വിവാഹവും വിവാഹമോചനവും കൊണ്ട് ജീവിതമേ മാറി, തന്നെപ്പറ്റി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോഴുള്ള കാര്യങ്ങള്‍ കണ്ട് മനസ്സ് മടുത്തു, തുറന്നടിച്ച് മേതില്‍ ദേവിക

483

നര്‍ത്തകിയും അധ്യാപിതകയുമായി ഒട്ടേറെ പേര്‍ക്ക് സുപരിചിതയായ മേതില്‍ ദേവിക എന്ന കലാകാരിയെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കിയത് നടന്‍ മുകേഷുമായുള്ള വിവാഹത്തോടെയാണ്. കലാകാരിയായ ദേവികയെ പിന്നീട് വിവാദ കോളങ്ങളിലും നിറഞ്ഞു കണ്ടു. വിവാഹ മോചനത്തോടെയാണ് ദേവികയുടെ കരിയറിനെ തന്നെ ബാധിക്കുന്ന തരത്തില്‍ പല ഗോസിപ്പ് വാര്‍ത്തകളും നിറഞ്ഞത്.

Advertisements

വിവാഹമോചന വാര്‍ത്ത വന്നതോടെ കാരണം തേടിയുള്ള ആളുകളുടെ അന്വേഷണവും ആരംഭിച്ചിരുന്നു. പലരും പല ഊഹാപോഹങ്ങളും എഴുതിപിടിപ്പിച്ചു. എന്നാല്‍, വളരെ മാന്യമായി ആ ബന്ധം അവസാനിപ്പിച്ചു എന്നു മാത്രം പറഞ്ഞുകൊണ്ടാണ് മേതില്‍ ദേവിക എത്തിയത്.

Also Read: സണ്ണി ലിയോണിന്റെ ആദ്യ നായകൻ ഞാൻ ആയിരുന്നു: വെളിപ്പെടുത്തലുമായി നിഷാന്ത് സാഗർ

വിവാഹമോചനത്തിന് പിന്നാലെയുള്ള തന്റെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ദേവിക. ഗൂഗിളില്‍ മേതില്‍ ദേവിക എന്ന് സെര്‍ച്ച് ചെയ്ത് നോക്കിയാല്‍ മുഴുവനായും കാണുന്നത് വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളാണ് എന്ന് ദേവിക പറയുന്നു.

ഈ കാര്യങ്ങളെല്ലാം തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒരു ചെയ്തതുകൊണ്ട് തന്റെ മേല്‍വിലാസം തന്നെ മാറിപ്പോയി എന്നും ദേവിക എന്നൊരു വ്യക്തി ഇങ്ങനെ അല്ലായിരുന്നു ഒരിക്കലും അറിയപ്പെടേണ്ടിയിരുന്നതെന്നും മേതില്‍ ദേവിക പറയുന്നു.

Also Read: അന്ന് ഉപേക്ഷിക്കാൻ തീരുമാനിച്ച ആ സിനിമ പിന്നീട് ലാലേട്ടന് നേടികൊടുത്തത് ദേശീയ അവാർഡ്: സംഭവം ഇങ്ങനെ

പുറത്തുള്ള യൂണിവേഴ്‌സിറ്റികളില്‍ ലെക്‌ചേഴ്‌സ് കൊടുക്കാന്‍ ബന്ധപ്പെടുമ്പോള്‍ അവര്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ കാണുന്നത് മുഴുവന്‍ ഇങ്ങനുള്ള കാര്യങ്ങളാണ്. ഫെല്ലോഷിപ്പ് കിട്ടുമ്പോഴൊക്കെ അവര്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളാണ് കാണുന്നതെന്നും ദേവിക കൂട്ടിച്ചേര്‍ത്തു.

വിവാഹമോചനം എന്ന താന്‍ എടുത്ത തീരുമാനത്തെ വിമര്‍ശിച്ച് വരുന്നവര്‍ ഒത്തിരിയാണ്. പക്ഷേ താന്‍ ആ തീരുമാനം വളരെ ബോള്‍ഡായി എടുത്ത തീരുമാനമാണെന്നും മേതില്‍ ദേവിക കൂട്ടിച്ചേര്‍ത്തു.

Advertisement