർട്ടിസ്സ്റ്റുമാരൊന്നും അപ്പോൾ അവിടെ ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. ഞങ്ങൾ പോയി, ആ സീനിൽ ഉൾപ്പെട്ടു. അങ്ങനെയാണ് ആ സിനിമയിൽ പെട്ടത്.

എന്റെ ആദ്യ സിനിമ രസികൻ ആണ്.അതുവരെ കുടുംബത്തിനു സിനിമയുമായി യാതൊരു ബന്ധവുമില്ല. നന്ദനത്തിലേക്ക് ആയിരുന്നു ആദ്യത്തെ ഓഫർ. അത് വന്നപ്പോൾ അത് വേണോ അതൊക്കെ വലിയ വലിയ ആൾക്കാർക്ക് പറഞ്ഞതല്ലേ എന്നാണ് അമ്മയും അമ്മുമയുമൊക്കെ ചോദിച്ചത് എന്നും സംവൃത സുനിൽ പറഞ്ഞിരുന്നു.

Also Read
സണ്ണി ലിയോണിന്റെ ആദ്യ നായകൻ ഞാൻ ആയിരുന്നു: വെളിപ്പെടുത്തലുമായി നിഷാന്ത് സാഗർ

Advertisement