സാനിയ മിർസയും ഷുഹൈബ് മാലിക്കും വേർപിരിഞ്ഞു, വിവാഹ മോചനത്തിന് കാരണം ഷുഹൈബ് തന്നെ ചതിച്ചതിനാൽ എന്ന് സാനിയ

5302

ലോകം മുഴുവൻ ആരാധകർ ഉണ്ടായിരുന്ന ഇന്ത്യയുടെ ടെന്നീസ് സൂപ്പർതാരമായിരുന്നു സാനിയ മിർസ. നിരവധി ടെന്നീസ് കീരിടങ്ങൾ ഇന്ത്യക്ക് വേണ്ടി നേടിയിട്ടുള്ള താരം കൂടിയാണ് സാനിയ മിർസ. പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ ആയിരുന്നു സാനിയ വിവാഹം കഴിച്ചത്.

ഇരുവരുടേയും പ്രണയം വിവാഹം ആയിരുന്നു. 2010 ഏപ്രിലിലാണ് സാനിയയും ഷുഹൈബ് മാലിക്കും വിവാഹിതരായത്. വിവാഹ ശേഷം ദുബായിയിൽ സ്ഥിരതാമസം ആക്കിയിരിക്കുക ആയിരുന്നു ഇരുവരും. ഇവർക്ക് ഒരു കുട്ടിയും ജനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ വിവാഹ മോചിതരാകുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ സാനിയ മിർസയും ഷുഹൈബ് മാലിക്കു വിവാഹ മോചനം നടത്താൻ പോകുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തൽ കൂടി വാർത്ത ആവുകയാണ്. ഇരുവരും കുറച്ചു കാലമായി വേർപിരിഞ്ഞ് ആണ് താമസിക്കുന്നത് എന്നും ഇപ്പോൾ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് വെളിപ്പെടുത്തൽ.

Also Read
വിവാഹവും വിവാഹമോചനവും കൊണ്ട് ജീവിതമേ മാറി, തന്നെപ്പറ്റി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോഴുള്ള കാര്യങ്ങള്‍ കണ്ട് മനസ്സ് മടുത്തു, തുറന്നടിച്ച് മേതില്‍ ദേവിക

ഷുഹൈബ് മാലിക്കിന്റെ മാനേജ്മെന്റ് ടീമിൽ അംഗമായ വ്യക്തിയാണ് പുതിയ വെളിപ്പെടുത്തൽ നടത്തി രംഗത്ത് എത്തിയിരിക്കുന്നത്. സാനിയ മിർസയും ഷുഹൈബ് മാലികും വിവാഹ മോചനം നടത്തി എന്ന് ഷുഹൈബ് മാലികക്കുുമായി ബന്ധമുള്ള ഈ വ്യക്തി ഇൻസൈഡ് സ്പോർട്സിനോട് ആണ് തുറന്നു പറഞ്ഞത്.

ഇവർ വേർ പിരിഞ്ഞാണ് കുറച്ചുകാലമായി താമസിച്ചിരുന്നത് എന്നും ഇപ്പോൾ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നുമാണ് അദ്ദേഹം പറയുന്നത്. വിവാഹ മോചനം നടന്നുവെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്നും ഇയാൾ വിശദീകരിച്ചു. അതേ സമയം അടുത്തിടെ ആയി സാനിയ മിർസ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകൾ വിവാഹ മോചനത്തിലേക്ക് സൂചന നൽകുന്നത് ആയിരുന്നു.

ഷുഹൈബ് തന്നെ ചതിച്ചു എന്ന തോന്നലാണ് ബന്ധം വഷളാകൻ കാരണമായത് എന്നാണ് റിപ്പോർട്ട്. സാനിയ മിർസയോ ഷുഹൈബ് മാലികോ വിവാഹ മോചനം സംബന്ധിച്ച വാർത്തകളോട് പ്രതികരിച്ചിട്ടില്ല. അതേസമയം, സാനിയ മിർസ സോഷ്യൽ മീഡിയയിൽ സങ്കടം കലർത്തിയുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി പങ്കുവയ്ക്കുന്നത്.

ഷുഹൈബ് മാലിക് ടെലിവിഷൻ ഷോയ്ക്കിടെ പറഞ്ഞ കാര്യങ്ങളാണ് ബന്ധത്തിൽ വിള്ളലുണ്ടാകാൻ കാരണം എന്ന് ചില റിപ്പോർട്ട്. പാക് ക്രിക്കറ്റ് താരങ്ങൾ പങ്കെടുന്ന ടെലിവിഷൻ ഷോയിൽ ഷുഹൈബ് മാലിക്കിനോട് സാനിയ മിർസയെ കുറിച്ചുള്ള ചില ചോദ്യങ്ങൾ ഉയർന്നിരുന്നു.

Also Read
മനോജ് ദേഷ്യപ്പെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ കരഞ്ഞ് കാലുപിടിക്കാറുണ്ടായിരുന്നു, ഇപ്പോള്‍ മൈന്‍ഡ് ചെയ്യാറില്ല, തുറന്നുപറഞ്ഞ് ബീന ആന്റണി

എന്നാൽ അതേ കുറിച്ചൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കളുടെ ഭാര്യയെ കുറിച്ചാണ് ചോദിക്കുന്നതെന്ന് അൽഭുതം പ്രകടിപ്പിച്ച് വഖാർ യൂനുസ് ഷോയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ തകർന്ന ഹൃദയം എവിടെ പോകും, അല്ലാവുനെ കണ്ടെത്താൻ ശ്രമിക്കും എന്ന സാനിയ മിർസയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി അവർ അനുഭവിക്കുന്ന മാനസിക സംഘർഷമാണ് സൂചിപ്പിക്കുന്നതെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Advertisement