ചെമ്പരത്തിയിലെ നായകൻ ‘ആനന്ദ്’ സ്റ്റെബിന്റെ വീട്ടിലേക്ക് പുതിയ അതിഥി എത്തി; കുഞ്ഞിനൊപ്പമുളള ചിത്രങ്ങൾ പങ്കുവച്ച് താരം

2705

മലയാളി കുടുംബസദസ്സുകളുടെ മുന്നിലേക്ക് നിരവധി സൂപ്പർഹിറ്റ് സീരിയലുകളുമായി എത്തുന്ന ചാനലാണ് സീ കേരളം. ഒന്നിനൊന്ന് മികച്ച പരമ്പരകൾ സമ്മാനിക്കുന്ന സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ചെമ്പരത്തി സീരിയല.

തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. ഗ്രാമത്തിൽ ജനിച്ചു വളർന്ന കല്യാണി എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് ചെമ്പരത്തിയുടം കഥ മുന്നോട്ടു പോകുന്നത്. നടി അമല ഗിരീഷ് കല്യാണി എന്ന കഥാപാത്രത്തെയും മോഹൻലാൽ ചിത്രം നരസിംഹത്തിലെ നായികയായ നടി ഐശ്വര്യ സീരിയലിലെ അഖിലാണ്ഡേശ്വരി എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

Advertisements

സീരിയലിലെ ആനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്റ്റെബിൻ ജേക്കബ് എന്ന നടനാണ്. അങ്കമാലി സ്വദേശിയാണ് സ്റ്റെബിൻ. പഠിച്ചതും വളർന്നതുമെല്ലാം അവിടെ തന്നെയാണ്. സീരിയലിലേക്ക് വന്നിട്ട് രണ്ടു വർഷം മാത്രം ആയിട്ടുളള താരം യഥാർത്ഥത്തിൽ ഒരു ഇന്റീരിയർ ഡിസൈനറാണ്.

നീർമാതളം എന്ന സീരിയലിലൂടെയാണ് സ്റ്റെബിൻ അഭിനയരംഗത്തേക്ക് എത്തുന്നത്. നീർമാതളത്തിലേത് ഒരു ഡബിൾ റോൾ കഥാപാത്രമായിരുന്നു. ആദ്യ സീരിയലിലും അമല തന്നെയാണ് സ്റ്റെബിന് നായികയായി എത്തിയത്. ആറുവർഷത്തോളം ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്ത ശേഷമാണ് സ്റ്റെബിൻ സീരിയലിലേക്ക് എത്തുന്നത്. അ

ച്ഛൻ അമ്മ അനുജൻ അനിയത്തി എന്നിവരടങ്ങുന്നതാണ് സ്റ്റെബിന്റെ കുടുംബം. അനിയത്തി ടീച്ചറാണ് അനിയൻ ബികോം പാസായി ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കയാണ്. ഇപ്പോൾ താരത്തിന്റെ വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താരത്തിന്റെ അനുജത്തിയുടെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ് ഈ ചിത്രങ്ങൾ.

Advertisement